ഡബ്ലിൻ: പോലീസുകാർക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ധനവിലയ്ക്കെതിരെ പ്രതിഷേധിക്കുന്നവർ. പോലീസ് പതിയിരുന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാരുടെ വക്താവ് പ്രതികരിച്ചു. ഇന്നലെ ഒ കോണൽ സ്ട്രീറ്റിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് പോലീസ് ആക്രമണം നടത്തിയത് എന്നാണ് ഇവരുടെ ആരോപണം.
ഒ കോണൽ സ്ട്രീറ്റിൽ പോലീസ് നടത്തിയ ആക്രമണം അത്യന്തം നിരാശാജനകവും അസ്വസ്ഥത സൃഷ്ടിക്കുന്നതുമാണെന്ന് പ്രതിഷേധക്കാരുടെ വക്താവായ ക്രിസ്റ്റഫർ ഡുഫി പറഞ്ഞു. തങ്ങളുടെ പ്രതിഷേധം സമാധാനപരമാണെന്ന് എല്ലാവർക്കും അറിയാം. കഴിഞ്ഞ ദിവസം രാത്രി തന്നെ പോലീസ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

