പൂനെ : 2008-ലെ മാലേഗാവ് സ്ഫോടന കേസ് അന്വേഷണത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) ഭാഗമായിരുന്ന ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ . ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻ അന്ന് നിർദേശം ഉണ്ടായിരുന്നുവെന്നാണ് എടി എസ് ഉദ്യോഗസ്ഥനായിരുന്ന മെഹബൂബ് മുജാവർ പറഞ്ഞത്.പ്രജ്ഞാ സിംഗ് താക്കൂർ ഉൾപ്പെടെ ഏഴ് പേരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതിയുടെ വിധി വന്നതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.
ഭഗവതിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് കാവി ഭീകരത സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും മെഹബൂബ് മുജാവർ പറഞ്ഞു. ഒരു വ്യാജ ഉദ്യോഗസ്ഥൻ നടത്തിയ വ്യാജ അന്വേഷണത്തെയാണ് ഈ തീരുമാനം തുറന്നുകാട്ടിയത്. കോടതിയുടെ തീരുമാനം എടിഎസിന്റെ വഞ്ചനയെ നിരാകരിച്ചുവെന്നും മുജാവർ പറഞ്ഞു.മോഹൻ ഭഗവതിനെ അറസ്റ്റ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടതായും മുജാവർ പറഞ്ഞു .
‘ ആ സമയത്ത് എ.ടി.എസ് എന്താണ് അന്വേഷിച്ചതെന്നും എന്തുകൊണ്ടാണിതെന്നും എനിക്ക് പറയാനാവില്ല. , പക്ഷേ രാം കൽസംഗ്ര, സന്ദീപ് ഡാംഗെ, ദിലീപ് പട്ടീദാർ, ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് തുടങ്ങിയ വ്യക്തികളെക്കുറിച്ച് എനിക്ക് ചില രഹസ്യ ഉത്തരവുകൾ ലഭിച്ചു. ഈ ഉത്തരവുകളെല്ലാം പിന്തുടരാൻ കഴിയുന്ന തരത്തിലുള്ളവയല്ലായിരുന്നു. സത്യം അറിയാവുന്നതിനാൽ ഞാൻ അവ പാലിച്ചിട്ടില്ല .
മോഹൻ ഭഗവതിനെപ്പോലുള്ള ഒരു വലിയ വ്യക്തിത്വത്തെ പിടിക്കുക എന്നത് എന്റെ കഴിവിനും അപ്പുറമായിരുന്നു.ഉത്തരവുകൾ പാലിക്കാത്തതിനാൽ, എനിക്കെതിരെ ഒരു കള്ളക്കേസ് രജിസ്റ്റർ ചെയ്തു, അത് എന്റെ 40 വർഷത്തെ കരിയർ നശിപ്പിച്ചു. എന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് എന്റെ പക്കൽ രേഖാമൂലമുള്ള തെളിവുകൾ ഉണ്ട്. . കാവി ഭീകരത ഇല്ല . എല്ലാം വ്യാജമായിരുന്നു.‘ – അദ്ദേഹം പറഞ്ഞു

