Author: Anu Nair

ജയ്പൂർ : രാജസ്ഥാനിലെ ജലവാറിൽ പ്രൈമറി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഏഴ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . 15 ലധികം പേർക്ക് പരിക്കേറ്റു. കുട്ടികൾ രാവിലെ ക്ലാസുകളിൽ എത്തുന്നതിനിടെയാണ് സംഭവം. പിപ്ലോഡി പ്രൈമറി സ്കൂളിലെ 20 വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. പോലീസും നാട്ടുകാരും ഉദ്യോഗസ്ഥരും ഒരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത് . 20 വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂരയാണ് തകർന്നത് . പത്ത് കുട്ടികളെ ജലവാറിലേക്ക് റഫർ ചെയ്തിട്ടുണ്ട്, അവരിൽ നാലു പേരുടെ നില ഗുരുതരമാണെന്ന് ജലവാർ പോലീസ് സൂപ്രണ്ട് അമിത് കുമാർ പറഞ്ഞു. 12 നും 14 നും ഇടയിൽ പ്രായമുള്ള ഏഴ് വിദ്യാർത്ഥികളാണ് മരിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തു. “രാജസ്ഥാനിലെ ജലവാറിലെ സ്കൂളിൽ ഉണ്ടായ അപകടം ദാരുണവും അതീവ ദുഃഖകരവുമാണ്. ഈ…

Read More

തിരുവനന്തപുരം: വയറുവേദനയായി എത്തിയ 40 കാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 41 റബ്ബർ ബാൻഡുകൾ . പാറശാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് രോഗിയുടെ ചെറുകുടലിൽ നിന്നാണ് 41 റബ്ബർ ബാൻഡുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കഠിനമായ വയറുവേദനയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത് . നാല് ദിവസമായി വയറുവേദനയും ഒപ്പം വയറു വീർക്കുന്ന അവസ്ഥയുമുണ്ടായി. സ്കാൻ ചെയ്തപ്പോൾ അവരുടെ ചെറുകുടലിൽ എന്തോ അടിഞ്ഞ് കൂടിയതായി കണ്ടെത്തി . തുടർന്ന് യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി . ശസ്ത്രക്രിയയ്ക്കിടെ, റബ്ബർ ബാൻഡുകളുടെ ഒരു കൂട്ടമാണ് ഡോക്ടർമാർ ചെറുകുടലിൽ കണ്ടെത്തിയത് . തുടർന്ന് ഓരോ ബാൻഡും ശ്രദ്ധാപൂർവ്വം നീക്കം ചെയ്തു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീക്ക് വളരെക്കാലമായി റബ്ബർ ബാൻഡുകൾ ചവയ്ക്കുന്ന ശീലമുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു . ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടർമാർ പറഞ്ഞു.

Read More

കണ്ണൂർ : അതീവ സുരക്ഷാ ജയിലിൽ നിന്ന് ആരുടെയും സഹായമില്ലാതെ ഗോവിന്ദച്ചാമി എങ്ങനെ രക്ഷപ്പെട്ടുവെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ . ആരുടെയും സഹായമില്ലാതെ ഗോവിന്ദച്ചാമിക്ക് ജയിൽ ചാടുന്നത് എളുപ്പമല്ലെന്നും അവർ പറഞ്ഞു. ‘ഒരു പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ആളാണ് അയാൾ. അയാളെ വെറുതെ വിടരുത്. ഇത് കേട്ടതിനുശേഷം എനിക്ക് ശരീരം വിറയ്ക്കുന്നു, എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. . ആരുടെയും സഹായമില്ലാതെ ഒരു വികലാംഗന് എങ്ങനെ ജയിൽ ചാടാൻ കഴിയും, അന്ന് തൂക്കി കൊന്നെങ്കിൽ ഇന്ന് ഇത് സംഭവിക്കില്ലായിരുന്നു . എന്റെ മോളെ പോലെ എത്ര പേരാണ് ഇങ്ങനെ ചെയ്തത്. ഇയാൾ ഒരുകാലത്തും നന്നാവില്ല,‘ സൗമ്യയുടെ അമ്മ പറഞ്ഞു. കൃത്യമായ പദ്ധതിയോടെയാണ് ഗോവിന്ദച്ചാമി ജയിലിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് സൂചന . അടുത്തിടെ ഗോവിന്ദച്ചാമിയെ ജയിലിൽ കാണാൻ വന്ന ചിലരെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ആരെങ്കിലും ഗോവിന്ദച്ചാമിയെ സഹായിച്ചിട്ടുണ്ടോ എന്നും ജയിൽ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. അതേസമയം ഗോവിന്ദച്ചാമി ജയിലിൽ നിന്ന് രക്ഷപെട്ട സംഭവത്തിൽ…

Read More

കൊച്ചി: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിലിൽ നിന്ന് രക്ഷപെട്ടത് ആരുടേയും സഹായം ഇല്ലാതെയാണ് എന്നുള്ളത് ജനം എങ്ങനെ വിശ്വസിക്കുമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യൻ ജെയിൽ ചാടുന്നത് . ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങി പോകാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകൾ? ക്രിമിനലുകളെ നമ്മുടെ നികുതി പണം ഉപയോഗിച്ച് മട്ടൻ ബിരിയാണി , ചിക്കൻ , മീൻ ഒക്കെ തീറ്റി കൊടുത്ത് സുഖവാസത്തിന് വിട്ടാൽ ഇതൊക്കെ സംഭവിക്കാം. ഇനിയെങ്കിലും ജയിലിൽ നോൺ വെജ് കൊടുക്കരുത്.പഴയത് പോലെ ഗോതമ്പ് ഉണ്ട കൊടുത്താൽ മതിയെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. ഗോവിന്ദ ചാമി ജയിൽ ചാടി രക്ഷപ്പെട്ട വാർത്ത അറിഞ്ഞു ഞെട്ടിപ്പോയി. (ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യൻ ജെയിൽ ചാടുന്നത്) ട്രെയിനിൽ നിന്ന് സൗമ്യ എന്നാ ഒരു പാവം പെൺകുട്ടിയെ തള്ളിയിട്ട്…

Read More

കണ്ണൂർ : അതീവ സുരക്ഷാ ജയിലിൽ നിന്ന് ചാടിയ സൗമ്യകൊലക്കേസ് പ്രതി ഗോവിന്ദചാമിയെ പൊലീസ് പിടികൂടി. അരകിലോമീറ്റർ അകലെയുള്ള തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്.വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. രാവിലെ ഓഫീസിൽ പോകാനിറങ്ങിയ വിനോജ് എന്നയാളാണ് ഗോവിന്ദചാമിയെ ആദ്യം കണ്ടത് . സംശയം തോന്നി പിന്തുടരുകയും, ഗോവിന്ദചാമി എന്ന് വിളിക്കുകയും ചെയ്തതോടെ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.ഉടൻ കണ്ണൂർ ടൗൺ പൊലീസിന് വിവരം നൽകി. 5 മിനിറ്റിൽ പൊലീസ് എത്തി. കിണറ്റിൽ നിന്ന് പുറത്തെടുക്കുമ്പോൾ കറുത്ത പാന്റ്‌സ് ധരിച്ചിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ജയിൽ ചാടാൻ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തും. കൃത്യമായ പദ്ധതിയോടെയാണ് ഇയാൾ ജയിൽ ചാടിയതെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ 1.15 ഓടെ ഗോവിന്ദച്ചാമി ജയിൽ ചാടിയതായാണ് പ്രാഥമിക റിപ്പോർട്ടുകൾ…

Read More

ന്യൂഡൽഹി : അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യ . ജൂലൈ 24 മുതൽ ഇതിന്റെ നടപടികൾ പുനരാരംഭിക്കും. ബെയ്ജിംഗിലെ ഇന്ത്യൻ എംബസി ഈ തീരുമാനത്തെക്കുറിച്ച് അറിയിച്ചു. കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് അണുബാധ തടയുന്നതിനായി 2020 മാർച്ചിൽ ഇന്ത്യ എല്ലാ ടൂറിസ്റ്റ് വിസകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. അതിനുശേഷം ചൈനീസ് പൗരന്മാർക്കുള്ള വിസ സേവനം നിർത്തി വച്ചു. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകളും കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രയും ആശയവിനിമയവും ഏതാണ്ട് നിലച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ, ഇന്ത്യൻ വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും ചൈന വിസ അനുവദിച്ചു തുടങ്ങിയിരുന്നു, എന്നാൽ പൊതു യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ തുടർന്നു. ഗാൽവാൻ വാലി സംഭവത്തിനുശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ അവസ്ഥയിലെത്തി. പിന്നീട് നിരവധി തവണ നടന്ന നയതന്ത്ര, സൈനിക ചർച്ചകളിലൂടെ, പാംഗോങ് തടാകം, ഗാൽവാൻ, ഹോട്ട്…

Read More

ന്യൂഡൽഹി : യുഎൻ ദേശീയ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. മതഭ്രാന്തിനെയും ഭീകരതയെയും പിന്തുണച്ച് നിലനിൽക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പ‌ർവതനേനി ഹരീഷ് പറഞ്ഞത് . ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) നിന്ന് തുടർച്ചയായി കടം വാങ്ങുന്ന രാജ്യം കൂടിയാണ് പാകിസ്ഥാനെന്നും ഇന്ത്യ വിമർശിച്ചു. ‘സമാധാനവും ബഹുമുഖത്വവും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പ‌ർവതനേനി ഹരീഷ് പാക്കിസ്ഥാനെ വിമർശിച്ചത്. വികസനം, പുരോഗതി, സമൃദ്ധി എന്നീ മാതൃകകളിൽ പക്വമായ ജനാധിപത്യമുള്ള രാജ്യമാണ് ഇന്ത്യയെന്നും എന്നാൽ പാക്കിസ്ഥാൻ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉത്തരവാദിത്വത്തോടെ പെരുമാറുന്നു. ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗമാണ്. എല്ലായ്പ്പോഴും കൂടുതൽ സമാധാനപരവും സമൃദ്ധവും നീതിയുക്തവുമായ ഒരു ലോകത്തിനായി കൂട്ടായി പ്രവർത്തിക്കുന്നതിൽ പങ്കാളിയുമാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ ഫലമായി ഏപ്രിൽ 25ലെ കൗൺസിൽ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്മീരിലെയും തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ…

Read More

സന: യെമൻ പൗരന്റെ വധക്കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി . നിമിഷ പ്രിയ ഉടൻ മോചിപ്പിക്കപ്പെടുമെന്ന പ്രചാരണവും അബ്ദുൽ ഫത്താഹ് മഹ്ദി നിഷേധിച്ചു. നിമിഷ പ്രിയയെ മോചിപ്പിക്കില്ലെന്നും അവരുടെ വധശിക്ഷ ഉടൻ നടപ്പിലാക്കുമെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശവാദവുമായി സുവിശേഷകന്‍ ഡോ. കെ.എ പോള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശക്തമായ ശ്രമത്തിനൊടുവില്‍ വധശിക്ഷ റദ്ദാക്കിയെന്നാണ് അവകാശവാദം. എന്നാൽ ഇത് വ്യാജമാണെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിരുന്നു. മാത്രമല്ല തങ്ങളുമായി ബന്ധപ്പെട്ടുവെന്നും, സംസാരിച്ചെന്നുമുള്ള കാന്തപുരത്തിന്റെ പ്രസ്താവനകളും മഹ്ദി തള്ളി. കാന്തപുരവുമായി സംസാരിച്ചതായോ ഞങ്ങളുമായി ചർച്ച നടത്തിയതായോ അവകാശപ്പെടുന്നവർക്ക് “ഞങ്ങളുമായി യാതൊരു ബന്ധവുമില്ല” എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുൾ ഫത്താഹ് പ്രഖ്യാപിച്ചു. “ഞങ്ങൾ ഒരു സമയത്തും സ്ഥലത്തും അവരെ ബന്ധപ്പെടുകയോ കാണുകയോ ചെയ്തിട്ടില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…

Read More

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത കോൺഗ്രസ് പ്രവർത്തകനെതിരെ കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം ഏലൂരിൽ നിന്നുള്ള പ്രാദേശിക കോൺഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിയ്ക്കെതിരെയാണ് കേസ് . ഫേസ്ബുക്ക് പേജിലാണ് വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ് പങ്ക് വച്ചത്. പോസ്റ്റ്, സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങൾക്ക് കാരണമായി . പിന്നാലെ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകുകയും ചെയ്തു. ” ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വിഎസ് അപമാനിച്ചുവെന്ന കാര്യം ഒരു കോൺഗ്രസ് പ്രവർത്തകനും മറക്കരുതെന്ന്” പോസ്റ്റിൽ പറഞ്ഞതായി പരാതിയിൽ പറയുന്നു. വി.എസ്. അച്യുതാനന്ദനെതിരെ അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ യാസീൻ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ, വി.എസിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്ത ഒരു അധ്യാപകനെയും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…

Read More

‘ സ്വന്തം വീട്ടിൽ താൻ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് നടി തനുശ്രീ ദത്ത . ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, തനിക്ക് ഇനി പീഡനം സഹിക്കാൻ കഴിയില്ലെന്നും ആരെങ്കിലും തന്നെ രക്ഷിക്കണമെന്നും അവർ പറഞ്ഞു. 2018 മുതൽ പീഡനം തുടരുകയാണെന്ന് വ്യക്തമാക്കുന്ന ഒരു അടിക്കുറിപ്പും വീഡിയോയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഈ വിഷയത്തിൽ താൻ പോലീസിനെ ബന്ധപ്പെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥർ തന്റെ വീട് സന്ദർശിച്ചിരുന്നുവെന്നും തനുശ്രീ പറഞ്ഞു. എന്നാൽ, തുടർനടപടികൾ സ്വീകരിക്കാൻ ഔദ്യോഗികമായി പരാതി നൽകാൻ തന്നോട് നിർദ്ദേശിച്ചു. 2018 ലെ #MeToo ആരോപണത്തിൽ താൻ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് പീഡനം ആരംഭിച്ചതെന്ന് നടി പറയുന്നു. ആ സമയത്ത്, മുതിർന്ന നടൻ നാനാ പടേക്കറിനെതിരെ തനുശ്രീ ലൈംഗിക പീഡനം ആരോപിച്ചിരുന്നു. തന്റെ വീട്ടിൽ ജോലി ചെയ്യുന്ന വീട്ടുജോലിക്കാർ മോശമായി പെരുമാറുകയാണെന്നും തനുശ്രീ ആരോപിച്ചു. “എന്റെ വീട്ടിൽ വീട്ടുകാർ ജോലിക്കാരെ നിയമിച്ചതിനാൽ എനിക്കായി സഹായത്തിന് ആരെയും നിയമിക്കാൻ പോലും കഴിയില്ല… വീട്ടിൽ കയറി മോഷ്ടിക്കുകയും എല്ലാത്തരം കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന വീട്ടുജോലിക്കാരിൽ നിന്ന്…

Read More