പട്ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഭ്രാന്തനായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ബിഹാറിലെ തന്റെ പ്രചാരണ വേളയിലായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ ഈ പ്രസ്താവന .
‘ജനസംഖ്യയുടെ 10% സായുധ സേനയെ നിയന്ത്രിക്കുന്നു ‘ എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ഹിമന്ത ശർമ്മ . “രാഹുൽ ഗാന്ധി ഭ്രാന്തനാണ്. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കരുത്. മനസ്സിൽ തോന്നുന്നതെന്തും അദ്ദേഹം പറയുന്നു. പാകിസ്ഥാൻ സേനയെ നേരിടാൻ കഴിവുള്ള ശക്തനായ ഒരാൾ സൈന്യത്തിലായിരിക്കണം. രാജ്യം രാഹുൽ ഗാന്ധിയെ ഒരു ഭ്രാന്തനായി ഔദ്യോഗികമായി പ്രഖ്യാപിക്കണം.”
രാഹുൽ ഗാന്ധി രാജ്യത്തിന്റെ ശത്രു ആണെന്നും ഹിമന്ത ശർമ്മ പറഞ്ഞു . ഇന്ത്യയുടെ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ “രാജ്യത്തിന്റെ ശത്രുക്കൾ രാഹുൽ ഗാന്ധിയെ ആയുധമാക്കുകയാണ് . “നീ പോയി ജുഡീഷ്യറിയെ ദുർബലപ്പെടുത്തൂ. സൈന്യത്തെ ദുർബലപ്പെടുത്തൂ അങ്ങനെ അങ്ങനെ ചെയ്യിപ്പിക്കുകയാണ്. പൊതുജനങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കൂ. ഈ 10% സംവരണ പ്രസംഗം രാജ്യദ്രോഹമാണ്. ജീവൻ ബലിയർപ്പിച്ച എല്ലാ സൈനിക ഉദ്യോഗസ്ഥർക്കും ഇത് അപമാനമാണ്. രാഹുൽ ഗാന്ധി വീണ്ടും വീണ്ടും വിദേശയാത്ര നടത്തുന്നത് എന്തുകൊണ്ടാണെന്ന് നമ്മൾ ചിന്തിക്കണം. നമ്മുടെ സർക്കാർ ഇതിനെക്കുറിച്ച് അന്വേഷിക്കണം “ ഹിമന്ത ശർമ്മ പറഞ്ഞു.

