പാലക്കാട്: ആക്രി പെറുക്കി ജീവിച്ചിരുന്ന യുവതി മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ് . ക്രൂരപീഡനത്തിനിരയായാണ് 46 കൊല്ലപ്പെട്ടത് . സംഭവത്തിൽ മീനാക്ഷിപുരം പട്ടാഞ്ചേരി എസ്. സുബ്ബയ്യനാണ് പിടിയിലായത്. സുബ്ബയ്യൻ തന്നെയാണ് സ്ത്രീയെ മരിച്ച നിലയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
യുവതിയുടെ വസ്ത്രങ്ങൾ കീറിയ നിലയിൽ കണ്ടെത്തി. ബലാത്സംഗത്തിനിടെ നിലവിളിച്ചപ്പോൾ സുബ്ബയ്യൻ യുവതിയുടെ വായിൽ തുണി തിരുകി. ചുണ്ടിലും കഴുത്തിലും ശരീരത്തിലും മർദനത്തിന്റെ പാടുകൾ കാണപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പറയുന്നു.
പീഡനം ചെറുക്കാൻ ശ്രമിച്ചപ്പോൾ സുബ്ബയ്യൻ യുവതിയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സുബ്ബയ്യൻ തന്നെയാണ് യുവതിയുടെ ശരീരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണെന്നാണ് ഇയാൾ ഡോക്ടർമാരോട് പറഞ്ഞത്. പരിശോധനയിൽ ഡോക്ടർമാർ യുവതി മരിച്ചെന്ന് വ്യക്തമായ ഡോക്ടർമാർ മൃതദേഹത്തിലെ പാടുകളെ കുറിച്ച് ചോദിച്ചതോടെ സുബ്ബയൻ ഓടി രക്ഷപെടാൻ ശ്രമിച്ചു.
തുടർന്ന് സെക്യൂരിറ്റിക്കാർ ഇയാളെ തടഞ്ഞു നിർത്തി പോലീസിൽ അറിയിച്ചു. ആദ്യം യുവതി തന്റെ ഭാര്യയാണെന്ന് പറഞ്ഞെങ്കിലും പരസ്പരവിരുദ്ധമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ, പൊലീസ് അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
സ്ത്രീയെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി പറയപ്പെടുന്ന സ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തി. പാലക്കാട് ഒലവക്കോടിന് സമീപം താമസിക്കുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു സ്ത്രീ.

