ഡബ്ലിൻ ; ലോത്തിലെ കോ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അപേക്ഷകരെ പാർപ്പിച്ച കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ.ഇന്നലെ രാത്രി കോ ലൗത്തിൽ നിന്നാണ് 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ കൂട്ടാളിയെയും അറസ്റ്റ് ചെയ്തു.
ഇരുവരെയും ലൗത്തിലെ ഗാർഡ സ്റ്റേഷനിലേയ്ക്ക് മാറ്റി . ഒക്ടോബർ 31 നായിരുന്നു സംഭവം . തീപിടുത്തതിനിടെ മുകളിലത്തെ നിലയിൽ നിന്ന് രക്ഷപ്പെടുത്തിയ അഞ്ച് പേരിൽ ഒരു കുഞ്ഞ് ഉൾപ്പെടെ നാല് കുട്ടികളും ഉൾപ്പെടുന്നു.
സംഭവത്തിൽ നിസാര പരിക്കേറ്റവർ ഡ്രോഗെഡയിലെ ഔർ ലേഡി ഓഫ് ലൂർദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Discussion about this post

