തൃശൂർ: വൈസ് ചാൻസലറുടെ നിയമനം ഗവർണറുടെ ഏകപക്ഷീയമായ തീരുമാനമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.കോടതി വിധികൾ അവഗണിച്ച് ആർഎസ്എസ് വിശ്വസ്തരെ വൈസ് ചാൻസലർമാരാക്കുകയാണ് ഗവർണർ . ഈ വിഷയത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണർക്ക് കത്ത് അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
‘സർക്കാരിന് സർവകലാശാലകളിൽ പങ്കില്ലെന്ന് വരുത്തിത്തീർക്കുകയാണ് . ഗവർണർമാർ സാധാരണയായി സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നവരാണ് . അക്കാദമിക് യോഗ്യതയുള്ളവർ വിസിമാരാകണം. കേരള സർവകലാശാല വിസി ജനാധിപത്യ മര്യാദ കാണിക്കണം. മുഖ്യമന്ത്രിയും ഗവർണറും കേരള സർവകലാശാല വിഷയത്തിൽ ചർച്ച നടത്തി സമവായത്തിലെത്തി.
സർവകലാശാലകളിൽ മുന്നേയും ഗവർണർമാർ ചാൻസലർമാരായിരുന്നു. അവരെല്ലാം സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണാറായതു മുതലാണ് ഇത്തരം തർക്കങ്ങൾ ആരംഭിക്കുന്നത് .‘ – മന്ത്രി പറഞ്ഞു.
താൽക്കാലിക വിസി നിയമനത്തിനായിസ് സർക്കാർ നൽകിയ പാനൽ ഗവർണർ തള്ളിയിരുന്നു . സാങ്കേതിക യൂണിവേഴ്സിറ്റിയിലേയ്ക്ക് താൽക്കാലിക വിസിയായി പ്രൊഫ പ്രവീണ്‍ , ഡോ ജയപ്രകാശ് ,ആര് സജീബ് എന്നിവരെയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഈ പാനല്‍ തള്ളിയാണ് സിസാ തോമസിനേയും , ശിവപ്രസാദിനേയും ഗവര്‍ണര്‍ നിയമിച്ചിരിക്കുന്നത്.

