വിദേശ പഠനത്തിനായി അയർലൻഡിന് മുൻഗണന നൽകുന്ന ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ എണ്ണം 38% വർദ്ധിച്ചു. ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കൗൺസിലർമാർ എന്നിവർക്കിടയിൽ നടത്തിയ പഠന റിപ്പോർട്ടാണ് പുറത്ത് വന്നത് .
2024 ൽ ഇന്ത്യയുടെ മൊത്തത്തിലുള്ള വിദ്യാർത്ഥികളുടെ പുറത്തേക്കുള്ള മൊബിലിറ്റിയിൽ 15% കുറവുണ്ടായി . 2013-ൽ വെറും 700 ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളാണ് എത്തിയതെങ്കിൽ 2023/24-ൽ 9,000-ത്തിലധികം വിദ്യാർത്ഥികൾ അയർലൻഡിലെത്തി . അഞ്ച് വർഷത്തിനിടെ 120% വർദ്ധനവാണ് ഉണ്ടായത് . 2024-ൽ ഇന്ത്യയിൽ നിന്നും 760,000 വിദ്യാർത്ഥികൾ വിദേശ പഠനത്തിനായി പോയിട്ടുണ്ട്.
Discussion about this post

