തിരുവനന്തപുരം: യുവതിയുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ അശ്ലീല വാട്ട്സ്ആപ്പ് സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് പുറത്ത് . ചാറ്റിൽ, യുവതി ഗർഭിണിയാകണമെന്നും, നമ്മുടെ കുഞ്ഞ് വേണമെന്നുമാണ് രാഹുൽ പറയുന്നത് . എന്നാൽ തുടർന്നുള്ള ഓഡിയോ കോളുകളിൽ, ഗർഭഛിദ്രത്തിന് വിധേയയാകണമെന്ന് രാഹുൽ പറയുന്നതും കേൾക്കാം.
കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുല്‍മാങ്കൂട്ടത്തിന്റേത് എന്ന് പറയുന്ന ശബ്ദരേഖയും കേള്‍ക്കാം. ഇതിനൊപ്പം പുറത്തുവന്ന വാട്സാപ്പ് ചാറ്റില്‍ കുട്ടിവേണമെന്ന് പറയുന്നതടക്കമുള്ള കാര്യങ്ങളാണ്. എന്നാല്‍, ഇവയുടെ ആധികാരികത വ്യക്തമല്ല.
പെട്ടെന്നുള്ള നിലപാട് മാറ്റത്തിന് യുവതി രാഹുലിനെ ചോദ്യം ചെയ്യുകയും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പറയുകയും ചെയ്യുന്നു. “നിർദ്ദേശിക്കപ്പെട്ട ആശുപത്രിയിൽ പോയിരിക്കാൻ ഭയമുണ്ടെന്നും, അവിടെയുള്ള ഡോക്ടർ അമ്മയുടെ കൂട്ടുകാരിയായിരുന്നു.” എന്നും യുവതി പറയുന്നു.
ഇതിന് ‘ ഈ നാടകം കാണിക്കുന്നവരെ എനിക്ക് ഇഷ്ടമല്ല, ‘ എന്നാണ് രാഹുൽ മറുപടി പറയുന്നത് . സങ്കീർണതകളെ നിസ്സാരമായി കാണാനും റിസ്ക് എടുത്ത് ഗർഭഛിദ്രം നടത്താനുമാണ് ഓഡിയോയിൽ രാഹുൽ പറയുന്നത് .
നേരത്തെ പുറത്തുവന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പരാതി നല്കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. എന്നാല്‍, ഗര്‍ഭഛിദ്രം നടത്തേണ്ടി വന്ന യുവതി ഇതുവരെ മൊഴി നല്‍കുകയൊ പരാതി നല്‍കുകയോ ചെയ്തിട്ടില്ല. യുവതി മുന്നോട്ടു വരാത്തതിനാല്‍ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ഈ സമയത്താണ് ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പറത്തുവരുന്നത്.

