റിയോ ഡി ജനീറോ: താരിഫുകളെക്കുറിച്ച് ചർച്ച ചെയ്യാൻ എപ്പോൾ വേണമെങ്കിലും തന്നെ വിളിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ . പകരം ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഉൾപ്പെടെ ലഭ്യമായ എല്ലാ വിഭവങ്ങളും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
50 ശതമാനം തീരുവ ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെത്തുടര്‍ന്ന് യുഎസും ബ്രസീലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ അട്ടിമറിയ്ക്ക് ശ്രമിച്ചുവെന്നുള്ള ആരോപണത്ത തുടര്‍ന്ന് വിചാരണ നേരിടുന്ന ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ്ര് ബോള്‍സോനാരോയ്ക്കെതിരായ നടപടിയെ ‘വേട്ടയാടല്‍’ എന്ന് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചരിത്രത്തിലെ “ഏറ്റവും ഖേദകരമായ” സമയമാണിതെന്ന് ലുല പരാമർശിച്ചു, ബ്രിക്സ് പങ്കാളികൾ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായുള്ള വിദേശ വ്യാപാരം ശക്തിപ്പെടുത്തുന്നതിന് തന്റെ സർക്കാർ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
“നമ്മുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി WTO മുതൽ സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും… വാസ്തവത്തിൽ, അമേരിക്കയിൽ ഭരണമാറ്റം വരുന്നതിന് മുമ്പ് തന്നെ വിദേശ വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര കമ്പനികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ നടപടി സ്വീകരിച്ചിരുന്നു,” ബ്രസീലിയയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ ലുല പറഞ്ഞു.
താരിഫുകളെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപിനെ വിളിക്കില്ലെന്ന് ലുല പറഞ്ഞു. പക്ഷേ “ഞാൻ ഷി ജിൻപിങ്ങിനെ വിളിക്കും, പ്രധാനമന്ത്രി മോദിയെ വിളിക്കും. പുടിനെ ഇപ്പോൾ യാത്ര ചെയ്യാൻ കഴിയാത്തതിനാൽ ഞാൻ വിളിക്കില്ല. പക്ഷേ ഞാൻ പല പ്രസിഡന്റുമാരെയും വിളിക്കും.”ലുല പറഞ്ഞു.
ബ്രസീൽ യുഎസുമായി താരിഫ് ചർച്ചകൾക്ക് തയ്യാറാണെന്ന് ലുല പറഞ്ഞിട്ടുണ്ട്. എന്നാൽ ചർച്ച “തുല്യ നിബന്ധനകളോടെ”യും “പരസ്പര ബഹുമാനത്തോടെ”യും നടത്തേണ്ടതുണ്ട് – എന്നും ലുല പറഞ്ഞു. ബ്രസീലിയൻ ജനതയെ താൻ സ്നേഹിക്കുന്നുണ്ടെന്നും എന്നാൽ ബ്രസീൽ ഭരിക്കുന്ന ആളുകൾ തെറ്റായ കാര്യം ചെയ്തുവെന്നുമാണ് ട്രമ്പിന്റെ പരാമർശം.

