- നരേന്ദ്രമോദി നാളെ കേരളത്തിലേയ്ക്ക് ; തിരുവല്ലയിലും, തിരുവനന്തപുരത്തും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും
- പ്രസംഗത്തിനിടെ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ
- വർഗീയ അടിസ്ഥാനത്തിൽ വോട്ട് തേടി ; ഫാത്തിമ തഹിലിയയ്ക്കെതിരെ പരാതി
- അബുദാബിയിൽ ഇറാൻ മിസൈൽ ആക്രമണം; 5 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്ക്
- കേരളത്തിൽ ലവ് ജിഹാദ് നടന്ന സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ
- സമ്മാനം നല്ല കുട്ടികൾക്ക് മാത്രം; ഈസ്റ്റർ തലേന്ന് എത്തുന്ന ഈസ്റ്റർ ബണ്ണി ആരാണ്
- മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു ; എ.എൻ. ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ഷിബു ബേബി ജോൺ
- തമിഴിസൈയും, എൽ മുരുകനും , വാനതി ശ്രീനിവാസനും ; തമിഴ്നാട്ടിൽ 27 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി
Author: Anu Nair
ന്യൂദൽഹി : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മരിച്ച സമ്പദ്‌വ്യവസ്ഥയെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വിവാദമാകുകയാണ് . ട്രംപിന്റെ പ്രസ്താവനയെ പിന്തുണച്ചതിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെയും ശശി തരൂരിന്റെയും പ്രസ്താവനകളെ തമിഴ്‌നാട് ബിജെപി മുൻ പ്രസിഡന്റ് കെ അണ്ണാമലൈ താരതമ്യം ചെയ്തു. ‘ഒരാൾ ഇന്ത്യയ്ക്കുവേണ്ടിയും മറ്റൊരാൾ വിദേശ യജമാനന്മാർക്കുവേണ്ടിയും സംസാരിക്കുന്നു’ എന്നാണ് അണ്ണാമലൈ പറഞ്ഞത് . ട്രംപിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒരു നിർജ്ജീവ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് എല്ലാവർക്കും അറിയാമെന്നാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പറഞ്ഞത്. പ്രസിഡന്റ് ട്രംപ് എല്ലാവരുടെയും മുന്നിൽ വസ്തുതകൾ അവതരിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞിരുന്നു.
ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂർ നിർത്തി വയ്പ്പിച്ചതിൽ പങ്കുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ഡിപിഎപി പ്രസിഡന്റുമായ ഗുലാം നബി ആസാദിന്റെ മറുപടി . പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം ട്രംപിന്റെ അധ്യായം അടഞ്ഞുവെന്നു, പ്രധാനമന്ത്രിയെ വിശ്വസിക്കാതിരിക്കാൻ ഒരു കാരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ മിസ്റ്റർ ട്രംപ് പല കാര്യങ്ങളും പറയുന്നുണ്ട്, പക്ഷേ നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി പാർലമെന്റിൽ വ്യക്തമായി പ്രസ്താവിച്ചത് ഒരു ലോക നേതാവും ഓപ്പറേഷൻ സിന്ദൂരിൽ ഇടപെട്ടിട്ടില്ല, അതിനാൽ ആ അധ്യായം അവസാനിച്ചു… പ്രധാനമന്ത്രിയെ വിശ്വസിക്കാതിരിക്കാൻ ഒരു കാരണവുമില്ല ഭീകരതയ്‌ക്കെതിരെ നടപടി അനിവാര്യമാണ് . എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഞാൻ എപ്പോഴും ഉറപ്പുവരുത്തിയിട്ടുണ്ട്. സുരക്ഷാ സേന നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും ഞങ്ങൾ എപ്പോഴും പിന്തുണച്ചിട്ടുണ്ട്, പക്ഷേ വ്യാജ ഏറ്റുമുട്ടലുകൾ ഉണ്ടാകരുത്.‘ -ഗുലാം നബി ആസാദ് പറഞ്ഞു. ചൊവ്വാഴ്ച പാർലമെന്റിൽ ‘ഓപ്പറേഷൻ സിന്ദൂർ’ ചർച്ചയ്ക്ക് മറുപടി…
കണ്ണൂർ ; ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി . പരോൾ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് നടപടി . വയനാട് മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ കൊടി സുനി ലംഘിച്ചുവെന്നാണ് കണ്ടെത്തൽ . മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി . സുനി അയൽ സംസ്ഥാനത്തേയ്ക്ക് പോയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പതിനഞ്ച് ദിവസത്തെ പരോളാണ് കൊടി സുനിയ്ക്ക് അനുവദിച്ചിരുന്നത് . വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് സുനിയെ പരോൾ റദ്ദാക്കി തിരികെ ജയിലിൽ എത്തിച്ചു ടിപി കേസിലെ പ്രതികളായ കൊടി സുനി മുഹമ്മദ് ഷാഫി , ഷിനോജ് എന്നിവർ പൊലീസ് സാന്നിധ്യത്തിൽ ഹോട്ടലിൽ മദ്യപിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു . പ്രതികളെ കഴിഞ്ഞ 17 ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോയപ്പോഴാണ് സംഭവം .മാഹി ഇരട്ടകൊലപാതക്കേസിന്റെ വിചാരണയ്ക്കായാണ് പ്രതികളെ കൊണ്ടുവന്നത്. ഉച്ചഭക്ഷണം കഴിക്കാൻ പ്രതികളുമായി പൊലീസുകാർ കയറിയത് കോടതിയ്ക്ക് സമീപത്തെ…
അയർലണ്ടിൽ മദ്യപാനത്തിന് അടിപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധനവ് . 2024-ല്‍ 8,745 പേരാണ് മദ്യപാനം ഒരു പ്രശ്‌നമായി മാറിയതിനെത്തുടര്‍ന്ന് കുടി നിര്‍ത്താനായി ചികിത്സ തേടിയതെന്ന് ഹെൽത്ത് റിസർച്ച് ബോർഡ് റിപ്പോർട്ടിൽ പറയുന്നു.2023-നെക്കാള്‍ 7% അധികമാണിത്. 10 വര്‍ഷത്തിനിടെ മദ്യപാനത്തിന് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു . രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ അഡിക്ഷന്‍ ചികിത്സ തേടുന്നത് മദ്യപാനത്തില്‍ നിന്നും രക്ഷപ്പെടാനാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ബോര്‍ഡ് പറയുന്നു.അതേസമയം പൂര്‍ണ്ണമായും മദ്യത്തിന് അടിമപ്പെട്ട്, ഒഴിവാക്കാനാകില്ല എന്ന ഘട്ടം എത്തിയ ശേഷം മാത്രം ചികിത്സ തേടുന്നവരുടെ എണ്ണം 2017-ല്‍ 72% ആയിരുന്നത് 2024-ല്‍ 56% ആയി കുറഞ്ഞിട്ടുണ്ട്. മദ്യപാനം നിര്‍ത്താനായി ചികിത്സയ്‌ക്കെത്തുന്നവരില്‍ മൂന്നില്‍ ഒന്ന് പേരും മദ്യത്തിനൊപ്പം ഏതെങ്കിലും മയക്കുമരുന്ന് കൂടി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് കൊക്കെയ്ന്‍ (71%) ആണ്. മദ്യത്തോടൊപ്പം മയക്കുമരുന്ന് കൂടി ഉപയോഗിക്കുന്നത് സ്‌ട്രോക്ക്, ഹൃദയഘാതം, കരള്‍ രോഗം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും,…
അയർലണ്ടിൽ ശനി , ഞായർ ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഐറാൻ.എന്നാൽ പിന്നീട് മാറ്റം വരുമെന്നും മെറ്റ് ഐറാൻ പറയുന്നു. തിങ്കളാഴ്ച ബാങ്ക് അവധി ദിനങ്ങളിൽ കാലാവസ്ഥ അസ്ഥിരമായിരിക്കും. വെള്ളിയാഴ്ച പകൽ ചൂട് കൂടുതലായി അനുഭവപ്പെടും.9 മുതൽ 13 ഡിഗ്രി വരെയാണ് കുറഞ്ഞ താപനില. ഞായറാഴ്ച രാവിലെ തെക്കുകിഴക്ക് മേഘാവൃതമായ കാലാവസ്ഥയാകും .വടക്ക് പടിഞ്ഞാറ് ഭാഗത്ത് മഴ ഉണ്ടാകും . 16 മുതൽ 21 ഡിഗ്രി വരെയാണ് ഏറ്റവും ഉയർന്ന താപനില.
ഡബ്ലിൻ: അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം . ഇന്ത്യൻ വംശജനായ സംരംഭകനെയാണ് ഡബ്ലിനിൽ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത് . ലെറ്റർകെന്നിയിലെ വൈസാർ ലാബ് ആൻഡ് ടെക്നോളജി ഗേറ്റ്‌വേയിലെ സീനിയർ ഡാറ്റാ സയന്റിസ്റ്റായ സന്തോഷ് യാദവിനാണ് പരിക്കേറ്റത്. തലയ്ക്കും, കഴുത്തിനും, നെഞ്ചിനും നിരന്തരം മർദ്ദനമേറ്റതായും രക്തസ്രാവമുണ്ടായതായും യാദവ് പറഞ്ഞു. യൂറോപ്യൻ രാജ്യത്ത് ഇത്തരം “പ്രകോപനമില്ലാത്ത” വംശീയ ലക്ഷ്യം വയ്ക്കൽ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി സന്തോഷ് യാദവ് ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വച്ചു. ആഹാരം കഴിച്ച ശേഷം, അപ്പാർട്ട്മെന്റിന് സമീപം നടക്കുമ്പോൾ, ഒരു സംഘം തന്നെ പിന്നിൽ നിന്ന് ആക്രമിച്ചുവെന്നാണ് സന്തോഷ് യാദവ് പറഞ്ഞത്. പൊലീസ് എത്തിയാണ് ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തന്റെ കവിളെല്ലിന് ഒടിവുണ്ടെന്ന് മെഡിക്കൽ സംഘം സ്ഥിരീകരിച്ചു, ഇപ്പോൾ സ്പെഷ്യലിസ്റ്റ് പരിചരണത്തിനായി റഫർ ചെയ്തിട്ടുണ്ട്,” എന്നും അദ്ദേഹം പറയുന്നു. കുട്ടികളോട് അനുചിതമായി പെരുമാറിയെന്ന് ആരോപിച്ച് ഡബ്ലിനിൽ ഒരു ഇന്ത്യക്കാരനെ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച്…
അയര്‍ലണ്ടില്‍ ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് മറ്റൊരു ഭക്ഷ്യോല്‍പ്പന്നം കൂടി തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം . ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡാണ് Aldi-യുടെ റോസ്റ്റ് ചിക്കൻ ബാസിൽ പെസ്റ്റോ പാസ്റ്റ എന്ന ഉല്‍പ്പന്നത്തിൽ ആരോഗ്യത്തിന് അപകടകരമായ ബാക്ടീരിയ കണ്ടെത്തിയത്. അടുത്തിടെ രാജ്യത്ത് Listeria monocytogenes അടങ്ങിയ ഭക്ഷണം കഴിച്ച് ഒരാള്‍ മരിച്ചതിന് പിന്നാലെ 150-ഓളം ബ്രാന്‍ഡ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഈയിടെ തിരിച്ചെടുത്തിരുന്നു. ഇതില്‍ 142 എണ്ണം റെഡി ടു ഈറ്റ് ഉല്‍പ്പന്നങ്ങളാണ്. McCormack Family Farms നിര്‍മ്മിക്കുന്ന ഏഴ് ഉല്‍പ്പന്നങ്ങളും കഴിഞ്ഞ ദിവസം തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ നേരത്തെ വാങ്ങിയിട്ടുള്ളവര്‍ അത് ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും, തിരികെ നല്‍കിയാല്‍ പണം തിരികെ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പനി, ഒക്കാനം, ഛർദി, വയറിളക്കം, തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് അണുബാധയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നത്. അപൂർവ്വ സന്ദർഭങ്ങളിൽ ഈ അണുബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
അയര്‍ലണ്ടിൽ ഇനി പ്രത്യേക ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് സംവിധാനം . അടുത്ത വര്‍ഷം അവസാനത്തോടെ ഈ പൊലീസ് ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചേക്കും. പൊതുഗതാഗതസംവിധാനങ്ങളിലുണ്ടാകുന്ന അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിന് മാത്രമായി പ്രത്യേക പൊലീസ് സേന വേണം എന്ന് ആവശ്യമുയര്‍ന്നത്. യൂണിഫോം ധരിച്ചെത്തുന്ന ഈ ഉദ്യോഗസ്ഥര്‍ക്ക് അക്രമികളെ അറസ്റ്റ് ചെയ്യാനും, പിടിച്ചുവയ്ക്കാനും അധികാരവും ഉണ്ടാകും. ഇത് സംബന്ധിച്ച നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ട്രെയിനുകള്‍, ബസുകള്‍, ട്രാമുകള്‍ എന്നിവയിലെല്ലാം ട്രാന്‍സ്‌പോര്‍ട്ട് പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാകും. കൂടുതല്‍ പേര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് ഇത് പ്രേരണയാകും. അക്രമസംഭവങ്ങള്‍ കാരണം പലരും പൊതുഗതാഗതങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കുന്ന അവസ്ഥയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി ഡാര ഒ’ബ്രിയന്‍ പറഞ്ഞു. ചില പ്രത്യേക പ്രദേശങ്ങളില്‍ സ്ഥിരമായി അക്രമങ്ങള്‍ നടക്കുന്നുവെന്നും, ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് സംവിധാനം നടപ്പിലാക്കിയാൽ അതിനു മാറ്റം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നാലെ ജയിൽ വകുപ്പിൽ വൻ അഴിച്ചുപണി . കണ്ണൂർ സെൻട്രൽ ജയിലിലെ ജോയിന്റ് സൂപ്രണ്ട് ഉൾപ്പെടെ വിവിധ ജയിലുകളിൽ നിന്നുള്ള എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന നിരവധി തസ്തികകൾ നികത്താൻ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലെ ജോയിന്റ് സൂപ്രണ്ടിനെ കാസർഗോഡ് ജില്ലാ ജയിലിലേക്ക് മാറ്റി. കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ട് സെൻട്രൽ ജയിലിലേക്ക് മാറും. മറ്റ് ജില്ലകളിലും ജയിലുകളിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്.ആഴ്ചകളായി ഒഴിഞ്ഞുകിടന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിലെ സൂപ്രണ്ട് തസ്തികകളിലേക്ക് പുതിയ നിയമനങ്ങൾ നടത്തി. 23 കാരിയായ സൗമ്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗോവിന്ദച്ചാമി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ലുക്ക് ഔട്ട് നോട്ടീസുകളുടെയും പൊതുജന സഹകരണത്തിന്റെയും സഹായത്തോടെ, മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞു. ഗോവിന്ദച്ചാമി നിലവിൽ വിയ്യൂർ ജയിലിലാണ്.
തിരുവനന്തപുരം: കാറിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തിയതിന് തിരുവനന്തപുരത്ത് ദമ്പതികളും സുഹൃത്തുക്കളും അറസ്റ്റിലായി. അവധിക്കാല യാത്രയുടെ മറവിൽ ദമ്പതികൾ കുട്ടികളെയും കാറിൽ കയറ്റി നിരോധിത ലഹരിവസ്തുക്കൾ കടത്തുകയായിരുന്നു. വട്ടിയൂർക്കാവ് ഐഎഎസ് കോളനിയിലെ വാടകക്കാരനായ ശ്യാം (35), ഭാര്യ രശ്മി (31), ആര്യനാട് കടുവാക്കുഴിയിലെ കുരിശടിയിലെ നൗഫൽ മൻസിലിൽ താമസിക്കുന്ന മുഹമ്മദ് നൗഫൽ (24), രാജാജി നഗർ നിവാസി സഞ്ജയ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിറ്റി ഡാൻസാഫ് പോലീസ് ഇവരിൽ നിന്ന് അര കിലോ എംഡിഎംഎയും ഒമ്പത് ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം-കരോട് ബൈപാസിലെ കോവളം ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ഇടപാടിനെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് ഡാൻസാഫ് സംഘം മഫ്തിയിലായിരുന്നു. മൂന്ന് മാസം മുമ്പ് കൊല്ലത്തെ ചാത്തന്നൂരിൽ പണയം വച്ച കാറിലാണ് സംഘം മയക്കുമരുന്ന് കടത്തിയത് ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലെ കവലൂരിലെത്തിയ ശ്യാമും രശ്മിയും മയക്കുമരുന്നുമായി കന്യാകുമാരിയിലും തുടർന്ന് തീരദേശ റോഡ് വഴി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
