ഡെറി: കൗണ്ടി ഡെറിയിൽ ഒരാൾക്ക് വെടിയേറ്റു. സാരമായി പരിക്കേറ്റ പുരുഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളറൈനിലെ ബഷ്മിൽസ് റോഡിൽ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ 1.30 ഓടെ ആയിരുന്നു സംഭവം. കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി നാല് തവണ വെടിയുതിർത്തുവെന്നാണ് ദൃക്സാക്ഷിമൊഴി. ഇയാൾ മുഖം മറച്ചായിരുന്നു ആക്രമണം നടത്തിയത്. വെടിവയ്പ്പിൽ ഇരയുടെ കെെയ്ക്കാണ് പരിക്ക്.
Discussion about this post

