അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി പരേതനായ വി.എസ്. അച്യുതാനന്ദന്റെ സഹോദരി പുന്നപ്ര വടക്ക് വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു. വാർധക്യസഹജമായ പ്രശ്നങ്ങളെത്തുടർന്ന് കിടപ്പിലായിരുന്ന ഇവർ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.
വിഎസിന്റെ സഹോദരങ്ങളിൽ ജീവിച്ചിരുന്ന ഒരേയൊരാൾ ആഴികുട്ടിയായിരുന്നു. ഓർമ്മ നഷ്ടപ്പെട്ട് അവശതയിലായിരുന്ന ആഴിക്കുട്ടി സഹോദരന്റെ വേർപാട് അറിഞ്ഞിരുന്നില്ല. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല. മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ നടക്കും.
Discussion about this post

