Author: Anu Nair

വാഷിംഗ്ടൺ : റഷ്യൻ പ്രദേശങ്ങൾക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടപടി. ‘ ഉചിതമായ പ്രദേശങ്ങളിൽ രണ്ട് ആണവ അന്തർവാഹിനികൾ സ്ഥാപിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട് ‘ എന്ന് ട്രംപ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് . ‘ താൻ ഇപ്പോഴും പ്രസിഡന്റാണെന്ന് കരുതുന്ന പരാജയപ്പെട്ട റഷ്യയുടെ മുൻ പ്രസിഡന്റ് മെദ്‌വദേവിനോട് അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാൻ പറയുക. അദ്ദേഹം വളരെ അപകടകരമായ പ്രദേശത്തേക്ക് പ്രവേശിക്കുകയാണ് ‘ എന്നും ട്രമ്പ് കുറിച്ചിരുന്നു. അതേസമയം റഷ്യയ്ക്ക് ഇതിനകം സമുദ്രങ്ങളിൽ മികച്ച തന്ത്രപരമായ നിയന്ത്രണം ഉണ്ടെന്ന് അവകാശപ്പെട്ട് റഷ്യൻ നിയമനിർമ്മാതാവ് വിക്ടർ വോഡോലാറ്റ്‌സ്‌കി രംഗത്തെത്തി . “ലോക സമുദ്രങ്ങളിലെ റഷ്യൻ ആണവ അന്തർവാഹിനികളുടെ എണ്ണം അമേരിക്കൻ അന്തർവാഹിനികളേക്കാൾ വളരെ കൂടുതലാണ്, ട്രംപ് ഉത്തരവിട്ട അന്തർവാഹിനികൾ തന്നെ വളരെക്കാലമായി ഞങ്ങളുടെ നിയന്ത്രണത്തിലാണ്,” വിക്ടർ വോഡോലാറ്റ്‌സ്‌കി വാർത്താ ഏജൻസിയായ…

Read More

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിനെതിരെ നടപടിയുണ്ടായാൽ നേരിടുമെന്ന് ഡോക്ടർമാരുടെ സംഘടന. നോട്ടീസിനെ നടപടിക്രമങ്ങളുടെ ഭാഗമായി കാണുന്നുവെന്നും അതിനപ്പുറമുള്ള നടപടി ഉണ്ടായാൽ ശക്തമായ പ്രതികരിക്കുമെന്നും കെജിഎംസിടിഎ അറിയിച്ചു. ഇന്നലെയാണ് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ ഏറെ ശുപാർശകളുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. എന്നാൽ നോട്ടീസിന് മറുപടി നല്‍കാനുള്ള പേപ്പര്‍ പോലുമില്ലെന്ന് ഹാരിസ് പ്രതികരിച്ചു. ‘ കത്ത് അടിക്കാനുള്ള പേപ്പർ വരെ ഞാൻ പൈസ കൊടുത്ത് വാങ്ങണം. അവിടെ പ്രിന്റ് എടുക്കാനുള്ള പേപ്പർ പോലുമില്ല. ഞാൻ അഞ്ഞൂറ് പേപ്പർ വീതം വാങ്ങി റൂമിൽ വെച്ചിട്ടുണ്ട്. അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ കമ്പനിക്കാരെക്കൊണ്ട് വാങ്ങിയാണ് അടിച്ചുകൊടുക്കുന്നത്. അത്രയും വലിയ ഗതികേടാണ്. പിന്നെ എങ്ങനെയാണ് പേപ്പറിൽ എപ്പോഴും അടിച്ചു കൊടുക്കാൻ പറ്റുന്നത്. സ്വന്തമായി ഓഫീസോ സ്റ്റാഫോ പ്രിന്റിങ് മെഷീനോ ഇല്ല. പലരുടേയും കൈയും കാലും പിടിച്ചിട്ടാണ് ഇത് എഴുതിയൊക്കെ കൊടുക്കുന്നത്.…

Read More

ദുർഗ്: ‘രാധേ രാധേ’ എന്ന് വിളിച്ച് അഭിവാദ്യം ചെയ്ത മൂന്ന് വയസുകാരിയുടെ വായിൽ ടേപ്പ് ഒട്ടിച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ .ഛത്തീസ്ഗഢിലെ ദുർഗിലാണ് സംഭവം നന്ദിനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാഗ്ദുമർ ഗ്രാമത്തിലെ മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഇള ഇവാൻ കോൾവിനെയാണ് അറസ്റ്റ് ചെയ്തത് . ‘രാധേ രാധേ’ എന്ന് പറഞ്ഞ് സ്വാഗതം ചെയ്ത മൂന്നര വയസ്സുകാരിയെ മർദ്ദിക്കുകയും വായിൽ ടേപ്പ് ഒട്ടിക്കുകയും ചെയ്യുകയായിരുന്നു. വേദനിപ്പിക്കൽ, മതവികാരം വ്രണപ്പെടുത്തൽ, കുട്ടികളോട് ക്രൂരത, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തിയാണ് അറസ്റ്റ് .

Read More

ഹൈദരാബാദ്: 13 കാരിയെ രണ്ടാം വിവാഹം കഴിച്ച 40 കാരൻ അറസ്റ്റിൽ. മെയ് 28 ന് തെലങ്കാനയിലെ രംഗ റെഡ്ഡിയിലാണ് സംഭവം . കാണ്ട്വാഡയിൽ നിന്നുള്ള ശ്രീനിവാസ് ഗൗഡയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചത് . ശ്രീനിവാസ് റെഡ്ഡിയുടെ ആദ്യ ഭാര്യയാണ് രണ്ടാം വിവാഹം നടത്തുന്നതിൽ മുൻകൈയെടുത്തതെന്ന് റിപ്പോർട്ടുണ്ട്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശ്രീനിവാസ് റെഡ്ഡി , ആദ്യ ഭാര്യ, പെൺകുട്ടിയുടെ അമ്മ, മധ്യസ്ഥൻ, ചടങ്ങ് നടത്തിയ പുരോഹിതൻ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . പെൺകുട്ടി തന്റെ സ്കൂൾ അധ്യാപികയോട് സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് വിവരം പുറത്തുവന്നത്. തുടർന്ന് അധ്യാപകർ അധികൃതരെ അറിയിച്ചതിനെത്തുടർന്ന് ജില്ലാ ശിശു സംരക്ഷണ വകുപ്പും പോലീസും ഇടപെട്ട് പെൺകുട്ടിയെ രക്ഷപ്പെടുത്തി. പെൺകുട്ടി അമ്മയ്ക്കും സഹോദരനുമൊപ്പം വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പോലീസ് പറയുന്നതനുസരിച്ച്, മകളെ വിവാഹം കഴിപ്പിക്കാൻ അമ്മ ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മധ്യസ്ഥൻ മുഖേന വിവാഹം നടത്തി. വിവാഹത്തിന് ശേഷം കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടി…

Read More

കോതമം​ഗലം: ചികിത്സയിലിരിക്കെ കോതമം​ഗലം സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം . മാതിരപ്പിള്ളി സ്വദേശിയായ അൻസിൽ ആണ് മരിച്ചത്. രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് ഇന്നലെ വൈകുന്നേരം മരിച്ചത്. സംഭവത്തിൽ അൻസിലിന്റെ കാമുകിയെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട് . യുവതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയേക്കും. തന്റെ കാമുകി വിഷം കലർത്തി നൽകിയതായി അൻസിൽ ആശുപത്രിയിൽ മൊഴി നൽകിയതായി സൂചനയുണ്ട്. യുവതി വിഷം വാങ്ങിയതിന് പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്തുവരികയാണ്. ഇരുവരും തമ്മിൽ ഏറെക്കാലമായി ബന്ധത്തിലായിരുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടായപ്പോൾ, അൻസിലിനെതിരെ പോലീസിൽ പരാതി നൽകി. അതിനുശേഷം, ഇരുവരും വീണ്ടും അടുപ്പത്തിലായി. പിന്നീട് വീണ്ടും ബന്ധം വേർപെടുത്താൻ യുവതി തീരുമാനിച്ചു. പിന്നാലെ അൻസിലിനെ വീട്ടിലേക്ക് ക്ഷണിച്ച് വിഷം കൊടുത്തുവെന്നാണ് സൂചന. . യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.

Read More

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരായ വിനീത, രാധ കുമാരി എന്നിവർ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകളാണ് ദിയ കൃഷ്ണ. ദിയയുടെ സ്ഥാപനമായ ‘ഓ ബൈ ഓസി’യിൽ നിന്ന് ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വിനീത , രാധ കുമാരി , ദിവ്യ എന്നിവർക്കെതിരെയാണ് കേസ്. ക്യുആർ കോഡിൽ കൃത്രിമം കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. സ്ത്രീകൾ കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോ ദിയ നേരത്തെ പുറത്തുവിട്ടിരുന്നു. മൂന്ന് ജീവനക്കാർ 10 മാസത്തിനിടെ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പിന്നീട് മൂവരും കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ പോലീസിൽ പരാതി നൽകി. സാമ്പത്തിക തട്ടിപ്പ് പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൃഷ്ണകുമാറും ദിയയും തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന് ആരോപിച്ച് അവർ മ്യൂസിയം പോലീസിലാണ് പരാതി നൽകിയത്. ഈ പരാതി പിന്നീട് വ്യാജമാണെന്ന്…

Read More

തൃശൂർ: വൈസ് ചാൻസലറുടെ നിയമനം ഗവർണറുടെ ഏകപക്ഷീയമായ തീരുമാനമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.കോടതി വിധികൾ അവഗണിച്ച് ആർ‌എസ്‌എസ് വിശ്വസ്തരെ വൈസ് ചാൻസലർമാരാക്കുകയാണ് ഗവർണർ . ഈ വിഷയത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണർക്ക് കത്ത് അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ‘സർക്കാരിന് സർവകലാശാലകളിൽ പങ്കില്ലെന്ന് വരുത്തിത്തീർക്കുകയാണ് . ഗവർണർമാർ സാധാരണയായി സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നവരാണ് . അക്കാദമിക് യോഗ്യതയുള്ളവർ വിസിമാരാകണം. കേരള സർവകലാശാല വിസി ജനാധിപത്യ മര്യാദ കാണിക്കണം. മുഖ്യമന്ത്രിയും ഗവർണറും കേരള സർവകലാശാല വിഷയത്തിൽ ചർച്ച നടത്തി സമവായത്തിലെത്തി. സർവകലാശാലകളിൽ മുന്നേയും ​ഗവർണർമാർ ചാൻസ‍ലർമാരായിരുന്നു. അവരെല്ലാം സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചത്. ആരിഫ് മുഹമ്മദ് ഖാൻ ​ഗവർണാറായതു മുതലാണ് ഇത്തരം തർക്കങ്ങൾ ആരംഭിക്കുന്നത് .‘ – മന്ത്രി പറഞ്ഞു. താൽക്കാലിക വിസി നിയമനത്തിനായിസ് സർക്കാർ നൽകിയ പാനൽ ഗവർണർ തള്ളിയിരുന്നു . സാങ്കേതിക യൂണിവേഴ്സിറ്റിയിലേയ്ക്ക് താൽക്കാലിക വിസിയായി പ്രൊഫ പ്രവീണ്‍ , ഡോ ജയപ്രകാശ് ,ആര്‍ സജീബ് എന്നിവരെയാണ്…

Read More

പൂനെ : 2008-ലെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) ഭാഗമായിരുന്ന ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ . ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻ അന്ന് നിർദേശം ഉണ്ടായിരുന്നുവെന്നാണ് എടി എസ് ഉദ്യോഗസ്ഥനായിരുന്ന മെഹബൂബ് മുജാവർ പറഞ്ഞത്.പ്രജ്ഞാ സിംഗ് താക്കൂർ ഉൾപ്പെടെ ഏഴ് പേരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതിയുടെ വിധി വന്നതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. ഭഗവതിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് കാവി ഭീകരത സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും മെഹബൂബ് മുജാവർ പറഞ്ഞു. ഒരു വ്യാജ ഉദ്യോഗസ്ഥൻ നടത്തിയ വ്യാജ അന്വേഷണത്തെയാണ് ഈ തീരുമാനം തുറന്നുകാട്ടിയത്. കോടതിയുടെ തീരുമാനം എടിഎസിന്റെ വഞ്ചനയെ നിരാകരിച്ചുവെന്നും മുജാവർ പറഞ്ഞു.മോഹൻ ഭഗവതിനെ അറസ്റ്റ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടതായും മുജാവർ പറഞ്ഞു . ‘ ആ സമയത്ത് എ.ടി.എസ് എന്താണ് അന്വേഷിച്ചതെന്നും എന്തുകൊണ്ടാണിതെന്നും എനിക്ക് പറയാനാവില്ല. , പക്ഷേ രാം കൽസംഗ്ര, സന്ദീപ് ഡാംഗെ, ദിലീപ്…

Read More

പാലക്കാട്: ആക്രി പെറുക്കി ജീവിച്ചിരുന്ന യുവതി മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ് . ക്രൂരപീഡനത്തിനിരയായാണ് 46 കൊല്ലപ്പെട്ടത് . സംഭവത്തിൽ മീനാക്ഷിപുരം പട്ടാഞ്ചേരി എസ്. സുബ്ബയ്യനാണ് പിടിയിലായത്. സുബ്ബയ്യൻ തന്നെയാണ് സ്ത്രീയെ മരിച്ച നിലയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവതിയുടെ വസ്ത്രങ്ങൾ കീറിയ നിലയിൽ കണ്ടെത്തി. ബലാത്സംഗത്തിനിടെ നിലവിളിച്ചപ്പോൾ സുബ്ബയ്യൻ യുവതിയുടെ വായിൽ തുണി തിരുകി. ചുണ്ടിലും കഴുത്തിലും ശരീരത്തിലും മർദനത്തിന്റെ പാടുകൾ കാണപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പറയുന്നു. പീഡനം ചെറുക്കാൻ ശ്രമിച്ചപ്പോൾ സുബ്ബയ്യൻ യുവതിയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സുബ്ബയ്യൻ തന്നെയാണ് യുവതിയുടെ ശരീരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണെന്നാണ് ഇയാൾ ഡോക്ടർമാരോട് പറഞ്ഞത്. പരിശോധനയിൽ ഡോക്ടർമാർ യുവതി മരിച്ചെന്ന് വ്യക്തമായ ഡോക്ടർമാർ മൃതദേഹത്തിലെ പാടുകളെ കുറിച്ച് ചോദിച്ചതോടെ സുബ്ബയൻ ഓടി രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് സെക്യൂരിറ്റിക്കാർ ഇയാളെ തടഞ്ഞു നിർത്തി പോലീസിൽ അറിയിച്ചു. ആദ്യം യുവതി…

Read More

ന്യൂദൽഹി : യുഎസ് വൈറ്റ് ഹൗസിൽ ഇരിക്കുന്ന ഒരു കോമാളിയുടെ ഭീഷണി ഇന്ത്യൻ സർക്കാർ നേരിടുന്നത് വളരെ ദുഃഖകരമാണെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവിയും ലോക്‌സഭാ എംപിയുമായ അസദുദ്ദീൻ ഒവൈസി.ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായാണ് ഒവൈസി പ്രതികരിച്ചത് . ട്രംപിന്റെ ഈ പ്രഖ്യാപനം ഇന്ത്യയുടെ പരമാധികാരത്തിനും സാമ്പത്തിക അവസ്ഥയ്ക്കും നേരെയുള്ള വ്യക്തവും ആസൂത്രിതവുമായ ആക്രമണമാണെന്ന് ഒവൈസി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിശേഷിപ്പിച്ചു. “ഇന്ത്യയ്‌ക്കെതിരായ വർദ്ധിച്ചുവരുന്ന വ്യാപാര ശത്രുതയുടെ വിഷയം പാർലമെന്റിൽ വർഷങ്ങളായി ഞാൻ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്” അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങൾ, എണ്ണ, വാതകം എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒവൈസിയുടെ ഈ പ്രതികരണം. ‘ എന്റെ രാജ്യത്തെ സർക്കാർ വൈറ്റ് ഹൗസിൽ ഇരിക്കുന്ന ഒരു കോമാളിയുടെ ഭീഷണി നേരിടുന്നത് വളരെ സങ്കടകരമാണ് .…

Read More