- യൂറോ മില്യൺ ജാക്ക്പോട്ട് നേടി ഐറിഷ് പൗരൻ; പോക്കറ്റിലാകുക 17 മില്യൺ യൂറോ
- ബിജെപിയുടെ ഐശ്വര്യം , നാണമുണ്ടെങ്കിൽ പേരിൽ നിന്ന് മേയർ അങ്ങ് മാറ്റിയേക്ക് ; ആര്യാ രാജേന്ദ്രന് വിമർശനം
- ചെറിയ അളവ് പോലും അപകടം; എംഡിഎംഎയ്ക്കെതിരെ മുന്നറിയിപ്പ്
- ഈ പ്രവർത്തകരാണ് ഞങ്ങളുടെ കരുത്ത് , അഭിമാനം : എൻ ഡി എ കുതിപ്പിനൊപ്പം നിന്ന മലയാളികൾക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി
- ഒഫാലിയിൽ വീടിന് തീയിട്ട സംഭവം; വീടുകളിൽ അന്വേഷണ സംഘത്തിന്റെ പരിശോധന
- സിപിഎം കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിക്കുമെന്ന് അഹങ്കരിച്ച വാർഡ് ; ഇനി എൻ ഡി എയ്ക്ക് സ്വന്തം
- അനന്തപുരിയിൽ സർവ്വാധിപത്യം; കോർപ്പറേഷൻ പോക്കറ്റിലാക്കി ബിജെപി
- വികസിത കേരളമെന്ന മുദ്രാവാക്യം ജനങ്ങൾ നെഞ്ചോട് ചേർത്തു; എൽഡിഎഫിന്റെ കാലം കഴിഞ്ഞു; രാജീവ് ചന്ദ്രശേഖർ
Author: Anu Nair
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ഇരുമ്പ് കമ്പി താഴേക്ക് പതിച്ച് രണ്ട് യാത്രക്കാർക്ക് പരിക്ക് . നീരാവിൽ സ്വദേശി സുധീഷിനും (40) വട്ടിയൂർക്കാവ് സ്വദേശിയും അദ്ധ്യാപികയുമായ ആശയ്ക്കുമാണ് (52) പരിക്കേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയായിരുന്നു സംഭവം. മെയിലിൽ വന്നിറങ്ങിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുന്നതിനിടെ നാലുനില കെട്ടിടത്തിൻ്റെ മുകളിൽ നിന്നും നീളമുള്ള കമ്പി യാത്രക്കാരുടെ തലയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ നിർമാണം പുരോഗമിക്കുന്ന സ്ഥലത്ത് ഉപകരണങ്ങളോ മറ്റോ താഴേക്ക് വീഴാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം. കമ്പി താഴെയുണ്ടായ ഷീറ്റിലേക്ക് വീണ ശേഷമാണ് യാത്രക്കാരുടെ മുകളിലേക്ക് പതിച്ചത്. തൊഴിലാളികളുടെ കൈയില്‍ നിന്ന് കമ്പി തെന്നി വീണതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് . ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നാളെയും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് ഐഎംഡി അറിയിച്ചു. മധ്യ-പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിലും, തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങളിലും, വടക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങളിലും ഇന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചിലപ്പോൾ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. മധ്യ-കിഴക്ക്-തെക്കുകിഴക്ക്-തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,…
പൂനെ: കുടുംബ വഴക്കിനിടെ തൃശൂലം വച്ച് തലയ്ക്കടിയേറ്റ് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലാണ് സംഭവം . അവധൂത് മെങ്‌വാഡെ എന്ന കുട്ടിയ്ക്കാണ് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി പോലീസ് കുട്ടിയുടെ മാതാപിതാക്കളെയും സഹോദരനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളായ പല്ലവി മെങ്‌വാഡെയും ഭർത്താവ് സച്ചിൻ മെങ്‌വാഡെയും തമ്മിൽ വാക്കുതർക്കമുണ്ടായതായി പോലീസ് പറഞ്ഞു. വഴക്കിനിടയിൽ, പല്ലവി ത്രിശൂലം എടുത്ത് തന്റെ ഭർതൃസഹോദരൻ നിതിൻ മെങ്‌വാഡെയെ ആക്രമിക്കാൻ ശ്രമിച്ചു. കുഞ്ഞിനെ എടുത്ത് കയ്യിൽ വച്ചാണ് പല്ലവി നിതിനെ അക്രമിക്കാൻ ശ്രമിച്ചത്. ഇതിനിടെ നിതിൻ ഒഴിഞ്ഞുമാറിയപ്പോൾ അത് തിരികെ കുട്ടിയുടെ തലയിൽ വന്നിടിക്കുകയായിരുന്നു . തലയ്ക്ക് മാരകമായി പരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തിയപ്പോൾ, ത്രിശൂലം കഴുകി വൃത്തിയാക്കുകയും മുറിയിലെ രക്തക്കറ തുടച്ചുമാറ്റുകയും ചെയ്തിരുന്നു. തെളിവുകൾ നശിപ്പിക്കാനായിരുന്നു ഇതെന്ന് പോലീസ് കരുതുന്നു. വീട്ടിലെ എല്ലാ മുതിർന്ന…
തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസ് ജീവനക്കാരനെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി ബിജുവിനെയാണ് തിരുവനന്തപുരത്തെ നന്തൻകോട്ടുള്ള ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . മരണകാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് ബിജുവിന്റെ ഭാര്യ വീട്ടിലേക്ക് മടങ്ങിയത് . ഇന്ന് ബിജു ഓഫീസിൽ എത്താത്തപ്പോൾ, സഹപ്രവർത്തകർ അദ്ദേഹത്തെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ക്വാർട്ടേഴ്‌സിലെ മുറി പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ മ്യൂസിയം പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി മുറി തുറന്നപ്പോഴാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ധാക്ക : ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റുന്ന പ്രസ്താവനയുമായി ബംഗ്ലാദേശിലെ മതമൗലികവാദികൾ . ഇന്ത്യയിൽ പ്രവേശിച്ച് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുമെന്ന് ഭീഷണി മുഴക്കുന്ന ബംഗ്ലാദേശി യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . @pakistan_untold എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് യുവാവ് ഭീഷണി മുഴക്കുന്നത് . “ഇന്ത്യയിൽ ഏതെങ്കിലും മുസ്ലീം വ്യക്തിയെ ഉപദ്രവിക്കുകയോ പള്ളികൾ തകർക്കുകയോ ചെയ്താൽ, ഞാൻ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ച് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യും” എന്നാണ് യുവാവ് പറയുന്നത്. ഇതിനെതിരെ ഇന്ത്യക്കാർ ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട്. ഞങ്ങളുടെ രാജ്യത്ത് പലതും നടക്കുമെന്നും പുറത്ത് നിന്ന് ഒരു ഇടപെടൽ ആവശ്യമില്ലെന്നാണ് ചിലർ പറയുന്നത് . നിങ്ങളെ അടിച്ചാൽ നിങ്ങൾ തകർന്നുപോകും, നിങ്ങൾ നിങ്ങളുടെ കഴിവിനപ്പുറം സംസാരിക്കുകയാണ്, മറ്റൊരാളുടെ കാര്യങ്ങളിൽ ഇടപെടരുത്, സ്വന്തം സാഹചര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത് അങ്ങനെ പല കമന്റുകളും വരുന്നുണ്ട്. നിലവിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ആക്രമണങ്ങൾ പലയിടത്തും…
ഇസ്ലാമാബാദ് : പാകിസ്ഥാൻ സാമ്പത്തിക തകർച്ചയുടെ വക്കിലായിരിക്കുമ്പോഴും ആഢംബരങ്ങളിൽ വിട്ടുവീഴ്ച്ചയില്ലാതെ പാകിസ്ഥാന്റെ ഫീൽഡ് മാർഷലും ആർമി ചീഫുമായ അസിം മുനീർ . ജൂലൈ 20 മുതൽ 23 വരെ അസിം മുനീറിന്റെ ശ്രീലങ്കയിലേക്കുള്ള വരാനിരിക്കുന്ന നയതന്ത്ര സന്ദർശനവും ആഢംബരത്തിൽ തന്നെയാകും . അവിടെ, അസിം മുനീർ പ്രത്യേക വിമാനത്തിലാകും യാത്ര ചെയ്യുക. ഇതിനുപുറമെ, ആചാരപരമായ ബൈക്ക് അകമ്പടിയോടെ അദ്ദേഹത്തെ സ്വാഗതം ചെയ്യും. ആഡംബര നഗര പര്യടനവും അസിം മുനീർ നടത്തും. കൂടാതെ ശ്രീലങ്കയിലെ പ്രശസ്തമായ സിഗിരിയ റോക്ക് ഫോർട്ട്രെസ്സിനും ആഡംസ് പീക്കിനും ഹെലികോപ്റ്റർ യാത്രകൾ നടത്തുകയും ചെയ്യും. ഇതിനുപുറമെ, കൊളംബോയിലെ മികച്ച പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അവർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ പാകിസ്ഥാൻ മന്ത്രിമാർക്ക് അത്തരം സൗകര്യങ്ങൾ നിഷേധിച്ചിട്ടുണ്ട്. ചെലവുചുരുക്കൽ ഉത്തരവുകൾ പ്രകാരം പാക്കിസ്ഥാൻ സർക്കാർ മന്ത്രിമാരുടെ വിദേശ യാത്രകൾ നിരോധിച്ചിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അവർക്ക് താമസിക്കാൻ വിലക്കുണ്ട്, കൂടാതെ മറ്റ് എല്ലാ അത്യാവശ്യമല്ലാത്ത ചെലവുകളും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു, എന്നാൽ ഈ…
തിരുവനന്തപുരം: രാജ്യത്തെ മറ്റുള്ളവർക്ക് അനുകരിക്കാൻ കഴിയുന്ന മാതൃകാ സംസ്ഥാനമാണ് കേരളമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ . ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്എസിഐ) നേതൃത്വത്തിൽ സ്കൂളുകളിൽ പ്രഥമശുശ്രൂഷ പരിശീലനം നൽകുന്ന സംസ്ഥാനതല ‘നിരാമയ കേരളം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കവെയാണ് ഗവർണർ സംസ്ഥാനത്തെ പ്രശംസിച്ചത്. ‘ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കേരളം രാജ്യത്ത് ഏറ്റവും ഉയർന്ന റാങ്കിലാണ്. സർക്കാരിന് മാത്രം എല്ലാം ശരിയാക്കാൻ കഴിയില്ല. ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും കൈകോർക്കണം. പ്രഥമശുശ്രൂഷ പദ്ധതിയിൽ രാജ്യത്തെ നയിക്കാൻ കഴിഞ്ഞതിൽ കേരളം അഭിമാനിക്കുന്നു. ഗുരുപൂർണിമ ദിനത്തിൽ ഇത്തരമൊരു പദ്ധതി ആരംഭിച്ചത് അഭിനന്ദനാർഹമാണ്. എന്റെ സ്കൂൾ കാലഘട്ടത്തിൽ, പ്രഥമശുശ്രൂഷാ പെട്ടിയിൽ തൊടാൻ പോലും എന്നെ അനുവദിച്ചിരുന്നില്ല. ഒരു സഹപാഠിക്ക് പരിക്കേറ്റാൽ പോലും, അത് എങ്ങനെ ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഒന്നാം ക്ലാസ് മുതൽ യൂണിവേഴ്സിറ്റി വരെയുള്ള പാഠ്യപദ്ധതിയിൽ പ്രഥമശുശ്രൂഷ നിർബന്ധമാക്കണം. പദ്ധതി പൊതുജനങ്ങളിലേക്കും വ്യാപിപ്പിക്കണം.” എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ കേരള…
കണ്ണൂർ: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ പേരിൽ മുസ്ലീം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് . മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി അംഗവും മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കായിക്കരൻ സഹീദിന്റെ വീട്ടിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. കോഴിക്കോട് സ്പെഷ്യൽ സെൽ വിജിലൻസിലെ ഡിവൈഎസ്പിമാരായ സുരേഷ്, രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള 33 അംഗ ഉദ്യോഗസ്ഥ സംഘം വ്യാഴാഴ്ച രാവിലെ 6 മണിയോടെ വസതിയിൽ പരിശോധന നടത്തി. പ്രധാനപ്പെട്ട രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. സഹീദിന്റെ മാട്ടൂലിലെ അടുത്ത സുഹൃത്തിന്റെ വീട്ടിലും മാടായി പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിലും ഒരേസമയം റെയ്ഡുകൾ നടന്നു. 2021-ൽ, പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ ചെയർമാൻ കൂടിയായ കായിക്കാരൻ സഹീദിനെതിരെ, വരുമാനത്തിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതായി ആരോപിച്ച് കണ്ണൂർ വിജിലൻസിൽ പരാതി ലഭിച്ചു. തുടർന്ന്, കണ്ണൂർ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു, തുടർന്ന് അന്വേഷണത്തിനായി കോഴിക്കോട് സ്പെഷ്യൽ സെല്ലിനെ നിയോഗിച്ചു. അന്വേഷണത്തിൽ, സഹീദ് വരുമാനത്തിൽ കൂടുതൽ…
ഗുരുഗ്രാം: ടെന്നീസ് താരമായ മകളെ പിതാവ് വെടിവച്ചു കൊന്നു. രാധിക യാദവ് (25) ആണ് കൊല്ലപ്പെട്ടത് . ഗുരുഗ്രാമിലെ സെക്ടർ 57 ലെ സുശാന്ത് ലോക് ഫേസ് 2 ലെ വസതിയിൽ വ്യാഴാഴ്ചയാണ് സംഭവം. പിതാവ് ദീപക് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു. ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഇൻസ്റ്റാഗ്രാം റീലുകൾ നിർമ്മിക്കാൻ കൂടുതൽ സമയം ചെലവഴിച്ചതിന്റെ പേരിൽ പിതാവും, മകളും തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംസ്ഥാന തലത്തിൽ ടെന്നീസ് മത്സരങ്ങളിൽ ഒന്നിലധികം മെഡലുകൾ നേടിയ താരമാണ് രാധിക. റിപ്പോർട്ടുകൾ പ്രകാരം, രാധിക ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്നു, പലപ്പോഴും റീലുകൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത് പിതാവ് അംഗീകരിച്ചിരുന്നില്ല.ദീപക് തന്റെ മകൾക്ക് നേരെ അഞ്ച് റൗണ്ട് വെടിയുതിർത്തതായി പറയപ്പെടുന്നു. കേസിൽ ഹരിയാന പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.
വിജയപുര : 1998-ൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളിലെ മുഖ്യപ്രതി സിദ്ദിഖി രാജ് പിടിയിൽ. വിജയപുരയിൽ നിന്നാണ് 27 വർഷങ്ങൾക്ക് ശേഷം കോയമ്പത്തൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . നിരോധിത ഭീകരസംഘടനയായ അല്‍-ഉമ്മയുടെ സജീവപ്രവര്‍ത്തകനായിരുന്ന രാജയാണ് കോയമ്പത്തൂരില്‍ സ്‌ഫോടനം നടത്താനുള്ള ബോംബുകള്‍ വിതരണംചെയ്തതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്‌ഫോടനത്തിന് ശേഷം, തമിഴ്‌നാട്ടിൽ നിന്ന് ഒളിവിൽ പോയ പ്രതി സിദ്ദിഖി രാജ് കഴിഞ്ഞ 27 വർഷമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു . ഒടുവിൽ, വിജയപുര നഗരത്തിൽ താമസമാക്കി. ചാമരാജനഗർ ജില്ലയിലെ ഗുണ്ട്‌ലുപേട്ട് സ്വദേശിയായ സിദ്ദിഖി രാജ്, ഹുബ്ബള്ളിയിൽ നിന്നുള്ള യുവതിയെ വിവാഹം കഴിച്ചു. കഴിഞ്ഞ 12 വർഷമായി വിജയപുരയിൽ പച്ചക്കറികൾ വിറ്റാണ് സിദ്ദിഖി രാജ് ജീവിച്ചിരുന്നത്.ഇയാളെ അന്വേഷിച്ചുകൊണ്ടിരുന്ന പോലീസിന് പ്രതി സിദ്ദിഖി രാജ് വിജയപുരയിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. ഉടൻ തന്നെ വിജയപുരയിലെത്തിയ പോലീസ് സിദ്ദിഖി രാജിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു . കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പര…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
