ലക്നൗ : ആർഎസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് അജയ് റായ് . അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ആർ എസ് എസിനെ നിരോധിക്കണമെന്നാണ് അജയ് റായുടെ ആവശ്യം.
മുൻപും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് അജയ് റായ് . ഓപ്പറേഷൻ സിന്ദൂർ വിജയമാണെന്ന കാര്യത്തിൽ കോൺഗ്രസിന് സംശയമുണ്ടെന്ന് ആദ്യം പറഞ്ഞതും അജയ് റായ് ആയിരുന്നു. നേരത്തെ കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയും സംസ്ഥാനത്ത് ആർ എസ് എസ് പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതിനു ശക്തമായ മറുപടിയുമായി ആർ എസ് എസും , ബിജെപിയും രംഗത്തെത്തിയിരുന്നു. ഇന്ദിരാഗാന്ധി വരെ ആർ എസ് എസിനെ നിരോധിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഒടുവിൽ അധികാരം നഷ്ടപ്പെട്ട് ഇറങ്ങേണ്ടി വന്നുവെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു.

