- മലയാളി നഴ്സ് അന്തരിച്ചു
- ഉദ്യോഗസ്ഥർക്കായുള്ള കൗൺസിലിംഗ് സേവനങ്ങൾ; ഗാർഡ ഷിക്കോണ ചിലവിട്ടത് 1.63 മില്യൺ യൂറോ
- നാലാം ദിവസവും തുടർന്ന് സമരം; വലഞ്ഞ് ജനങ്ങൾ
- ഡബ്ലിനിൽ രണ്ട് സംഗീത പരിപാടികൾ; പ്രഖ്യാപനവുമായി നോഹ കഹാൻ
- തെരച്ചിലും, പ്രാർത്ഥനകളും വിഫലം : ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ
- വെയിലത്തേയ്ക്ക് ഇറങ്ങുമ്പോൾ തലവേദനയാണോ ? രോഗമിതാകാം , ലക്ഷണങ്ങൾ അവഗണിക്കരുത്
- ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’
Author: Anu Nair
ഡബ്ലിൻ ; ലോത്തിലെ കോ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അപേക്ഷകരെ പാർപ്പിച്ച കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ.ഇന്നലെ രാത്രി കോ ലൗത്തിൽ നിന്നാണ് 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും ലൗത്തിലെ ഗാർഡ സ്റ്റേഷനിലേയ്ക്ക് മാറ്റി . ഒക്ടോബർ 31 നായിരുന്നു സംഭവം . തീപിടുത്തതിനിടെ മുകളിലത്തെ നിലയിൽ നിന്ന് രക്ഷപ്പെടുത്തിയ അഞ്ച് പേരിൽ ഒരു കുഞ്ഞ് ഉൾപ്പെടെ നാല് കുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിൽ നിസാര പരിക്കേറ്റവർ ഡ്രോഗെഡയിലെ ഔർ ലേഡി ഓഫ് ലൂർദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വിദേശ പഠനത്തിനായി അയർലൻഡിന് മുൻഗണന നൽകുന്ന ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ എണ്ണം 38% വർദ്ധിച്ചു. ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കൗൺസിലർമാർ എന്നിവർക്കിടയിൽ നടത്തിയ പഠന റിപ്പോർട്ടാണ് പുറത്ത് വന്നത് . 2024 ൽ ഇന്ത്യയുടെ മൊത്തത്തിലുള്ള വിദ്യാർത്ഥികളുടെ പുറത്തേക്കുള്ള മൊബിലിറ്റിയിൽ 15% കുറവുണ്ടായി . 2013-ൽ വെറും 700 ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളാണ് എത്തിയതെങ്കിൽ 2023/24-ൽ 9,000-ത്തിലധികം വിദ്യാർത്ഥികൾ അയർലൻഡിലെത്തി . അഞ്ച് വർഷത്തിനിടെ 120% വർദ്ധനവാണ് ഉണ്ടായത് . 2024-ൽ ഇന്ത്യയിൽ നിന്നും 760,000 വിദ്യാർത്ഥികൾ വിദേശ പഠനത്തിനായി പോയിട്ടുണ്ട്.
ഡബ്ലിന്‍ : രാജ്യത്തെ പ്രൈമറി സ്‌കൂളുകളില്‍ വിശാലമായ സര്‍വേയ്ക്ക് തുടക്കമായി. അയര്‍ലൻഡിലെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയാണിത് . ഇത്തരത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ സര്‍വേയാണിത് .ഡിസംബര്‍ 16 വരെയാണ് സര്‍വേ നടത്തുന്നത്. മതവിശ്വാസത്തിന് മറ്റുള്ളവയെക്കാള്‍ മുന്‍ഗണന നല്‍കുന്നുണ്ടോ,ഇതില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോയെന്നും കണ്ടെത്തുകയാണ് സര്‍വ്വേയുടെ പ്രധാന ലക്ഷ്യം. മള്‍ട്ടി-ഡിനോമിനേഷന്‍,കോ-എഡ്യൂക്കേഷന്‍, ഐറിഷ്-മീഡിയം വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച് രക്ഷിതാക്കളുടെ മനസ്സറിയാനും സര്‍വ്വേ ഉന്നമിടുന്നു. അടുത്ത ഘട്ടത്തില്‍ സ്‌കൂളുകളുമായി ചര്‍ച്ച നടത്തും.കുട്ടി പഠിക്കുന്ന സ്‌കൂളുകളെ തിരിച്ചറിയാന്‍ ഇതിലൂടെ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹെലന്‍ മക് എന്റി പറഞ്ഞു.
പത്തനംതിട്ട: തിരുവല്ല കവിത കൊലക്കേസിൽ പ്രതി അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട് . പിഴ നൽകിയില്ലെങ്കിൽ അജിന്റെ സ്വത്ത് വകകളിൽ നിന്നും ഈടാക്കും. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി(ഒന്ന്) ജഡ്ജി ജി.പി. ജയകൃഷ്ണനാണ് വിധി പറഞ്ഞത്. വിധി പ്രസ്താവിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും കോടതി പ്രശംസിച്ചു. അജിൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. കോഴഞ്ചേരി അയിരൂർ പുത്തേഴം കണ്ണങ്കരയത്ത് ചരുവിൽ കിഴക്കേമുറിയിൽ കവിത(19)യാണ് കൊല്ലപ്പെട്ടത്. 2019 മാർച്ച് 12-ന് രാവിലെ 9.10-ന് തിരുവല്ല റെയിൽവേസ്റ്റേഷൻ റോഡിൽ ചിലങ്ക ജങ്ഷന് സമീപമായിരുന്നു സംഭവം. പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്നായിരുന്നു ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു . സംസാരിക്കാനെന്ന വ്യാജേന യുവതിയെ തടഞ്ഞു നിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ കവിതയെ ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും, എട്ടുദിവസത്തിനുശേഷം മരിച്ചു.തിരുവല്ലയിലെ…
പട്ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഭ്രാന്തനായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ബിഹാറിലെ തന്റെ പ്രചാരണ വേളയിലായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ ഈ പ്രസ്താവന . ‘ജനസംഖ്യയുടെ 10% സായുധ സേനയെ നിയന്ത്രിക്കുന്നു ‘ എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ഹിമന്ത ശർമ്മ . “രാഹുൽ ഗാന്ധി ഭ്രാന്തനാണ്. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കരുത്. മനസ്സിൽ തോന്നുന്നതെന്തും അദ്ദേഹം പറയുന്നു. പാകിസ്ഥാൻ സേനയെ നേരിടാൻ കഴിവുള്ള ശക്തനായ ഒരാൾ സൈന്യത്തിലായിരിക്കണം. രാജ്യം രാഹുൽ ഗാന്ധിയെ ഒരു ഭ്രാന്തനായി ഔദ്യോഗികമായി പ്രഖ്യാപിക്കണം.” രാഹുൽ ഗാന്ധി രാജ്യത്തിന്റെ ശത്രു ആണെന്നും ഹിമന്ത ശർമ്മ പറഞ്ഞു . ഇന്ത്യയുടെ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ “രാജ്യത്തിന്റെ ശത്രുക്കൾ രാഹുൽ ഗാന്ധിയെ ആയുധമാക്കുകയാണ് . “നീ പോയി ജുഡീഷ്യറിയെ ദുർബലപ്പെടുത്തൂ. സൈന്യത്തെ ദുർബലപ്പെടുത്തൂ അങ്ങനെ അങ്ങനെ ചെയ്യിപ്പിക്കുകയാണ്. പൊതുജനങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കൂ. ഈ 10% സംവരണ പ്രസംഗം രാജ്യദ്രോഹമാണ്. ജീവൻ ബലിയർപ്പിച്ച…
ന്യൂഡൽഹി : ഹരിയാനയിൽ വോട്ട് മോഷണ വിഷയമാരോപിച്ച് കോൺഗ്രസ് എംപിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു . തെളിവായി ഒരു ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ പതിച്ച വോട്ടർ ഐഡി കാർഡും രാഹുൽ ഹാജരാക്കി. ഇപ്പോഴിതാ രാഹുൽ പരാമർശിച്ച മോഡലിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഒപ്പം മോഡലും ഈ വിഷയത്തിൽ പ്രതികരണവുമായിരംഗത്ത് വന്നിട്ടുണ്ട്. ലാരിസ എന്ന മോഡലിനെ കുറിച്ചാണ് ഹരിയാനയിലെ വോട്ടർ പട്ടികയിൽ രാഹുൽ പരാമർശിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയും ലാരിസ പങ്കുവെച്ചിട്ടുണ്ട്. ” എനിക്ക് ഇപ്പോൾ ധാരാളം ഇന്ത്യൻ ഫോളോവേഴ്‌സ് ഉണ്ടെന്ന് തോന്നുന്നു. ആളുകൾ എന്റെ ഫോട്ടോകളിൽ ഇതുപോലെ കമന്റ് ചെയ്യുന്നുണ്ട്. ഞാൻ വോട്ട് ചെയ്യാൻ പോയിട്ടില്ല; എന്റെ ഫോട്ടോ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു അവർ എന്റെ പഴയ ഫോട്ടോയാണോ ഉപയോഗിക്കുന്നത് ? ആ ഫോട്ടോ പഴയതാണ്; അന്ന് ഞാൻ ചെറുപ്പമായിരുന്നു. ഇന്ത്യയിൽ വോട്ട് ചെയ്യാൻ…
തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കേസിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ പന്തൽഗുഡി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നാഗരാജൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. ബാലമുരുകനെ കണ്ടെത്താനുള്ള അന്വേഷണം ക്യു ബ്രാഞ്ച് ഏറ്റെടുത്തു. നവംബർ 3 ന് രാത്രിയാണ് ബാലമുരുകൻ രക്ഷപെട്ടത്. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. രാത്രിയിൽ തിരച്ചിലിനിടെ ബാലമുരുകനെ കേരള പോലീസ് പിടികൂടിയെങ്കിലും, പ്രതി ചതുപ്പിലൂടെ രക്ഷപ്പെട്ടു. മതിയായ സുരക്ഷയില്ലാതെ ബാലമുരുകനെ കൊണ്ടുവന്നതായും ആരോപണമുണ്ട്. ബാലമുരുകൻ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൈവിലങ്ങില്ലാതെ പോലീസിനൊപ്പം നടക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മാത്രമല്ല ബാലമുരുകൻ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചും തമിഴ്‌നാട് പോലീസ് തെറ്റായ വിവരങ്ങളാണ് നൽകിയത് . കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ചിരുന്നതായാണ് തമിഴ്നാട് പോലീസ് പറഞ്ഞത് . എന്നാൽ, ദൃശ്യങ്ങളിൽ ബാലമുരുകൻ ഇളം നീല ഷർട്ടാണ് ധരിച്ചിരുന്നത്. പാലക്കാട് ആലത്തൂരിലെ ഒരു ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളാണ്…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗ ചികിത്സ നൽകാത്തതിനെ തുടർന്ന് രോഗി മരിച്ചു. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് മരിച്ചത്. അധികൃതരുടെ അശ്രദ്ധ മൂലമാണ് ജീവൻ നഷ്ടപ്പെട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. വേണു ചികിത്സയിലിരിക്കെ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ആശുപത്രി മാത്രമായിരിക്കും ഉത്തരവാദി എന്നാണ് സന്ദേശത്തിൽ പറയുന്നത്. ആൻജിയോഗ്രാമിന് വേണ്ടി താൻ വന്നതാണെന്നും ആറ് ദിവസത്തിനുശേഷവും ആശുപത്രി അധികൃതർ തന്നെ ചികിത്സിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ‘തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഴിമതിയുണ്ട്. . യൂണിഫോമിലുള്ളവരോട് എന്തെങ്കിലും ചോദിച്ചാൽ അവർ മറുപടി പറയില്ല , നോക്കാറുപോലുമില്ല. വെള്ളിയാഴ്ച രാത്രി ഞാൻ അടിയന്തര ആൻജിയോഗ്രാമിനായി ഇവിടെയെത്തി. ഇന്ന് ബുധനാഴ്ചയാണ്. ആറ് ദിവസമായി.അടിയന്തര കേസായി തിരുവനന്തപുരത്തേക്ക് റഫർ ചെയ്ത ഒരു രോഗിയാണ് ഞാൻ. എന്റെ പേരിൽ അവർ കാണിക്കുന്ന അനാസ്ഥ എനിക്ക് മനസ്സിലാകുന്നില്ല. ആൻജിയോഗ്രാമിനെക്കുറിച്ച് റൗണ്ട്സിനു വന്ന ഡോക്ടറോട് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഒരു ധാരണയുമില്ലായിരുന്നു.…
ശ്രീനഗർ ; ജമ്മു കശ്മീരിൽ വീണ്ടും പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകൾ സജീവമാകുന്നതായി റിപ്പോർട്ട് . പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് ആറ് മാസത്തിന് ശേഷമാണ് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) എന്നിവ സംയുക്ത ആക്രമണത്തിനായി തയ്യാറാകുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നത്. സെപ്റ്റംബർ മുതൽ അതിർത്തിയിൽ നുഴഞ്ഞുകയറ്റം വർദ്ധിച്ചിട്ടുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു . . പാകിസ്ഥാന്റെ സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പ് (എസ്‌എസ്‌ജി), ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) പ്രവർത്തകരുടെ സഹായത്തോടെ ഒന്നിലധികം എൽഇടി, ജെഎം യൂണിറ്റുകൾ ജമ്മു കശ്മീരിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ടുണ്ട്. ഭീകരസംഘടന നേതാവ് ഷംഷേറിന്റെ നേതൃത്വത്തിലുള്ള എൽഇടി യൂണിറ്റ് ഡ്രോണുകൾ ഉപയോഗിച്ച് വ്യോമ നിരീക്ഷണം നടത്തിയതായും, അതിർത്തിയിലെ ഒളിത്താവളങ്ങൾ കണ്ടെത്തിയതായും സൂചനയുണ്ട് . ഇത് വരും ആഴ്ചകളിൽ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. മുൻ എസ്എസ്ജി സൈനികരും തീവ്രവാദികളും ഉൾപ്പെടുന്ന പാകിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീമുകളെ (ബിഎടി) പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ (പിഒകെ) വീണ്ടും…
ന്യൂദൽഹി : ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇന്ത്യൻ വംശജനും, ഡെമോക്രാറ്റിക് നോമിനിയുമായ സൊഹ്‌റാൻ മംദാനി . പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പായിരുന്നു ഇത്. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി വിജയം ഉറപ്പിച്ചത് . പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടൻ എഴുത്തുകാരൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ മംദാനി. ഉഗാണ്ടയിൽ ജനിച്ച മംദാനി ന്യൂയോർക്കിലാണ് വളർന്നത്. ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മുസ്ലീമാണ് 34 കാരനായ സൊഹ്‌റാൻ മംദാനി. സോഷ്യലിസ്റ്റ് നേതാവായ മംദാനി ന്യൂയോർക്ക് നഗരത്തിലെ ജീവിതച്ചെലവ് കുറയ്ക്കുമെന്നും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാരിന്റെ സിറ്റി ബസുകളിൽ സൗജന്യ യാത്ര, ശിശുക്ഷേമ പദ്ധതി, ഭവന പ്രതിസന്ധി പരിഹരിക്കൽ, കോർപ്പറേറ്റ് നികുതി നിരക്ക് ഉയർത്തൽ എന്നിവയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മംദാനി ഒരു അനധികൃത കുടിയേറ്റക്കാരനാണെന്ന്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
