ഡബ്ലിൻ:അയർലൻഡിൽ തങ്ങളുടെ ഷോപ്പിന് സമീപം പബ്ബ് ആരംഭിക്കാനുള്ള തീരുമാനവുമായി ലിഡിൽ. കൗണ്ടി ഡൗണിലെ സ്റ്റോറുകളിൽ ഒന്നിന് സമീപം പബ്ബ് ആരംഭിക്കാനാണ് പദ്ധതി. ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
60 ഉപഭോക്താക്കളെ ഒരേ സമയം ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ആയിരിക്കും പബ്ബിന്റെ നിർമ്മാണം. ലിഡിലിന്റെ വടക്കൻ അയർലൻഡിലെ മാനേജിംഗ് ഡയറക്ടർ ഗോർഡൻ ക്രൂക്ഷാങ്ക്സ് ആണ് ഇക്കാര്യം അറിയിച്ചത്.
Discussion about this post

