- ഗുവാഹഠിയിൽ രാജസ്ഥാന്റെ ആറാട്ട്; മുംബൈക്ക് തോൽവി
- ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റിൽ ഭീകരാക്രമണം നടത്താനെത്തി ; മൂന്ന് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു
- രക്തത്തിന്റെ സ്റ്റോക്ക് കുറവ്; ദാതാക്കളോട് ക്ലിനിക്കുകളിൽ എത്താൻ ആഹ്വാനം
- 50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്
- മേൽശാന്തി ക്ഷേത്രത്തിൽ തൂങ്ങി മരിച്ച സംഭവം; കടകംപള്ളി സുരേന്ദ്രനെതിരെ ഹിന്ദു ഐക്യവേദി
- കൗമാരക്കാരിയ്ക്ക് മർദ്ദനം; 18 കാരൻ അറസ്റ്റിൽ
- നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും
- കാൽനട യാത്രക്കാരിയെ ബസ് ഇടിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്
Author: Anu Nair
കലബുറഗി : ആർ എസ് എസിനെ നിരോധിക്കാൻ നീക്കങ്ങൾ നടത്തുന്ന മന്ത്രി പ്രിയങ്ക് ഖാർഗെയുടെ സ്വന്തം മണ്ഡലമായ ചിറ്റാപൂരിൽ റൂട്ട് മാർച്ച് നടത്താൻ സംഘം . നാളെ റൂട്ട് മാർച്ച് നടത്താനായി എല്ലാ ഒരുക്കങ്ങളും നടത്തുന്നുണ്ട്. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തെച്ചൊല്ലിയുള്ള തർക്കത്തിനിടയിലാണിത്. ചിറ്റാപൂരിലെ പ്രധാന റോഡുകളിലെ പ്രധാന സ്ഥലങ്ങളിൽ എല്ലാം കാവി പതാകകളും വലിയ കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. വൈകുന്നേരം 3 മണിക്ക് പട്ടണത്തിലെ ബജാജ് കല്യാണ മണ്ഡപ പരിസരത്ത് യോഗം നടക്കുമെന്നും തുടർന്ന് പട്ടണത്തിലെ പ്രധാന തെരുവുകളിൽ റൂട്ട് മാർച്ച് സംഘടിപ്പിക്കുമെന്നും ആർഎസ്‌എസ് പറഞ്ഞു. അനുമതി തേടി താലൂക്ക് ഭരണകൂടത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ബാനറുകളും പതാകകളും സ്ഥാപിക്കുന്നതിന് സംഘടനാ നേതാക്കൾ ചിറ്റാപൂർ ടൗൺ മുനിസിപ്പൽ കൗൺസിലിന് ആവശ്യമായ ഫീസ് അടച്ചിട്ടുണ്ട്. ഘോഷയാത്രയ്ക്ക് ആവശ്യമായ ഒരുക്കങ്ങൾ നടത്തുന്നതിനായി താലൂക്കിന്റെ പല ഭാഗങ്ങളിലും യോഗങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിനായി പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ആർഎസ്‌എസ് മുതിർന്ന നേതാവ് അശോക് പാട്ടീൽ പറഞ്ഞു.…
പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം നിരോധിച്ച് പോർച്ചുഗൽ . ബുർഖ നിരോധിക്കുന്ന ബിൽ പോർച്ചുഗൽ പാർലമെന്റ് അംഗീകരിച്ചു.തീവ്ര വലതുപക്ഷ ചെഗ പാർട്ടിയാണ് നടപടി നിർദ്ദേശിച്ചത് . ബിൽ പ്രകാരം ബുർഖ , നിഖാബ് തുടങ്ങിയവ നിരോധിക്കും. വിമാനങ്ങളിലും നയതന്ത്ര പരിസരങ്ങളിലും ആരാധനാലയങ്ങളിലും ഇവ അനുവദിക്കും. പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നവർക്ക് 200 യൂറോ മുതൽ 4,000 യൂറോ വരെ (£175 മുതൽ £3,475 വരെ) പിഴ ചുമത്താനും ബിൽ വ്യവസ്ഥ ചെയ്യുന്നു.പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസ ബില്ലിന് അംഗീകാരം നൽകേണ്ടതുണ്ട്. നിയമത്തിൽ പ്രസിഡന്റ് ഒപ്പുവച്ചാൽ, ബുർഖ നിരോധിച്ചിട്ടുള്ള ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങിയ നിരവധി യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ പോർച്ചുഗലും ചേരും. പൊതുവെ ബുർഖ ധരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവുള്ള രാജ്യമാണ് പോർച്ചുഗൽ . എന്നാൽ ഇസ്ലാമിക മൂടുപടങ്ങളുടെ പ്രശ്നം മറ്റ് യൂറോപ്യൻ രാജ്യങ്ങളെ പോലെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ബുർഖ നിരോധിക്കുന്നതിന് ഫ്രാൻസും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നൽകുന്ന ന്യായീകരണങ്ങൾ ചെഗ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ മേൽശാന്തിയായി തൃശൂർ ചാലക്കുടി മടത്തൂർക്കുന്ന് ഏരനൂർ മനയിലെ ഇ.ഡി. പ്രസാദിനെ തെരഞ്ഞെടുത്തു. അടുത്ത ഒരു വർഷത്തേക്കാണ് നിയമനം. മാളികപ്പുറം മേൽശാന്തിയായി മുട്ടത്തൂർ മഠം എം.ജി. മനു നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം മയ്യനാട് ആയിരംതെങ്ങ് സ്വദേശിയാണ് അദ്ദേഹം. ശബരിമല മേൽശാന്തിക്കുള്ള നറുക്കെടുപ്പ് പന്തളം കൊട്ടാരത്തിലെ കശ്യപ് വർമ്മ നടത്തി. മുഖ്യ പുരോഹിതരുടെയും ഹൈക്കോടതി നിരീക്ഷകന്റെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. മേൽശാന്തിയുടെ അന്തിമ പട്ടികയിൽ 14 പേരുണ്ടായിരുന്നു.പന്തളം കൊട്ടാരത്തിലെ മൈഥിലി കെ. വർമ്മയാണ് മാളികപ്പുറം മേൽശാന്തിക്കായി നറുക്കെടുത്തത്. വൃശ്ചികം 1 ന് ഇരുവരും ചുമതലയേൽക്കും.
മെറ്റബോളിക് സിൻഡ്രോം ഉള്ള സ്ത്രീകൾക്ക് ഗൈനക്കോളജിക്കൽ ക്യാൻസറുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷണ റിപ്പോർട്ട് . ഇതിൽ എൻഡോമെട്രിയം, അണ്ഡാശയം, സെർവിക്സ്, യോനി എന്നീ ക്യാൻസറുകൾ ഉൾപ്പെടുന്നു. ഇന്ത്യയിൽ അടുത്തിടെ നടത്തിയ ഈ പഠനം ഗുരുതരമായ മുന്നറിയിപ്പാണ് നൽകുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒരു കൂട്ടം ആരോഗ്യ പ്രശ്നങ്ങളാണ് മെറ്റബോളിക് സിൻഡ്രോം. ഒരു സ്ത്രീക്ക് കുറഞ്ഞത് മൂന്ന് ലക്ഷണങ്ങളെങ്കിലും ഉണ്ടാകുമ്പോഴാണ് ഇത് നിർണ്ണയിക്കുന്നത്: ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി, മോശം കൊളസ്ട്രോൾ, ഉയർന്ന ട്രൈഗ്ലിസറൈഡുകൾ. മെറ്റബോളിക് സിൻഡ്രോം മൂലമുണ്ടാകുന്ന ക്യാൻസറുകൾ യുവതികളിൽ, പ്രത്യേകിച്ച് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ളവരിൽ വർദ്ധിച്ചുവരുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. കൊച്ചി അമൃത ആശുപത്രിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്ത്, എം.എസ്. രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ ഗവേഷണം നടത്തിയത്.ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്,…
ബെംഗളൂരു : രണ്ട് വർഷമായി ശമ്പളം നൽകാത്തതിൽ മനം നൊന്ത് കർണാടകയിൽ സർക്കാർ ജീവനക്കാരൻ ജീവനൊടുക്കി. 2016 മുതൽ ഹൊങ്കനുരു ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്യുകയായിരുന്ന ചിക്കൂസ നായകയാണ് മരിച്ചത്. ചാമരാജനഗർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചായിരുന്നു ആത്മഹത്യ . കഴിഞ്ഞ 27 മാസമായി ശമ്പളം നൽകുന്നില്ലെന്നും പ്രാദേശിക ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്നും സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്റെ കുടിശ്ശികയുള്ള ശമ്പളം തന്ന് തീർക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും അനാരോഗ്യം കാരണം രാജി സമർപ്പിച്ചിട്ടും ഉദ്യോഗസ്ഥർ പ്രതികരിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. “ഞാൻ 2016 മുതൽ വാട്ടർമാനായി ജോലി ചെയ്യുന്നു. എന്റെ 27 മാസത്തെ കുടിശ്ശിക ശമ്പളം നൽകാൻ ഞാൻ പഞ്ചായത്ത് വികസന ഓഫീസറോടും (പിഡിഒ) ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോടും അഭ്യർത്ഥിച്ചു, പക്ഷേ അവർ എന്നെ അവഗണിച്ചു. ഞാൻ ജില്ലാ പഞ്ചായത്ത് സിഇഒയെ സമീപിച്ചു, പക്ഷേ ഒന്നും നടന്നില്ല. ഞാൻ അവധി ചോദിച്ചാൽ, അവധിയെടുക്കുന്നതിന് മുമ്പ് പകരം ആളെ കണ്ടെത്താൻ അവർ എന്നോട് പറയും. രാവിലെ…
ബെംഗളൂരു: ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് കർണാടകയിൽ പഞ്ചായത്ത് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. റായ്ച്ചൂർ ജില്ലയിലെ സിർവാർ താലൂക്കിൽ നിന്നുള്ള പഞ്ചായത്ത് വികസന ഓഫീസർ പ്രവീൺ കുമാറിനെയാണ് ആർഎസ്‌എസ് ശതാബ്ദി പരിപാടിയിൽ പങ്കെടുത്തതിന് ഗ്രാമവികസന, പഞ്ചായത്ത് രാജ് (ആർഡിപിആർ) വകുപ്പ് സസ്‌പെൻഡ് ചെയ്തത്. ഒക്‌ടോബർ 12 ന് ലിങ്‌സുഗൂരിൽ ആർഎസ്‌എസിന്റെ റൂട്ട് മാർച്ചിൽ കുമാർ പ്രവീൺ പങ്കെടുത്തുവെന്നാണ് ആരോപണം. അരുന്ധതി ചന്ദ്രശേഖർ പുറപ്പെടുവിച്ച സസ്‌പെൻഷൻ ഉത്തരവിൽ, രാഷ്ട്രീയ നിഷ്പക്ഷതയും അച്ചടക്കവും ആവശ്യമായ സിവിൽ സർവീസ് പെരുമാറ്റച്ചട്ടങ്ങൾ പ്രവീൺ ലംഘിച്ചതായി പറയുന്നു. വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉദ്യോഗസ്ഥൻ സസ്‌പെൻഷനിൽ തുടരും. ഒരു പൊതുപ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കുന്ന മാനദണ്ഡങ്ങളുമായി അദ്ദേഹത്തിന്റെ പ്രവൃത്തികൾ പൊരുത്തപ്പെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. പൊതു ഇടങ്ങളിൽ പരിപാടികൾ നടത്താൻ എല്ലാ സംഘടനകളും മുൻകൂർ അനുമതി വാങ്ങണമെന്ന് സംസ്ഥാന സർക്കാർ നിർബന്ധമാക്കിയതു മുതൽ കർണാടകയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ തർക്കമുണ്ടായിരുന്നു. മാത്രമല്ല ആർഎസ്‌എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ…
പാലക്കാട് : നെന്മാറ സജിത കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും 3.25 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതി. അതേസമയം ഇത് അപൂർവമായ കേസല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതി കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും , സ്വഭാവം മാറ്റി നല്ലവനാകുമെന്ന് പ്രതീക്ഷയില്ലെന്നും കോടതി നിരീക്ഷിച്ചു. ചെന്താമര പിഴ അടയ്ക്കുമെന്ന് കോടതി പ്രതീക്ഷിക്കുന്നില്ല. ജാമ്യം അനുവദിക്കേണ്ട സാഹചര്യം ഉണ്ടായാൽ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.ശിക്ഷ കേട്ടപ്പോൾ ചെന്താമര വികാരഭരിതനായി. വിധിയിൽ സന്തോഷമുണ്ടെന്ന് നെന്മാറ എംഎൽഎ കെ. ബാബു പ്രതികരിച്ചു. ചെന്താമരയ്ക്ക് ഒരു പ്രത്യേക തരം മാനസികാവസ്ഥയുണ്ടെന്നും ഈ വിധി പ്രതീക്ഷിച്ചിരുന്നുവെന്നും കെ. ബാബു കൂട്ടിച്ചേർത്തു. പ്രതിക്ക് പരോൾ പോലും അനുവദിക്കരുതെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സജിത കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര രണ്ട് പേരെ കൂടി കൊലപ്പെടുത്തിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ,…
കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെതിരെ കൊലക്കുറ്റം ചുമത്തില്ലെന്ന് ക്രൈംബ്രാഞ്ച് . ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയും നേരത്തെ പറഞ്ഞിരുന്നു. സതീഷിനെതിരെ കൊലക്കുറ്റം ചുമത്താൻ മതിയായ തെളിവുകൾ കണ്ടെത്താൻ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടർന്നാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. അതുല്യയുടെ മരണത്തിന് പിന്നിൽ സതീഷാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച തെക്കുംഭാഗം പോലീസ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച്, കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം തുടർന്നു. കേസിന്റെ ഒരു ഘട്ടത്തിൽ സതീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. അതുല്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. അതുല്യ ബന്ധുക്കൾക്ക് അയച്ച ഓഡിയോ സന്ദേശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഷാർജയിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. പുതിയ വകുപ്പുകൾ…
പത്തനംതിട്ട : ശബരിമല സ്വർണ്ണപ്പാളിക്കേസിൽ അറസ്റ്റിലായെങ്കിലും ആഹാരത്തിന്റെ ചിട്ടവട്ടങ്ങളിൽ വീഴ്ച്ച വരുത്താതെ ഉണ്ണിക്കൃഷ്ണൻ പോറ്റി. കോടതിയിൽ നിന്ന് പത്തനംതിട്ട എസ് പി ഓഫീസിലേയ്ക്ക് പോറ്റിയെ എത്തിച്ചത് ഉച്ചയൂണിന്റെ നേരത്താണ് . തനിക്ക് ഊണിന് തൈര് നിർബന്ധമാണെന്ന് പോറ്റി പൊലീസിനെ അറിയിച്ചു. അങ്ങനെ പൊലീസ് തൈരും തേടിയിറങ്ങി. സമീപത്തുള്ള കടയില്‍ നിന്ന് പൊലീസ് തൈര് സംഘടിപ്പിച്ച് സൂപ്രണ്ട് ഓഫിസിലത്തിച്ചു. അപ്പോഴേക്കും പോറ്റിക്ക് മറ്റാരോ തൈര് നല്‍കിയിരുന്നു. അത് മടക്കി കൊടുക്കാൻ പൊലീസ് എത്തിയപ്പോഴാണ് കടയുടമയ്ക്ക് കാര്യം മനസിലായത്. ഇതോടെ ഇന്ന് നൽകിയത് നൽകി , ഇനി അയ്യന്റെ സ്വർണം കട്ടവന് തരാൻ ഇവിടെ തൈരില്ലെന്ന് തന്നെ കടയുടമ പൊലീസിനെ അറിയിച്ചു. തിരിച്ചെത്തിച്ച തൈരിന്‍റെ കാശും മടക്കി നല്‍കി. ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു . 14 ദിവസത്തേക്കാണ് കസ്റ്റഡിയിലുണ്ടാകുക. വിശദമായി ചോദ്യംചെയ്യലും തെളിവെടുപ്പും ഉൾപ്പെടെ ഈ ദിവസങ്ങളിൽ പൂർത്തിയാക്കും. ആദ്യ…
ലക്നൗ : ആർഎസ്‌എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് അജയ് റായ് . അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ആർ എസ് എസിനെ നിരോധിക്കണമെന്നാണ് അജയ് റായുടെ ആവശ്യം. മുൻപും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് അജയ് റായ് . ഓപ്പറേഷൻ സിന്ദൂർ വിജയമാണെന്ന കാര്യത്തിൽ കോൺഗ്രസിന് സംശയമുണ്ടെന്ന് ആദ്യം പറഞ്ഞതും അജയ് റായ് ആയിരുന്നു. നേരത്തെ കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയും സംസ്ഥാനത്ത് ആർ എസ് എസ് പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനു ശക്തമായ മറുപടിയുമായി ആർ എസ് എസും , ബിജെപിയും രംഗത്തെത്തിയിരുന്നു. ഇന്ദിരാഗാന്ധി വരെ ആർ എസ് എസിനെ നിരോധിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഒടുവിൽ അധികാരം നഷ്ടപ്പെട്ട് ഇറങ്ങേണ്ടി വന്നുവെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
