ഡബ്ലിന്‍ : രാജ്യത്തെ പ്രൈമറി സ്കൂളുകളില്‍ വിശാലമായ സര്‍വേയ്ക്ക് തുടക്കമായി. അയര്‍ലൻഡിലെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയാണിത് . ഇത്തരത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ സര്‍വേയാണിത് .ഡിസംബര്‍ 16 വരെയാണ് സര്‍വേ നടത്തുന്നത്.
മതവിശ്വാസത്തിന് മറ്റുള്ളവയെക്കാള്‍ മുന്‍ഗണന നല്കുന്നുണ്ടോ,ഇതില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോയെന്നും കണ്ടെത്തുകയാണ് സര്‍വ്വേയുടെ പ്രധാന ലക്ഷ്യം. മള്‍ട്ടി-ഡിനോമിനേഷന്,കോ-എഡ്യൂക്കേഷന്‍, ഐറിഷ്-മീഡിയം വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച് രക്ഷിതാക്കളുടെ മനസ്സറിയാനും സര്‍വ്വേ ഉന്നമിടുന്നു.
അടുത്ത ഘട്ടത്തില്‍ സ്കൂളുകളുമായി ചര്‍ച്ച നടത്തും.കുട്ടി പഠിക്കുന്ന സ്കൂളുകളെ തിരിച്ചറിയാന്‍ ഇതിലൂടെ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹെലന് മക് എന്റി പറഞ്ഞു.

