Author: Anu Nair

അയർലൻഡിൽ കനത്ത മഞ്ഞ് . 11 കൗണ്ടികൾക്ക് യെല്ലോ വാർണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. കാവൻ, മോനാഗൻ, ഡബ്ലിൻ, കിൽഡെയർ, ലാവോയിസ്, ലോങ്‌ഫോർഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, വിക്ലോ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 5 മുതൽ രാവിലെ 10 വരെ ഫോഗ് മുന്നറിയിപ്പുണ്ടാകും. ഈ കൗണ്ടികളിൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകും, ഇത് വാഹനമോടിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.വെള്ളിയാഴ്ച രാത്രി വരെ തണുത്ത കാലാവസ്ഥ തുടരും. താപനില 1°C വരെയും ചില ഭാഗങ്ങളിൽ അതിലും കുറവുമാണ്.പകൽ മുഴുവൻ മേഘാവൃതമായി മാറും, തെക്കും പടിഞ്ഞാറും മഴയും ചാറ്റൽ മഴയും ഉണ്ടാകും.

Read More

ഡബ്ലിന്‍ : സ്‌കൂളുകളില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്ന ഹോട്ട് മീല്‍സ് പ്രോജക്ടിനെ അവഗണിച്ച് ഐറിഷ് സ്‌കൂളുകളിലെ രക്ഷിതാക്കളും,വിദ്യാര്‍ത്ഥികളും ,മാനേജുമെന്റുകളും. രാജ്യത്തെ നൂറുകണക്കിന് സ്‌കൂളുകള്‍ സര്‍ക്കാരിന്റെ ഹോട്ട് മീല്‍സ് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് സമിതിയില്‍ പ്രോഗ്രാമിന്റെ മുഖ്യ സംഘാടകന്‍ സൈമണ്‍ ഷെവ്‌ലിന്‍ യോഗത്തില്‍ അറിയിച്ചു. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്ന സാമൂഹിക മാധ്യമ പ്രചാരണമാണ് ഇതിന് പിന്നിൽ. മാത്രമല്ല ഹലാല്‍ ഭക്ഷണം വിളമ്പുമെന്ന വിവരം മിക്ക സ്‌കൂളുകളൂം രഹസ്യമായി വെച്ചെങ്കിലും , കോണ്‍ട്രാക്ടര്‍മാര്‍ മുഖേനെ തന്നെ വിവരം പുറത്തറിഞ്ഞു. കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന എല്ലാ ഇനം ഇറച്ചിയും ഹലാലായിരിക്കും എന്നറിഞ്ഞ നൂറുകണക്കിന് രക്ഷിതാക്കള്‍ ,തങ്ങളുടെ എതിര്‍പ്പ് സ്‌കൂള്‍ അധികൃതരെ അറിയിച്ചതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ,പദ്ധതിയില്‍ നിന്നും പിന്മാറിയത്. .ഭക്ഷണത്തെക്കുറിച്ചുള്ള നെഗറ്റീവ് കവറേജുകളാണ് സ്‌കൂളുകളെ പ്രോഗ്രാമില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് സൈമണ്‍ ഷെവ്‌ലിന്‍ പറഞ്ഞു .പ്രോഗ്രാമില്‍ ചേരണമെന്ന ആവശ്യപ്പെടുന്ന രക്ഷിതാക്കളുടെ അഭാവം കാരണമാണ് മിക്ക സ്‌കൂളുകളും സൈന്‍ അപ്പ് ചെയ്യാത്തത്. പദ്ധതി എല്ലാ സ്‌കൂളുകളിലും നടപ്പാക്കുന്ന ആദ്യ വര്‍ഷമാണിത്.…

Read More

ഡബ്ലിന്‍ : മെട്രോലിങ്ക് നിര്‍മ്മാണത്തിനായി അയര്‍ലൻഡില്‍ എത്തുന്ന വിദേശതൊഴിലാളികള്‍ക്ക് വേതനവും താമസസൗകര്യങ്ങള്‍ അടക്കമുള്ള അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് സിപ്ടു. പദ്ധതി നിര്‍മ്മാണത്തിന് 8,000 വിദേശ തൊഴിലാളികളെ ആവശ്യമാണെന്ന് ഗതാഗത മെട്രോലിങ്ക് പ്രോഗ്രാം ഡയറക്ടര്‍ ഷോണ്‍ സ്വീനി വെളിപ്പെടുത്തിയിരുന്നു. തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെങ്കിലും 2028ലേ നിര്‍മ്മാണം പദ്ധതി ആരംഭിക്കാനാകൂ . ഇന്റര്‍ നാഷണല്‍ കമ്പനിയായിരിക്കും പദ്ധതി കരാറെടുക്കുക. രാജ്യത്തെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിദേശ തൊഴിലാളികള്‍ക്കും ഉറപ്പാക്കണം. മാത്രമല്ല അവര്‍ എവിടെ താമസിക്കുമെന്നത് സംബന്ധിച്ചും വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കണം.നിലവിലെ നിയമപരമായ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ കരാറുകാരനെയോ സബ് കോണ്‍ട്രാക്ടറേയോ അനുവദിക്കരുതെന്നും യൂണിയന്‍ വ്യക്തമാക്കി. അക്കമൊഡേഷന്‍ സ്ട്രാറ്റജിയില്ലെങ്കില്‍ ഓവര്‍ക്രൗഡിംഗിന് കാരണമാകും. അനുയോജ്യമല്ലാത്തയിടങ്ങളില്‍ താമസിക്കേണ്ടതായും വരും.ഇത് പ്രതിസന്ധിയുണ്ടാക്കും-യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.വലിയ തൊഴില്‍സേനയെ ഡബ്ലിന്‍ നഗരത്തില്‍ താമസിപ്പിക്കേണ്ട സാഹചര്യം വന്നാല്‍ ‘ ഒളിമ്പിക് വില്ലേജ് പോലെയുള്ള‘ പ്രത്യേക താമസ സമുച്ചയം പണികഴിപ്പിക്കാനും കഴിയണമെന്നും യൂണിയൻ പറഞ്ഞു.

Read More

പത്തനംതിട്ട: ബിന്ദു അമ്മിണി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന വ്യാജ പ്രചരണത്തിനെതിരെ സി.പി.എം പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകി. റാന്നി പഞ്ചായത്ത് 20-ാം വാർഡിൽ ബിന്ദു അമ്മിണി മത്സരിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം കളക്ടർക്ക് പരാതി നൽകിയത്. ശബരിമല പൂരത്ത നായിക എന്ന തലക്കെട്ടോടെയാണ് കാർഡ് പ്രചരിക്കുന്നത്.ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തയച്ചിരുന്നു. പമ്പാ നദിയുടെ തീരത്ത് നടക്കുന്ന സംഗമത്തിൽ പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രതിനിധികളായി ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകാത്തത് ദുഃഖകരമാണെന്നും, ഒരു സ്ത്രീ എന്ന നിലയിൽ തന്റെ ആത്മാഭിമാനത്തിന് ഇത് മുറിവേൽപ്പിക്കുന്നുണ്ടെന്നും ബിന്ദു അമ്മിണി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ പറഞ്ഞിരുന്നു

Read More

ന്യൂഡൽഹി : ദുബായ് എയർ ഷോയിൽ നടന്ന പ്രകടനത്തിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് മരിച്ചു. തേജസ് ആകാശത്ത് എയറോബാറ്റിക്സ് നടത്തുന്നതും പിന്നീട് പെട്ടെന്ന് നിലത്ത് ഇടിച്ചിറങ്ങുന്നതും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 നായിരുന്നു സംഭവം. ആയിരക്കണക്കിന് കാണികൾ വിമാനത്തിന്റെ എയറോബാറ്റിക്സ് വീക്ഷിച്ചുകൊണ്ടിരുന്നപ്പോഴാണ് അപകടം . നിയന്ത്രണം നഷ്ടപ്പെട്ടു, വിമാനം നിലത്ത് ഇടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു . അപകടത്തെത്തുടർന്ന് ദുബായ് എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു. ദുബായിൽ തേജസ് വിമാനം തകർന്നതായി ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. “2025 ലെ ദുബായ് എയർ ഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ ഒരു തേജസ് വിമാനം തകർന്നുവീണു. കൂടുതൽ വിവരങ്ങൾ നിലവിൽ പരിശോധിച്ചുവരികയാണ്” എന്ന് ഐഎഎഫ് പറഞ്ഞു.ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) വികസിപ്പിച്ചെടുത്ത 4.5 തലമുറ മൾട്ടി-റോൾ കോംബാറ്റ് വിമാനമാണ് തേജസ്.

Read More

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ നടപടിയെടുക്കാൻ സിപിഎം . നിലവിൽ അദ്ദേഹം പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്നാണ് സൂചന . ഇന്ന് ആരംഭിച്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം എടുക്കും. തുടർന്ന് അത് പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ അറിയിക്കും. തുടർ നടപടികൾ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് നടപ്പിലാക്കും. അദ്ദേഹത്തിന്റെ അറസ്റ്റ് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തൽ . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പാർട്ടിയുടെ മുഖം രക്ഷിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം പൊതുവെ ഉയർന്നിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കാൻ പത്മകുമാർ നിരവധി രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു, പക്ഷേ അവരെല്ലാം അദ്ദേഹത്തെ ഒറ്റപ്പെടുത്തി. എസ്‌ഐടിയുടെ അന്വേഷണത്തിൽ പാർട്ടി ഇടപെടില്ലെന്നാണ് റിപ്പോർട്ട് . ആരെയും സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഇന്നലെ പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം,…

Read More

കൊൽക്കത്ത : ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗത്തുള്ള ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) അനധികൃതമായി പ്രവേശിച്ച ബംഗ്ലാദേശി മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു . 28 ബംഗ്ലാദേശികളും അറസ്റ്റിലായി .അന്താരാഷ്ട്ര സമുദ്ര അതിർത്തിക്ക് സമീപം “സംശയാസ്പദ നീക്കങ്ങൾ” നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ബോട്ട് തടഞ്ഞതെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു. മത്സ്യബന്ധനത്തിനായാണ് എത്തിയതെന്ന് പറഞ്ഞെങ്കിലും ആർക്കും സാധുവായ പെർമിറ്റുകൾ ഇല്ലെന്ന് കോസ്റ്റ് ഗാർഡ് കണ്ടെത്തി. ഇത് 1981 ലെ ഇന്ത്യയുടെ മാരിടൈം സോൺസ് (വിദേശ കപ്പലുകളുടെ മത്സ്യബന്ധന നിയന്ത്രണം) നിയമത്തിന്റെ ലംഘനമാണ്.ബോട്ട് നാംഖാന ഫിഷിംഗ് ഹാർബറിലേക്ക് കൊണ്ടുപോയി, കൂടുതൽ നിയമനടപടികൾക്കായി ക്രൂവിനെ മറൈൻ പോലീസിന് കൈമാറി. 28 പേരെ പിന്നീട് നാരായൺപൂർ തുറമുഖത്ത് എത്തിച്ച് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.“അവർ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടോ കടൽമാർഗം നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചോ എന്ന് ഞങ്ങൾ പരിശോധിച്ചുവരികയാണ്,” കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇതോടെ ഈ മേഖലയിൽ അറസ്റ്റിലായ ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളുടെ…

Read More

ധാക്ക : ബംഗ്ലാദേശിൽ ഭൂചലനം . 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം കൊൽക്കത്തയിലും കിഴക്കൻ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും അനുഭവപ്പെട്ടു. ബംഗ്ലാദേശിലെ ധാക്കയിൽ നിന്ന് 10 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു.ഭൂകമ്പ സമയത്ത് ഫാനുകളും ചുമർ ക്ലോക്കുകളും ഉലഞ്ഞതായാണ് കൊൽക്കത്ത നിവാസികൾ പറയുന്നത്. ഭൂകമ്പം ഉണ്ടായപ്പോൾ കൊൽക്കത്തയിലെയും അയൽ പ്രദേശങ്ങളിലെയും താമസക്കാർ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സാൾട്ട് ലേക്ക് ഐടി സെക്ടർ ഉൾപ്പെടെ കൊൽക്കത്തയുടെ ചില ഭാഗങ്ങളിൽ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. മുൻകരുതലിന്റെ ഭാഗമായി ചില കെട്ടിടങ്ങൾ ഒഴിപ്പിച്ചു.ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, പക്ഷേ ആളുകൾ ജാഗ്രത പാലിക്കാനും ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും അധികൃതർ അഭ്യർത്ഥിച്ചു. പശ്ചിമ ബംഗാളിലെ ദക്ഷിണ, ഉത്തർ ദിനാജ്പൂർ, കൂച്ച് ബെഹാർ എന്നിവിടങ്ങളിലും മേഘാലയ, ത്രിപുര, മിസോറാം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച…

Read More

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം ആരംഭിച്ചു. പുലർച്ചെ തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് നിർവഹിച്ച ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ നാല് ഗ്രൂപ്പുകളായി പുരോഹിതന്മാർ വേദങ്ങൾ ചൊല്ലാൻ തുടങ്ങി. തന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാട്, പ്രദീപ് നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവർ ശ്രീപദ്മനാഭസ്വാമിക്ക് പ്രത്യേക പുഷ്പാഞ്ജലിയും നിവേദ്യവും അർപ്പിച്ചു. രാവിലെ 6 മുതൽ 8 വരെയും രാവിലെ 9 മുതൽ 11 വരെയും വൈകുന്നേരം 6:30 മുതൽ 7 വരെയുമാണ് ജപം നടക്കുക . 56 ദിവസമാണ് മുറജപം നീണ്ടു നിൽക്കുക. ശ്രീപദ്മനാഭസ്വാമി, നരസിംഹസ്വാമി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരെ രാത്രി 8:15 ന് ഘോഷയാത്രയായി എഴുന്നള്ളിച്ചു. ശ്രീബലി ഘോഷയാത്രയിൽ മൂലം തിരുനാൾ രാമവർമ്മ അനുഗമിച്ചു. ശൃംഗേരി, ഉഡുപ്പി, ഉത്തരാടി, കാഞ്ചീപുരം മഠങ്ങളിൽ നിന്നുള്ള സന്യാസിമാരും ഹൈദരാബാദിൽ നിന്നുള്ള ചിന്ന ജീയർ സ്വാമിയും ജപത്തിൽ പങ്കെടുക്കുന്നു. രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. ജലജപം കാണാൻ…

Read More

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാൻ സാധ്യത . കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അറിവോടെയാണ് വാതിലുകളുടെ ഫ്രെയിമുകൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പത്മകുമാർ അന്വേഷണ സംഘത്തോട് പറഞ്ഞു. മോഷണത്തിന് പിന്നിൽ ദൈവതുല്യരാണെന്ന് കരുതുന്ന ആളുകളുണ്ടെന്ന് പത്മകുമാർ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ അറസ്റ്റിലായ പത്മകുമാറിനെ റിമാൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഉടൻ തന്നെ പത്മകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കാം. അംഗങ്ങളുടെ സമ്മതമില്ലാതെ പത്മകുമാർ ബോർഡിന്റെ മിനിറ്റ്സിൽ തിരുത്തലുകൾ വരുത്തി. പച്ച മഷി ഉപയോഗിച്ചാണ് തിരുത്തലുകൾ വരുത്തിയത്, ഇത് നിർണായക തെളിവായി മാറി. പത്മകുമാർ പുഞ്ചിരിച്ചുകൊണ്ട് തന്നെയാണ് അന്വേഷണ സംഘത്തോട് സംസാരിച്ചത് . എസ്‌ഐടി തന്നെ അന്വേഷിച്ച് വരുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത് .…

Read More