- ബാറ്റിംഗ് വെടിക്കെട്ട്; വാംഖഡെയിൽ മുംബൈയെ വീഴ്ത്തി ബംഗലൂരു
- നെയ്യാറ്റിൻകര വാഴും കണ്ണാ… മാർത്താണ്ഡ വർമയുടെ ജീവൻ രക്ഷിച്ച ഉണ്ണിക്കണ്ണൻ ഇതാണ്
- പരാതികളിൽ അന്വേഷണം ആരംഭിച്ചു; പ്രതിഷേധക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് പോലീസ്
- വിശ്വാസക്കുറവ് നികത്താൻ അമേരിക്കയ്ക്ക് കഴിയുന്നില്ല ; പാകിസ്ഥാൻ മികച്ച മധ്യസ്ഥൻ : ഇറാനിയൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്
- ഷോപ്പിന് സമീപം പബ്ബ്; നിർണായക ചുവടുവയ്പ്പുമായി ലിഡിൽ
- പതിയിരുന്ന് ആക്രമിച്ചു; പോലീസുകാർക്കെതിരെ പ്രതിഷേധക്കാർ
- ഭരണവിരുദ്ധ വികാരമില്ല ; തൊണ്ണൂറിലേറെ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എംവി ഗോവിന്ദൻ
- കൊളറൈനിൽ വെടിവയ്പ്പ്
Author: Anu Nair
പാലക്കാട്: തനിക്കെതിരായി പുറത്തുവന്ന ശബ്ദരേഖയെ പറ്റി പ്രതികരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ മൂന്നുമാസമായി ഒരേകാര്യംതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായിട്ട് ഒന്നും പുറത്തുവന്ന സന്ദേശത്തിൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടക്കട്ടെ, ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കെയാണ് രാഹുലിനെതിരായ ആരോപണങ്ങൾ വീണ്ടും വിവാദമായിരിക്കുന്നത് . ശബ്ദരേഖയും വാട്സാപ് ചാറ്റും തന്റേതാണെന്ന് സമ്മതിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രാഹുൽ മാങ്കൂട്ടത്തിൽ കൃത്യമായ ഉത്തരം നൽകിയില്ല. ‘എന്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്പോള്‍ അത് നിങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നു. അത് ചെയ്യാതെ ഈ സന്ദേശം കൊടുത്തിട്ട് എന്നോടെന്തിനാ ചോദിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ആദ്യം മുതലേ ഞാന്‍ പറയുന്നുണ്ട്. നീതിന്യായ കോടതിയിൽ നിരപരാധിത്വം ബോധ്യപ്പെടുത്തുമെന്നും അതിനു ശേഷം ജനങ്ങളോട് തനിക്ക് പറയാനുള്ളത് വ്യക്തമാക്കുമെന്നും,’ രാഹുൽ പറഞ്ഞു. നേരത്തെ, ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുക, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം…
തിരുവനന്തപുരം: യുവതിയുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ അശ്ലീല വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ട് പുറത്ത് . ചാറ്റിൽ, യുവതി ഗർഭിണിയാകണമെന്നും, നമ്മുടെ കുഞ്ഞ് വേണമെന്നുമാണ് രാഹുൽ പറയുന്നത് . എന്നാൽ തുടർന്നുള്ള ഓഡിയോ കോളുകളിൽ, ഗർഭഛിദ്രത്തിന് വിധേയയാകണമെന്ന് രാഹുൽ പറയുന്നതും കേൾക്കാം. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുല്‍മാങ്കൂട്ടത്തിന്റേത് എന്ന് പറയുന്ന ശബ്ദരേഖയും കേള്‍ക്കാം. ഇതിനൊപ്പം പുറത്തുവന്ന വാട്‌സാപ്പ് ചാറ്റില്‍ കുട്ടിവേണമെന്ന് പറയുന്നതടക്കമുള്ള കാര്യങ്ങളാണ്. എന്നാല്‍, ഇവയുടെ ആധികാരികത വ്യക്തമല്ല. പെട്ടെന്നുള്ള നിലപാട് മാറ്റത്തിന് യുവതി രാഹുലിനെ ചോദ്യം ചെയ്യുകയും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പറയുകയും ചെയ്യുന്നു. “നിർദ്ദേശിക്കപ്പെട്ട ആശുപത്രിയിൽ പോയിരിക്കാൻ ഭയമുണ്ടെന്നും, അവിടെയുള്ള ഡോക്ടർ അമ്മയുടെ കൂട്ടുകാരിയായിരുന്നു.” എന്നും യുവതി പറയുന്നു. ഇതിന് ‘ ഈ നാടകം കാണിക്കുന്നവരെ എനിക്ക് ഇഷ്ടമല്ല, ‘ എന്നാണ് രാഹുൽ മറുപടി പറയുന്നത് . സങ്കീർണതകളെ നിസ്സാരമായി കാണാനും റിസ്ക് എടുത്ത് ഗർഭഛിദ്രം നടത്താനുമാണ് ഓഡിയോയിൽ രാഹുൽ…
മുംബൈ : പ്രശസ്ത ബോളിവുഡ് താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം ആദ്യം ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നവംബർ 12നാണ് ആശുപത്രി വിട്ടത്. തുടർ ചികിത്സ വീട്ടിൽ നൽകാം എന്ന് കുടുംബം തീരുമാനിച്ചതിനെ തുടർന്നാണ് നടനെ ഡിസ്ചാർജ് ചെയ്തത്. ഈ സമയത്ത് ധർമ്മേന്ദ്ര മരിച്ചതായി വന്ന അഭ്യൂഹങ്ങളെ കുടുംബം തള്ളിയിരുന്നു. മരണം സ്ഥിരീകിരിച്ച് കരണ്‍ ജോഹറാണ് ട്വീറ്റ് ചെയ്‍തത് . അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. ബോളിവുഡിന്റെ ‘ഹീ-മാൻ’ ആയിരുന്നു ധർമ്മേന്ദ്ര . ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിൻ്റെ റെക്കോർഡും ധർമ്മേന്ദ്രയുടെ പേരിലാണ്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8നാണ് ധർമേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവൺമെൻ്റ് സീനിയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു…
പത്തനംതിട്ട: ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ 58 കാരി മരിച്ചു. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് സംഭവം. ആങ്ങമൂഴിയിലെ കലപ്പമണ്ണിലെ മായ (58) ആണ് മരിച്ചത് . ഡോക്ടർമാരുടെ ഭാഗത്തെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു . എന്നാൽ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സങ്കീർണതകളാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ ആഴ്ച മായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകളുമായി നടന്നാണ് അവർ ആശുപത്രിയിലേക്ക് വന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഗർഭാശയം നീക്കം ചെയ്തു. എന്നാൽ മായക്ക് പിന്നീട് വയറുവേദനയും കടുത്ത പനിയും അനുഭവപ്പെട്ടു. തുടർന്ന് സ്കാൻ ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. സ്കാനിൽ കുടലിൽ ഒരു ദ്വാരം കണ്ടെത്തി. ആശുപത്രി അധികൃതർ പിന്നീട് മറ്റൊരു ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ രണ്ടാമതും മായക്ക് ശസ്ത്രക്രിയ നടത്തി. പിന്നാലെ വെന്റിലേറ്ററിൽ ആയിരുന്ന മായ ഇന്ന് പുലർച്ചെയാണ് മരിച്ചത്. വൈദ്യശാസ്ത്രപരമായ പിഴവുകൾ മൂലമാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തേണ്ടി വന്നതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി…
ന്യൂഡൽഹി ; പ്രവാചകൻ മുഹമ്മദ് നബിയുടെ പേര് ഉപയോഗിക്കാൻ ഒരു തീവ്രവാദ സംഘടനയെയും അനുവദിക്കരുതെന്ന് വ്യക്തമാക്കി പാകിസ്ഥാൻ ചീഫ് ഇമാമിന് ഫത്‌വ അയച്ച് ഓൾ ഇന്ത്യ ഇമാംസ് ഓർഗനൈസേഷന്റെ തലവനായ മൗലാന ഉമർ അഹമ്മദ് ഇല്യാസി. മാത്രമല്ല ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെയും ഇല്യാസി വിമർശിച്ചു. മദനിയുടെ സമീപകാല പ്രസ്താവന രാജ്യത്ത് ഭയവും തെറ്റിദ്ധാരണയും സൃഷ്ടിച്ചേക്കാമെന്നും അതിനാൽ ഇത്തരം പ്രസ്താവനകളെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്നും ഇല്യാസി പറഞ്ഞു. അത്തരമൊരു പ്രസ്താവന രാജ്യത്തിന്റെ സാമുദായിക ഐക്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥയെ ഏതെങ്കിലും പാശ്ചാത്യ രാജ്യവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. അതിന്റെ ആവശ്യവുമില്ല . ഇന്ത്യ എല്ലായ്പ്പോഴും മുസ്ലീങ്ങളെ ബഹുമാനിച്ചിട്ടുണ്ട്. രാജ്യം അവരെ ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനങ്ങളിലേക്ക് പോലും ഉയർത്തിയിട്ടുണ്ട് . അതിനാൽ, ഇന്ത്യൻ മുസ്ലീങ്ങളുടെ സ്വത്വത്തിനും ബഹുമാനത്തിനും മറ്റൊരു രാജ്യവുമായും താരതമ്യം ആവശ്യമില്ല. മോദി സർക്കാരിന്റെ ഭരണകാലം…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് . തിരുവനന്തപുരം , കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് . 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്ന സാഹചര്യമാണ് അതിശക്തമായ മഴ. യെല്ലോ അലർട്ട് 23/11/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം 24/11/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം 25/11/2025: തിരുവനന്തപുരം, കൊല്ലം 26/11/2025: തിരുവനന്തപുരം മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അവരുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും പകൽ സമയത്ത് അവിടേക്ക് മാറുകയും വേണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും റവന്യൂ അധികാരികളെയും ബന്ധപ്പെടാം.
ന്യൂഡൽഹി : മുംബൈ ആക്രമണം, പഹൽഗാം ഭീകരാക്രമണം, ഡൽഹി സ്ഫോടനം എന്നിവയിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ ഷാരൂഖ് ഖാൻ . ശനിയാഴ്ച നടന്ന ഗ്ലോബൽ പീസ് ഓണേഴ്‌സ് 2025 പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഷാരൂഖ് ഖാൻ . ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ, അതിജീവിച്ചവർ, നേതാക്കൾ, വിശിഷ്ട വ്യക്തികൾ, കലാകാരന്മാർ എന്നിവരുടെ കൂട്ടായ അനുസ്മരണ ചടങ്ങാണ് സംഘടിപ്പിച്ചത് . ദിവ്യജ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. അമൃത ഫഡ്‌നാവിസിന്റെ നേതൃത്വത്തിലായിരുന്നു ഇത്. “26/11 ഭീകരാക്രമണത്തിലും, പഹൽഗാം ഭീകരാക്രമണത്തിലും, സമീപകാല ഡൽഹി സ്ഫോടനങ്ങളിലും ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്കും, ഈ ആക്രമണങ്ങളിൽ വീരമൃത്യു വരിച്ച നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കും എന്റെ ആദരാഞ്ജലി. ഇന്ന്, രാജ്യത്തെ ധീരരായ സൈനികർക്കും ജവാൻമാർക്കും വേണ്ടി നാല് മനോഹരമായ വരികൾ പറയാൻ എന്നോട് ആവശ്യപ്പെട്ടു. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാൽ, ഞാൻ രാജ്യത്തെ സംരക്ഷിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുക. നിങ്ങൾ എത്ര സമ്പാദിക്കുന്നുവെന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാൽ, ചെറുതായി പുഞ്ചിരിച്ചുകൊണ്ട്…
ന്യൂദൽഹി : ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുകയും അവരെ ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ചെയ്ത സംഘത്തെ പിടികൂടി ഒഡീഷ പോലീസ് . സംഘത്തിലെ പ്രധാന പ്രതിയായ സിക്കന്ദർ ആലം എന്ന സിക്കോയെ പോലീസ് അറസ്റ്റ് ചെയ്തു. 2025 നവംബർ 16 ന് ജഗത്സിംഗ്പൂർ ജില്ലയിലെ ബഹറാംപൂർ ചേരിയിൽ നടത്തിയ റെയ്ഡ് മുതൽ ഇയാൾ ഒളിവിലായിരുന്നു . പല സ്ഥലങ്ങളിലും റെയ്ഡുകൾ നടത്തിയ സംഘം ഒടുവിൽ ഇടയ്ക്കിടെ സ്ഥലം മാറിക്കൊണ്ടിരുന്ന സിക്കോയെ ജാജ്പൂരിൽ നിന്നാണ് പിടികൂടിയത്. പോലീസ് ഇയാളിൽ നിന്ന് ഒരു പാസ്‌പോർട്ടും സംശയാസ്പദമായ നിരവധി രേഖകളും പിടിച്ചെടുത്തു. സിക്കോയുടെ ഇളയ സഹോദരൻ ടിക്കി എന്ന അബ്ദുൾ മോട്ടാലിഫ് ഖാനും ഖോർധയിൽ നിന്ന് അറസ്റ്റിലായി. ബംഗ്ലാദേശ് പൗരന്മാരെ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കൊണ്ടുവന്ന് അവർക്ക് താമസ സൗകര്യം ഒരുക്കി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ഗൂഢാലോചനയിൽ സിക്കോയും കൂട്ടാളികളും പങ്കാളികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിദേശത്ത് നിന്ന് കടത്തപ്പെട്ട സ്ത്രീകളിൽ ചിലർ വളരെക്കാലമായി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും…
ചെന്നൈ : സംസ്‌കൃതത്തെ “മൃതഭാഷ” എന്ന് വിശേഷിപ്പിച്ച തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, തമിഴ് ഭാഷയെ കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്നും, സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഉദയനിധി വിമർശിച്ചു കേന്ദ്രസർക്കാരിന്റെ ധനസഹായ മുൻഗണനകളെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴിനെക്കുറിച്ചുള്ള സമീപകാല പരാമർശങ്ങളെയും ഉദയനിധി ചോദ്യം ചെയ്തു. “നിങ്ങൾക്ക് തമിഴ് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, എന്തിനാണ് നിങ്ങൾ കുട്ടികളെ ഹിന്ദിയും സംസ്‌കൃതവും പഠിക്കാൻ പ്രേരിപ്പിക്കുന്നത്?” കഴിഞ്ഞ പത്ത് വർഷത്തിനിടെ കേന്ദ്രസർക്കാർ സംസ്‌കൃതത്തിന് 2400 കോടി രൂപ അനുവദിച്ചെങ്കിലും തമിഴിന് 150 കോടി രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂ‘ എന്നും ഉദയനിധി പറഞ്ഞു. അതേസമയം ഉദയനിധിയ്ക്കെതിരെ ബിജെപിയും രംഗത്തെത്തി. ഉദയനിധി സാംസ്കാരിക പാരമ്പര്യങ്ങളെയും മതവികാരത്തെയും അവഹേളിച്ചതായി ബിജെപി ആരോപിച്ചു. . “നമ്മുടെ സ്വന്തം ഭാഷയെ നമുക്ക് വിലമതിക്കാം, പക്ഷേ മറ്റ് ഭാഷകളെ അപമാനിക്കാൻ അനുവദിക്കില്ല,നിങ്ങൾ ഒരു ഭാഷയെ വിലമതിക്കുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങൾ മറ്റൊരു മാതൃഭാഷയെ അപമാനിക്കണമെന്നല്ല” ബിജെപി നേതാവും മുൻ തെലങ്കാന…
തിരുവനന്തപുരം : നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കെത്തിയ കണ്ണമ്മൂല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയെയും വഞ്ചിയൂരിലെ യു.ഡി.എഫ് ചെയർമാനെയും പ്രസ് ക്ലബ് സെക്രട്ടറിയെയും സി.പി.എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. കണ്ണമ്മൂല സ്വതന്ത്ര സ്ഥാനാർത്ഥിയും പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായ എം.രാധാകൃഷ്ണൻ, പ്രസ് ക്ലബ് സെക്രട്ടറി പി.ആർ.പ്രവീൺ, ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.വിമൽ ജോസ് എന്നിവരെ സിപിഎം നേതാവും വഞ്ചിയൂർ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വഞ്ചിയൂർ ബാബു, ഷാഹിൻ, അജിത് പ്രസാദ് എന്നിവർ ചേർന്ന് ക്രൂരമായി മർദിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെയാണ് സംഭവം. റിട്ടേണിംഗ് ഓഫീസറുടെ മുറിയുടെ മുന്നിലിട്ടായിരുന്നു മർദ്ദനം . രാധാകൃഷ്ണനെയും പ്രവീണിനെയും മുതുകിൽ ഇടിക്കുകയും ചവിട്ടുകയും തലയിൽ അടിക്കുകയും ചെയ്തു. രാധാകൃഷ്ണന്റെ പോക്കറ്റിലുണ്ടായിരുന്ന 4,000 രൂപയും പ്രവീണിന്റെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന എ.കെ.നിസാറിനും മർദ്ദനമേറ്റു. വഞ്ചിയൂർ ബാബുവിനെതിരെ സ്ഥാനാർത്ഥിയെ നിറുത്തുമോ എന്നു ചോദിച്ചാണ് മർദ്ദിച്ചതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഗിരീഷ് കുമാർ പറഞ്ഞു. വഞ്ചിയൂർ,കണ്ണമ്മൂല വാർഡുകളിൽ സി.പി.എം തോൽക്കുമെന്നും വഞ്ചിയൂർ ബാബുവും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
