കോതമംഗലം: ചികിത്സയിലിരിക്കെ കോതമംഗലം സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം . മാതിരപ്പിള്ളി സ്വദേശിയായ അൻസിൽ ആണ് മരിച്ചത്. രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് ഇന്നലെ വൈകുന്നേരം മരിച്ചത്. സംഭവത്തിൽ അൻസിലിന്റെ കാമുകിയെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട് . യുവതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയേക്കും.
തന്റെ കാമുകി വിഷം കലർത്തി നൽകിയതായി അൻസിൽ ആശുപത്രിയിൽ മൊഴി നൽകിയതായി സൂചനയുണ്ട്. യുവതി വിഷം വാങ്ങിയതിന് പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്തുവരികയാണ്. ഇരുവരും തമ്മിൽ ഏറെക്കാലമായി ബന്ധത്തിലായിരുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടായപ്പോൾ, അൻസിലിനെതിരെ പോലീസിൽ പരാതി നൽകി. അതിനുശേഷം, ഇരുവരും വീണ്ടും അടുപ്പത്തിലായി.
പിന്നീട് വീണ്ടും ബന്ധം വേർപെടുത്താൻ യുവതി തീരുമാനിച്ചു. പിന്നാലെ അൻസിലിനെ വീട്ടിലേക്ക് ക്ഷണിച്ച് വിഷം കൊടുത്തുവെന്നാണ് സൂചന. . യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.

