Author: Anu Nair

ബിലാസ്പൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ച് ബിലാസ്പൂർ എൻഐഎ കോടതി. 50,000 രൂപയുടെ രണ്ട് ആൾജാമ്യം നൽകുന്നതിനൊപ്പം 50,000 രൂപയുടെ ബോണ്ടും പാസ്പോർട്ട് കെട്ടിവയ്ക്കണമെന്നുമുള്ള ഉപധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധി പറഞ്ഞത്. നടപടികൾ പൂർത്തീകരിച്ച് രണ്ടു പേരും ഇന്നു തന്നെ ജയിൽ മോചിതരാവും സഭാ നേതൃത്വം ആവശ്യപ്പെട്ടപ്പോൾ തന്നെ ബിജെപി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും പ്രതിഭാഗം ഉന്നയിച്ച വാദങ്ങള്‍ക്കതിരായ നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചില്ല. പെണ്‍കുട്ടികളുടെ പ്രായം തെളിയിക്കുന്ന രേഖകള്‍, മാതാപിതാക്കളുടെ മൊഴി, മതപരിവര്‍ത്തന കുറ്റം നിലനില്‍ക്കില്ല തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ഇതിലൊന്നും പ്രോസിക്യൂഷന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയില്ല. കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലായെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി. കഴിഞ്ഞ ഒമ്പത് ദിവസമായി സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസുമാണ് ഛത്തീസ്ഗഢിലെ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. അതേസമയം പ്രോസിക്യൂഷന്‍ കന്യാസ്ത്രീകള്‍ക്ക് അനുകൂലമായ…

Read More

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ സംസ്കാരം വൈകുന്നേരം ആലുവ ജുമാ മസ്ജിദിൽ നടക്കും. രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ആലുവയിലെ വസതിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രി ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നവാസ് ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെയാണ് മരിച്ചത് . മരണകാരണം ഹൃദയാഘാതമാണെന്ന് പ്രാഥമിക വിലയിരുത്തൽ. വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, രണ്ട് ദിവസത്തെ ഇടവേളയ്ക്ക് വീട്ടിലേക്ക് പോകുമെന്ന് നവാസ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. സിനിമാ സംഘം മൂന്ന് മുറികൾ എടുത്തിരുന്നു, അതിൽ രണ്ടെണ്ണം ഇതിനകം തന്നെ ചെക്ക് ഔട്ട് ചെയ്തിരുന്നു. നവാസ് 209-ാം നമ്പർ മുറിയിലായിരുന്നു. എന്നാൽ നവാസ് ചെക്ക് ഔട്ട് ചെയ്യാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ റൂം ബോയിയാണ് അബോധാവസ്ഥയിൽ നവാസിനെ കണ്ടത് . തുടർന്ന് പ്രൊഡക്ഷൻ കൺട്രോളറെ അറിയിക്കുകയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി ഹോട്ടൽ ഉടമ സന്തോഷ് പറഞ്ഞു. ആശുപത്രിയിലേക്ക്…

Read More

സന: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തന്റെ പ്രതിനിധികളെ അയയ്ക്കണമെന്ന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അഭ്യർത്ഥന കേന്ദ്ര സർക്കാർ നിരസിച്ചു. ആറംഗ മധ്യസ്ഥ സംഘത്തെ അയയ്ക്കാനുള്ള ആക്ഷൻ കൗൺസിലിന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ തള്ളി . കുടുംബങ്ങൾക്കിടയിൽ ഇതിനകം ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോഴും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ കരുതിയതിനെ തുടർന്നാണ് തീരുമാനം അതേസമയം, വധശിക്ഷ ഉടൻ റദ്ദാക്കാനുള്ള സാധ്യതയെക്കുറിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് സൂചന നൽകി. എന്നാൽ ഈ വിഷയത്തിൽ തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് കാന്തപുരം ഉൾപ്പെടെയുള്ള സംഘടനകൾ വിട്ടു നിൽക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. അതേസമയം, വധശിക്ഷ റദ്ദാക്കിയെന്ന വാദത്തിന് കാന്തപുരം മാപ്പ് പറയണമെന്ന് സുവിശേഷക നേതാവ് ഡോ. കെ.എ. പോളും ആവശ്യപ്പെട്ടു. 2017 ജൂലൈ 25 നാണ്, യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ നിമിഷ പ്രിയ…

Read More

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിൽ ശാസ്ത്രീയമായും സുരക്ഷിതമായും പാമ്പുകളെ പിടിക്കുന്നതിനുള്ള പരിശീലനം കേരളത്തിലെ സ്കൂൾ അധ്യാപകർക്ക് നൽകാൻ വനം വകുപ്പ് ഒരുങ്ങുന്നു . ഓഗസ്റ്റ് 11 ന് പാലക്കാട്ട് ഇത് സംബന്ധിച്ച ഏകദിന പരിശീലനം നടക്കും. പാലക്കാട് സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് ഇതിനായി വിദ്യാഭ്യാസ വകുപ്പിന് കത്ത് അയച്ചു. സ്കൂൾ തുറപ്പ് സമയത്ത് സ്കൂളുകളിൽ വനം വകുപ്പ് നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ പാലക്കാട് നിന്നുള്ള അധ്യാപകരാണ് ഈ ആവശ്യം ഉന്നയിച്ചത്. സ്കൂൾ പരിസരങ്ങളിലും ക്ലാസ് മുറികളിലും അടുത്തിടെ പാമ്പുകളെ കണ്ടതും പാമ്പ് പിടിത്ത പരിശീലനം നൽകുന്നതിന് കാരണമായി. സ്കൂൾ സമയത്ത് പാമ്പിനെ കണ്ടാൽ SARPA ടീം എത്തുന്നത് വരെ കാത്തിരിക്കാതെ എത്രയും വേഗം പാമ്പിനെ പിടികൂടുക എന്നതാണ് ലക്ഷ്യം. പാലക്കാട്ട് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതി വിജയിച്ചാൽ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് SARPA (സ്നേക്ക് അവയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) മിഷന്റെ നോഡൽ ഓഫീസർ വൈ. മുഹമ്മദ് അൻവർ പറഞ്ഞു.

Read More

ഒരു ഇടവേളയ്ക്ക് ശേഷം സിനിമകളിൽ തിരിച്ചുവരവ് നടത്തുന്നതിനിടെയാണ് കലാഭവൻ നവാസിന്റെ വേർപാട് . തന്റെ പുതിയ ചിത്രമായ പ്രകമ്പനത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ റൂം ബോയിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ഉടൻ തന്നെ പോലീസിനെ അറിയിച്ചു. പോലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പ്രകമ്പനം സിനിമയുടെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഹോട്ടൽ മുറി ഒഴിയാൻ വന്നതാണ് നവാസ് റിപ്പോർട്ട്. ഒരു ഇടവേളയ്ക്ക് ശേഷം നവാസ് സിനിമകളിൽ തിരിച്ചുവരവ് നടത്തുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിലും അദ്ദേഹം ശ്രദ്ധേയമായ ഒരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. നടൻ അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്നയാണ് ഭാര്യ. സഹോദരൻ നിയാസ് ബക്കറും നടനാണ്. മിമിക്രി വേദിയിലൂടെയാണ് നവാസ് തന്റെ കരിയർ ആരംഭിച്ചത്. 1995 ൽ പുറത്തിറങ്ങിയ ചൈതന്യം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം.…

Read More

ന്യൂഡൽഹി ; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തെ പിന്തുണച്ച രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു . രാഹുൽ ഗാന്ധി നമ്മുടെ രാജ്യത്തിനെതിരെ പ്രസ്താവനകൾ നടത്തുകയാണെന്ന് കിരൺ റിജിജു പറഞ്ഞു .‘ ഇത് ശരിയല്ല. രാഹുൽ ഗാന്ധി ബുദ്ധിശൂന്യനായ കുട്ടിയല്ല. രാജ്യത്തിന്റെ സൽപ്പേരിന് കോട്ടം വരുത്തുന്ന പ്രസ്താവനകൾ നടത്തുന്നത് അദ്ദേഹം നിർത്തണം,” കിരൺ റിജിജു പറഞ്ഞു. . “രാഹുൽ ഗാന്ധി ഒരു കുട്ടിയല്ലെന്ന് മനസ്സിലാക്കണം. രാജ്യത്തിന്റെ ബഹുമാനവും അന്തസ്സും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കുറഞ്ഞത് പ്രതിപക്ഷ നേതാവിനെങ്കിലും ഈ ധാരണ ഉണ്ടായിരിക്കണം,” അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെ പിന്തുണച്ച് കൊണ്ട് രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ഒഴികെയുള്ള എല്ലാവർക്കും നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ “മരിച്ചു” എന്ന് അറിയാമെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതിനെ കോൺഗ്രസിലെ തന്നെ ചില നേതാക്കളും എതിർത്തു. ശശി…

Read More

ന്യൂഡൽഹി : പഹൽഗാം ആക്രമണത്തിന്റെ പിറ്റേന്ന്, ഏപ്രിൽ 23 ന്, തന്നെ രാജ്യത്തെ മൂന്ന് കരസേനാ വിഭാഗങ്ങളുടെയും (കരസേന, വ്യോമസേന, നാവികസേന) മേധാവികൾ പാകിസ്ഥാനെതിരായ ഓപ്പറേഷനു തയ്യാറായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . 3-4 മാസം മുമ്പ് വരെ ആരും യുദ്ധത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിരോധ മന്ത്രാലയ സിവിൽ ജീവനക്കാരുടെ പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, ഒരു പ്രധാന ഓപ്പറേഷൻ നടത്തുന്നതിന് മുമ്പ് സൈനിക മേധാവികൾ ഒരു തരത്തിലുള്ള ആയുധവും ആവശ്യപ്പെടുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ‘ ആക്രമണത്തിന്റെ പിറ്റേന്ന്, മൂന്ന് സൈനിക മേധാവികളുമായി ഭാവി തന്ത്രത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ, പാകിസ്ഥാനെതിരായ ഒരു ഓപ്പറേഷന് രാജ്യത്തിന്റെ സൈന്യം തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ, മൂന്ന് സൈനിക മേധാവികളും ഉടൻ തന്നെ ഓപ്പറേഷനു സമ്മതിച്ചു. 1971-ലെ യുദ്ധത്തിന്, അന്നത്തെ കരസേനാ മേധാവി ജനറൽ (പിന്നീട്…

Read More

ന്യൂഡൽഹി : പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ രഹസ്യ വ്യോമസേനാ കരാർ ഉണ്ടാക്കുന്നതായി സൂചന . 2025 ഏപ്രിൽ 15 മുതൽ 19 വരെ പാകിസ്ഥാൻ വ്യോമസേന ഉന്നത ഉദ്യോഗസ്ഥരും, ബംഗ്ലാദേശ് വ്യോമസേന ഉദ്യോഗസ്ഥരും, തമ്മിൽ നടന്ന രഹസ്യ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തായി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ഇതിനെക്കുറിച്ച് ജാഗ്രത പാലിക്കുന്നുണ്ട്. ആധുനിക യുദ്ധത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഡ്രോൺ സ്വേമിംഗ്, ഓട്ടോമാറ്റിക് ആയുധങ്ങൾ എന്നിവയുടെ സംയുക്ത വികസനത്തെക്കുറിച്ച് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്തതായാണ് റിപ്പോർട്ട് . ഇതിനുപുറമെ, ഡ്രോൺ യുദ്ധം, ആശയവിനിമയം, സൈബർ യുദ്ധം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും പങ്കാളിത്തത്തിന്റെ വ്യാപ്തി വികസിപ്പിക്കുകയാണ്. പാകിസ്ഥാൻ ബംഗ്ലാദേശുമായി ഡ്രോൺ യുദ്ധ സാങ്കേതികവിദ്യ പങ്കിടും. ഇതിനുപുറമെ, ഇരു രാജ്യങ്ങളും ഒരുമിച്ച് ഒരു തന്ത്രപരമായ എയർ ഡാറ്റ ലിങ്ക് സിസ്റ്റം നിർമ്മിക്കാനും തയ്യാറെടുക്കുകയാണ്. സൈനിക വിമാനങ്ങൾ, കപ്പലുകൾ, കര സുരക്ഷാ സേനകൾ എന്നിവയ്ക്ക് തത്സമയ ലക്ഷ്യ വിവരങ്ങൾ നൽകുന്ന എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ ചാനലാണിത്.…

Read More

മുംബൈ : റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയ്ക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ . കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 5 ന് ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അനിൽ അംബാനിയെ വിളിപ്പിച്ചിട്ടുണ്ട്. അനിൽ അംബാനി വിദേശ യാത്ര ചെയ്യുന്നത് തടയാനാണ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തതിനാൽ അനിൽ അംബാനിയെ ഡൽഹിയിലെ ഇഡി ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രൂപ്പ് കമ്പനികളിലെ ചില ഉദ്യോഗസ്ഥരോടും അടുത്ത കുറച്ച് ദിവസങ്ങളിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ഇഡി 50 കമ്പനികളുടെ 35 സ്ഥലങ്ങളിലും അനിലിന്റെ ബിസിനസ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേരുടെ സ്ഥലങ്ങളിലും റെയ്ഡ് നടത്തി. ജൂലൈ 24 ന് ആരംഭിച്ച റെയ്ഡുകൾ മൂന്ന് ദിവസം തുടർന്നു. അനിൽ അംബാനി ഗ്രൂപ്പിലെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ (ആർ ഇൻഫ്ര) ഉൾപ്പെടെ നിരവധി കമ്പനികൾക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിനും 17,000 കോടിയിലധികം രൂപയുടെ…

Read More

കൊച്ചി : പീഡനക്കേസിന് പിന്നാലെ റാപ്പർ വേടൻ ഒളിവിൽ . ഇയാളുടെ ഫോൺ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പീഡനക്കുറ്റം ചുമത്തി തൃക്കാക്കര പൊലീസ് റാപ്പർ വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു . അതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത് . കേസിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ വേടൻ മുൻ കൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഹർജി 18 ന് പരിഗണിക്കും. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഷിജു പി.എസ് പറഞ്ഞു. വേടന്റെ ആരാധികയായ യുവ ഡോക്ടർ സോഷ്യൽ മീഡിയ വഴിയാണ് വേടനുമായി പരിചയപ്പെട്ടത്. സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ച ചെയ്യാൻ എന്ന പേരിൽ തന്റെ അപ്പാർട്ട്മെന്റിൽ വേടൻ വന്നപ്പോഴാണ് ആദ്യ പീഡനം നടന്നത്. 2021 നും 2023 നും ഇടയിൽ വേടൻ യുവതിയെ പലതവണ പീഡിപ്പിച്ചുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പുനൽകിയതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. പലതവണ തന്നിൽ നിന്ന് പണം…

Read More