തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കക്ഷിഭേദമില്ലാതെ എല്ലാവരെയും സ്നേഹിച്ച വ്യക്തിയാണ് വി എസെന്ന് രാജേന്ദ്ര അർലേക്കർ പറഞ്ഞു.അത്തരം ആളുകൾ വളരെ അപൂർവമാണെന്നും അർലേക്കർ പറഞ്ഞു.
കേരളം കണ്ട ഏറ്റവും ജനപ്രിയ നേതാവായിരുന്നു വിഎസ് എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. എല്ലാ പോരാട്ടങ്ങളിലും അദ്ദേഹം മുൻപന്തിയിലായിരുന്നു. കേരള രാഷ്ട്രീയത്തിലെ ഒരു വലിയ അധ്യായം അവസാനിക്കുകയാണെന്നും ഗണേശ് കുമാർ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിഎസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിഎസിന് അന്ത്യാഞ്ജലി അർപ്പിച്ചു. മനുഷ്യത്വത്തിന്റെ വേദനകൾ മനസ്സിലാക്കിയ ഒരു ജനപ്രിയ നേതാവായിരുന്നു വി.എസ് എന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ നമുക്കിടയിൽ ഒരു പ്രചോദനമായി നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വ്യവസായി എംഎ യൂസഫ് അലി, ബിജെപി സംസ്ഥാന മേധാവി രാജീവ് ചന്ദ്രശേഖർ, നിരവധി സാമൂഹിക സാംസ്കാരിക നേതാക്കളും ആദരാഞ്ജലി അർപ്പിച്ചു.
ഉച്ചയ്ക്ക് 2 മണിക്ക് ദേശീയ പാത വഴി ആലപ്പുഴയിലെ പുന്നപ്രയിലുള്ള ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.

