- ഗുവാഹഠിയിൽ രാജസ്ഥാന്റെ ആറാട്ട്; മുംബൈക്ക് തോൽവി
- ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റിൽ ഭീകരാക്രമണം നടത്താനെത്തി ; മൂന്ന് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു
- രക്തത്തിന്റെ സ്റ്റോക്ക് കുറവ്; ദാതാക്കളോട് ക്ലിനിക്കുകളിൽ എത്താൻ ആഹ്വാനം
- 50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന്‍ മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്
- മേൽശാന്തി ക്ഷേത്രത്തിൽ തൂങ്ങി മരിച്ച സംഭവം; കടകംപള്ളി സുരേന്ദ്രനെതിരെ ഹിന്ദു ഐക്യവേദി
- കൗമാരക്കാരിയ്ക്ക് മർദ്ദനം; 18 കാരൻ അറസ്റ്റിൽ
- നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും
- കാൽനട യാത്രക്കാരിയെ ബസ് ഇടിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്
Author: Anu Nair
ന്യൂഡൽഹി : സനാതനികളുമായുള്ള കൂട്ടുകെട്ട് പാടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . ബിജെപിയ്ക്കും , ആർ എസ് എസിനുമെതിരെ നീങ്ങാനും സിദ്ധാരാമയ്യ ജനങ്ങളോട് ആഹ്വാനം ചെയ്തു.ബി.ആർ അംബേദ്കറെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഘടനയെയും ചരിത്രപരമായി എതിർക്കുന്നവരാണിവരെന്ന് അദ്ദേഹം ആരോപിച്ചു. ‘ ശരിയായ കൂട്ടുകെട്ട് പുലർത്തുക. അത് സാമൂഹിക മാറ്റത്തെ എതിർക്കുന്നവരുമായോ, സനാതനികളുമായോ ആകരുത് .സമൂഹത്തിനു വേണ്ടി നിലകൊള്ളുന്നവരുമായി സഹവസിക്കുക ‘ എന്നും സിദ്ധരാമയ്യ പറഞ്ഞു. ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയ്ക്ക് നേരെ ചെരിപ്പ് എറിഞ്ഞത് സനാതന വിശ്വാസിയാണെന്നും സിദ്ധാമയ്യ പറഞ്ഞു. ‘ അത് ആഴത്തിൽ വേരൂന്നിയ യാഥാസ്ഥിതകതയുടെ പ്രതിഫലനമാണ് . ഒരു സനാതനി ചീഫ് ജസ്റ്റിസിന് നേരെ ചെരിപ്പ് എറിഞ്ഞു എന്നത് സനാതനികളും, യാഥാസ്ഥിതിക ഘടകങ്ങളും ഇപ്പോഴും സമൂഹത്തിൽ നിൽക്കുന്നുണ്ടെന്നാണ് കാണിക്കുന്നത് .ഈ പ്രവൃത്തിയെ ദളിതർ മാത്രമല്ല എല്ലാവരും അപലപിക്കണം. അപ്പോൾ മാത്രമേ സമൂഹം മാറ്റത്തിന്റെ പാതയിലേയ്ക്ക് പോകുന്നുവെന്ന് നമുക്ക് പറയാൻ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.
കലബുറഗി : ചിറ്റാപൂരിൽ ആർഎസ്‌എസ് പദസഞ്ചലനത്തിന് അനുമതി ആവശ്യമുണ്ടോയെന്ന് കർണാടക ഹൈക്കോടതി. സംഘടന ഇന്ന് നടത്താനിരുന്ന പദസഞ്ചലനത്തിന് തഹസിൽദാർ നാഗയ്യ ഹിരേമത്ത് അനുമതി നിഷേധിച്ചിരുന്നു. അതിനു പിന്നാലെ ആർ എസ് എസ് കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് എം.ജി.എസ്. കമലിന്റെ ബെഞ്ചിൽ അടിയന്തര വാദം നടന്നു. ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ അരുൺ ശ്യാം ഹാജരായി. നിയമപ്രകാരം ആരാണ് അനുമതി നൽകേണ്ടതെന്ന് ജഡ്ജി ചോദിച്ചു. സുരക്ഷ ഒരുക്കാൻ പോലീസിനെ അറിയിച്ചിരുന്നു. ഒക്ടോബർ 13 ന് തന്നെ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. ഒക്ടോബർ 17 ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് തങ്ങൾ അപേക്ഷ നൽകിയിരുന്നു. എന്നിട്ടും അനുമതി നിഷേധിച്ചതായി അരുൺ ശ്യാം കോടതിയെ അറിയിച്ചു. പ്രതിഷേധിക്കാതെയോ മുദ്രാവാക്യം വിളിക്കാതെയോ സംഘം മാർച്ച് നടത്താൻ അനുമതി ആവശ്യമുണ്ടോ? എന്നും ഏത് നിയമപ്രകാരമാണ് അനുമതി വാങ്ങേണ്ടതെന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങൾക്ക് വ്യക്തമായ നിയമമില്ലെന്ന് ഹർജിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ മറുപടി നൽകി. മറ്റൊരു സംഘടന ഇന്ന് ഒരു പ്രതിഷേധ…
കുമളി : ഇടുക്കിയിൽ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കൂടുതൽ ഉയരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാൽ ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. സെക്കൻഡിൽ 9403 ഘനയടി വെള്ളം തുറന്നുവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടിവരുമെന്ന് തമിഴ്‌നാട് ജല അതോറിറ്റി വ്യക്തമാക്കി. ഷട്ടറുകൾ ഒരു മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഉയർത്തേണ്ടിവരും. സെക്കൻഡിൽ 10178 ഘനയടി വെള്ളം തുറന്നുവിടേണ്ടിവരുമെന്ന് തമിഴ്‌നാട് ജല അതോറിറ്റി പ്രഖ്യാപിച്ചു. അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുകുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. കുമളിയിൽ ഇന്നലെ രാത്രി കനത്ത മഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മണ്ണിടിച്ചിലിൽ ഇടിച്ചുകയറി ഒരാൾ മരിച്ചു. വെള്ളാരംകുന്ന് പാറപ്പള്ളിൽ വീട്ടിൽ പി.എം. തോമസ് (തങ്കച്ചൻ -66) ആണ് അപകടത്തിൽ മരിച്ചത്. കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. കനത്ത മഴയെത്തുടർന്ന് റോഡിൽ കിടക്കുന്ന കല്ലിൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണ്ണവും പണവും രേഖകളും പിടിച്ചെടുത്തു. കിളിമാനൂർ പുളിമാത്തുള്ള വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തി ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പരിശോധന ആരംഭിച്ചത്. ഇന്ന് രാവിലെയാണ് പരിശോധന അവസാനിച്ചത്. വില്ലേജ് ഓഫീസറുടെയും പഞ്ചായത്ത് വാർഡ് അംഗത്തിന്റെയും സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത സ്വർണ്ണം തങ്ങളുടെ സ്വന്തമാണെന്നാണ് പോറ്റിയുടെ കുടുംബം ഉദ്യോഗസ്ഥരോട് പറഞ്ഞത് . ഉന്നയിച്ച അവകാശവാദങ്ങളുടെ സത്യാവസ്ഥ അന്വേഷണ സംഘം പരിശോധിക്കും.ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വത്ത് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. 2020 മുതൽ, പോറ്റി ആളുകൾക്ക് വളരെ ഉയർന്ന പലിശ നിരക്കിൽ പണം കടം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. ബന്ധുക്കളുടെ പേരിൽ പോറ്റി ഭൂമി വാങ്ങിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ നാലാം ദിവസത്തിലേക്ക് കടന്നു. തട്ടിപ്പ് സംഘത്തിലും ഗൂഢാലോചനയിലും ഉൾപ്പെട്ട 15 ഓളം പേരുടെ വിവരങ്ങൾ പ്രതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബെംഗളൂരു, ഹൈദരാബാദ്,…
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റൽ മുറിയിൽ കയറി ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. ലോറി ഡ്രൈവറായ പ്രതി തമിഴ്‌നാട്ടിൽ നിന്നാണ് പിടിയിലായത് . സിസിടിവി പരിശോധനയില്‍ നിര്‍ണായകമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചതായി വിവരമുണ്ടായിരുന്നു. യുവതി ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു സംഭവം. ഹോസ്റ്റൽ മുറിയുടെ ഉള്ളിൽ കയറിയാണ് ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിച്ചത് . യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്നാണ് കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത്. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം.
ന്യൂഡൽഹി: ഡൽഹിയിൽ എം. പി മാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്ടുമെൻ്റിൻ്റെ ഒന്നാം നിലയിലാണ് തീ പിടിത്തം ഉണ്ടായത്. ബാൽക്കണികൾ പൂർണമായും കത്തിനശിച്ചു . അഗ്നിശമന സേനാ വിഭാഗം സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉച്ചയ്ക്ക് 12.30ഓടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചറുകൾ കത്തി നശിച്ചു. താഴത്തെ രണ്ട് നിലകൾ പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ജെബി മേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ താമസിക്കുന്നത്. ദീപാവലി പ്രമാണിച്ച് സമീപത്ത് നിന്നാരെങ്കിലും പൊട്ടിച്ച പടക്കത്തിൻ്റെ തീപൊരി വീണതാണോ അപകടത്തിനിടയാക്കിയതെന്ന് എന്നാണ് പോലീസ് സംശയിക്കുന്നത്. എം.പി മാർ മാത്രം താമസിക്കുന്ന ഫ്ലാറ്റുകളാണിത്. പാർലമെൻ്റ് സമ്മേളന കാലയളവ് അല്ലാത്തതിനാൽ എം.പി മാരിൽ പലരും സ്ഥലത്തില്ല.
ഇസ്ലാമാബാദ്: ചെറിയ പ്രകോപനത്തിന് പോലും “നിർണ്ണായക പ്രതികരണം” ഉണ്ടാകുമെന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തി പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ . ഖൈബർ പഖ്തുൻഖ്വയിലെ അബോട്ടാബാദിലുള്ള പ്രീമിയർ പാകിസ്ഥാൻ മിലിട്ടറി അക്കാദമി കകുലിൽ നടന്ന സൈനിക കേഡറ്റുകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുനീർ. “ആണവവൽക്കരിക്കപ്പെട്ട അന്തരീക്ഷത്തിൽ യുദ്ധത്തിന് ഇടമില്ലെന്ന് ഞാൻ ഇന്ത്യയുടെ സൈനിക നേതൃത്വത്തെ ഉപദേശിക്കുകയും കർശനമായി മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഞങ്ങൾ ഒരിക്കലും ഭയപ്പെടില്ല, വാചാടോപത്താൽ നിർബന്ധിക്കപ്പെടില്ല, ചെറിയ പ്രകോപനങ്ങൾക്ക് പോലും യാതൊരു മടിയും കൂടാതെ നിർണ്ണായകമായി പ്രതികരിക്കും,” അസിം മുനീർ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സൈനിക സംഘർഷത്തെ പരാമർശിച്ചുകൊണ്ട്, തന്റെ രാജ്യത്തിന്റെ സായുധ സേന എല്ലാ ഭീഷണികളെയും നിർവീര്യമാക്കി, അതിശയകരമായ പ്രൊഫഷണലിസവും, ദൂരവ്യാപകമായ കഴിവുകളും പ്രകടിപ്പിച്ചുവെന്നും , എതിരാളിക്കെതിരെ വിജയിച്ചു എന്നുമൊക്കെയാണ് അസിം മുനീറിന്റെ അവകാശവാദം . പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ഇന്ത്യ തീവ്രവാദത്തെ ആയുധമായി ഉപയോഗിക്കുന്നു . ഒരു തീവ്രവാദികൾക്കും പാകിസ്ഥാനെ ഉപദ്രവിക്കാൻ…
കൊച്ചി : വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പരാജയമെന്ന് ഹൈക്കോടതി. ഡിജിറ്റല്‍ യുഗത്തിലും ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുന്നത് കടലാസ് രജിസ്റ്റര്‍ ആണെന്നും ഇതില്‍ അഴിമതി നടത്താന്‍ വലിയ സാധ്യതയുണ്ടെന്നും ദേവസ്വം ബെഞ്ച് വിമർശിച്ചു. വിരമിക്കല്‍ ആനുകൂല്യം തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട് മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 2014 – 15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പത്ത് വര്‍ഷത്തിന് ശേഷവും ക്രമീകരിക്കാനായില്ലെന്നും കോടതി വിമർശിച്ചു. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കണക്കുകള്‍ അംഗീകരിച്ചത് ശരിയായ രേഖകളില്ലാതെയെന്നും വിമര്‍ശനമുണ്ട്. ബോര്‍ഡില്‍ ആഴത്തില്‍ വേരൂന്നിയ വ്യവസ്ഥാപിതമായ തകരാറുകളാണിത് . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ അക്കൗണ്ട് ഡിജിറ്റൈസേഷന്‍ അനിവാര്യമെന്നും ആധുനികവത്കരണത്തിന്റെ വിശദ കര്‍മ്മപദ്ധതി നല്‍കാനും ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു. ഈ മാസം 30ന് സംസ്ഥാന ഓഡിറ്റ് ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇടുക്കി : വൃഷ്ടിപ്രദേശത്തെ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ആർ1, ആർ2, ആർ3 ഷട്ടറുകൾ 75 സെന്റീമീറ്റർ വീതം തുറന്നു. അണക്കെട്ടിൽ നിന്ന് 1064 ഘനയടി വെള്ളം തുറന്നുവിടുന്നുണ്ട് . മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.35 അടിയാണ്. ഇന്ന് രാവിലെ 9 മണിയോടെയാണ് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നത്. വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ പെയ്തതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നിരുന്നു. പെരിയാറിന്റെ തീരങ്ങളിലെ ജലനിരപ്പ് താഴ്ന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല. എങ്കിലും, നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കിയിൽ കനത്ത മഴയാണ് പെയ്യുന്നത്. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. കട്ടപ്പനയ്ക്ക് സമീപം ഉരുൾപൊട്ടലുണ്ടായതായി സംശയമുണ്ട്. കൂട്ടാർ, തേർഡ് ക്യാമ്പ്, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാർ തുടങ്ങിയ പട്ടണങ്ങൾ വെള്ളത്തിനടിയിലാണ്. കുമളിയിൽ വെള്ളത്തിൽ മുങ്ങിയ വീടുകളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തി. കല്ലാർ അണക്കെട്ടിന്റെ ഷട്ടറുകൾ പൂർണ്ണമായും ഉയർത്തി.
ലക്നൗ : പാകിസ്ഥാന്റെ ഓരോ ഇഞ്ചും ഇപ്പോൾ ബ്രഹ്മോസ് മിസൈലിന്റെ പരിധിയിലാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് . ലക്നൗവിൽ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ശക്തിയും സ്വാശ്രയത്വവും ലോകത്തിന് മുഴുവൻ തെളിയിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ‘ ഓപ്പറേഷൻ സിന്ദൂർ വെറുമൊരു ട്രെയിലർ മാത്രമായിരുന്നു , പക്ഷേ ഇന്ത്യയ്ക്ക് ശത്രുക്കളെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് അത് മുഴുവൻ ലോകത്തിനും ഒരു സന്ദേശം നൽകി . ബ്രഹ്മോസ് മിസൈൽ ഇനി വെറുമൊരു ആയുധമല്ല. ഇന്ത്യയുടെ തദ്ദേശീയ കഴിവുകളുടെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും പ്രതീകമാണ്. . ഈ സൂപ്പർസോണിക് മിസൈൽ കരസേന , നാവികസേന , വ്യോമസേന എന്നിവയുടെ നട്ടെല്ലായി മാറിയിരിക്കുന്നു . മിസൈലിന്റെ ഉയർന്ന വേഗത, കൃത്യത , ശക്തി എന്നിവ ഇതിനെ ലോകത്തിലെ ഏറ്റവും മികച്ച സംവിധാനങ്ങളിലൊന്നാക്കി മാറ്റുന്നു. ലക്നൗ ഇനി ഒരു സംസ്കാര നഗരം മാത്രമല്ല, സാങ്കേതികവിദ്യയുടെയും വ്യവസായത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുന്നു…
Subscribe to Updates
Get the latest creative news from FooBar about art, design and business.
