ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയവർക്കെതിരെ നിലപാട് കടുപ്പിച്ച് പോലീസ്. ബുദ്ധിമുട്ട് സൃഷ്ടിച്ചതിന്റെ പേരിൽ ഇവർക്കെതിരെ പൊതുജനങ്ങൾ നൽകിയ പരാതികളിൽ അന്വേഷണം ആരംഭിച്ചു. എല്ലാ പരാതികളും അന്വേഷിക്കുമെന്നാണ് ഗാർഡയുടെ മുന്നറിയിപ്പ്.
ട്രക്കുകളുടെയും ഇന്ധന ടാങ്കറുകളുടെയും ഡ്രൈവർമാർക്കെതിരെ നിരവധി പരാതികൾ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പോലീസിന് ലഭിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തിയ സംഭവങ്ങളും കയ്യേറ്റശ്രമവും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതിലെല്ലാം സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post

