ശ്രീനഗർ ; ജമ്മു കശ്മീരിൽ വീണ്ടും പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകൾ സജീവമാകുന്നതായി റിപ്പോർട്ട് . പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് ആറ് മാസത്തിന് ശേഷമാണ് ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) എന്നിവ സംയുക്ത ആക്രമണത്തിനായി തയ്യാറാകുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നത്.
സെപ്റ്റംബർ മുതൽ അതിർത്തിയിൽ നുഴഞ്ഞുകയറ്റം വർദ്ധിച്ചിട്ടുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു . . പാകിസ്ഥാന്റെ സ്പെഷ്യൽ സർവീസസ് ഗ്രൂപ്പ് (എസ്എസ്ജി), ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) പ്രവർത്തകരുടെ സഹായത്തോടെ ഒന്നിലധികം എൽഇടി, ജെഎം യൂണിറ്റുകൾ ജമ്മു കശ്മീരിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ടുണ്ട്.
ഭീകരസംഘടന നേതാവ് ഷംഷേറിന്റെ നേതൃത്വത്തിലുള്ള എൽഇടി യൂണിറ്റ് ഡ്രോണുകൾ ഉപയോഗിച്ച് വ്യോമ നിരീക്ഷണം നടത്തിയതായും, അതിർത്തിയിലെ ഒളിത്താവളങ്ങൾ കണ്ടെത്തിയതായും സൂചനയുണ്ട് . ഇത് വരും ആഴ്ചകളിൽ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്.
മുൻ എസ്എസ്ജി സൈനികരും തീവ്രവാദികളും ഉൾപ്പെടുന്ന പാകിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീമുകളെ (ബിഎടി) പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ (പിഒകെ) വീണ്ടും വിന്യസിച്ചിട്ടുണ്ടെന്ന് ഇന്റലിജൻസ് വെളിപ്പെടുത്തുന്നു. ഇത് ഇന്ത്യൻ സ്ഥാനങ്ങളിൽ അതിർത്തി കടന്നുള്ള ആക്രമണ സാധ്യത ഉണ്ടാകാനും കാരണമാണ് .സൂചിപ്പിക്കുന്നു.
2025 ഒക്ടോബറിൽ പിഒകെയിൽ നടന്ന ഉന്നതതല യോഗങ്ങളിൽ ജമാഅത്തെ-ഇ-ഇസ്ലാമി, ഹിസ്ബുൾ മുജാഹിദീൻ, ഐഎസ്ഐ ഉദ്യോഗസ്ഥർ എന്നിവരുടെ മുതിർന്ന അംഗങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഈ ഒത്തുചേരലുകൾ, നിഷ്ക്രിയ ഭീകര സെല്ലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനും, ഓപ്പറേഷൻ സിന്ദൂരിനിടെ ഉണ്ടായ നഷ്ടങ്ങൾക്ക് പ്രതികാരം ചെയ്യാൻ ഗ്രൂപ്പുകളെ നയിക്കുന്നതിനുമുള്ള പദ്ധതികൾക്ക് അന്തിമരൂപം നൽകി. ഇന്ത്യൻ സുരക്ഷാ സേനയ്ക്കും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ “പ്രതികാര ആക്രമണങ്ങൾ” ശക്തമാക്കാൻ ഐഎസ്ഐ കൈകാര്യം ചെയ്യുന്നവർ തീവ്രവാദ തൻസീമുകളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
കശ്മീർ താഴ്വരയിലുടനീളമുള്ള പ്രാദേശിക അനുഭാവികളെയും സ്വത്തുക്കളെയും കണ്ടെത്താനും എൽഇടി പ്രവർത്തകർ നീക്കം ആരംഭിച്ചു. ഈ വർഷം ആദ്യം ഇന്ത്യ നടത്തിയ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശേഷം തകർന്ന മനുഷ്യ ഇന്റലിജൻസ് ശൃംഖലയെയും പുനരുജ്ജീവിപ്പിച്ചു. മാത്രമല്ല സമാന്തര മയക്കുമരുന്ന്-ഭീകരത, ആയുധ കള്ളക്കടത്ത് ചാനലുകളും വർധിച്ചു വരികയാണ്.
അതേസമയം ഗുജറാത്തിലെയും രാജസ്ഥാനിലെയും പടിഞ്ഞാറൻ അതിർത്തികളിൽ ഇന്ത്യ ഏറ്റവും വലിയ ത്രിശൂൽ ട്രൈ-സർവീസ് അഭ്യാസം നടത്തുന്ന സമയത്താണ് ഈ ഇന്റലിജൻസ് വിവരങ്ങൾ പുറത്ത് വന്നതും. റിപ്പോർട്ടിന് പിന്നാലെ വടക്കൻ കമാൻഡ് സെക്ടറുകളിൽ ഇന്ത്യൻ സൈന്യവും രഹസ്യാന്വേഷണ സംവിധാനവും അതീവ ജാഗ്രതയിലാണ് .

