- പ്രതിഷേധമെന്ന പേരിൽ അനധികൃതമായി സംഘടിച്ചു; കോർക്കിൽ അഞ്ച് പേർ അറസ്റ്റിൽ
- ഇന്ധന വില വർധനവ്; 505 മില്യൺ യൂറോയുടെ പാക്കേജ് പ്രഖ്യാപിച്ച് ഐറിഷ് സർക്കാർ
- റോസ്ലെയർ യൂറോപോർട്ടിലെ സമരം പിൻവലിച്ചു
- ബാറ്റിംഗ് വെടിക്കെട്ട്; വാംഖഡെയിൽ മുംബൈയെ വീഴ്ത്തി ബംഗലൂരു
- നെയ്യാറ്റിൻകര വാഴും കണ്ണാ… മാർത്താണ്ഡ വർമയുടെ ജീവൻ രക്ഷിച്ച ഉണ്ണിക്കണ്ണൻ ഇതാണ്
- പരാതികളിൽ അന്വേഷണം ആരംഭിച്ചു; പ്രതിഷേധക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് പോലീസ്
- വിശ്വാസക്കുറവ് നികത്താൻ അമേരിക്കയ്ക്ക് കഴിയുന്നില്ല ; പാകിസ്ഥാൻ മികച്ച മധ്യസ്ഥൻ : ഇറാനിയൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്
- ഷോപ്പിന് സമീപം പബ്ബ്; നിർണായക ചുവടുവയ്പ്പുമായി ലിഡിൽ
Author: Anu Nair
ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വർഷം തടവ് ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി . മൂന്ന് അഴിമതി കേസുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പുർബച്ചോളിലെ രാജുക് ന്യൂ ടൗൺ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേട് നടത്തിയതായി ആരോപിച്ചാണ് മൂന്ന് കേസുകളും ഫയൽ ചെയ്തിരിക്കുന്നത്. ഓരോ കേസിലും ഏഴ് വർഷത്തേക്കാണ് ശിക്ഷ. നിയമപരമായി അംഗീകരിച്ചതിലും കൂടുതൽ പ്ലോട്ടുകൾ അപേക്ഷ സമർപ്പിക്കാതെ ഷെയ്ഖ് ഹസീന സ്വീകരിച്ചതായി കോടതി നിരീക്ഷിച്ചു. ബംഗ്ലാദേശ് ക്രിമിനൽ ട്രൈബ്യൂണൽ ആഴ്ചകൾക്ക് മുമ്പ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് ഹസീന കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് വിധി. ഇതിനെത്തുടർന്ന്, ബംഗ്ലാദേശിലെ യൂനുസ് സർക്കാർ സുരക്ഷ കർശനമാക്കി ഹസീനയെ കൂടാതെ, മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ ഐജിപി ചൗധരി അബ്ദുള്ള അൽ-മാമുൻ എന്നിവരും കേസിൽ കുറ്റക്കാരാണെന്ന് അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടന്ന വിദ്യാർത്ഥി…
പാലക്കാട് : ആത്മഹത്യ ചെയ്ത സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് . കോഴിക്കോട് തൊട്ടിൽപ്പാലത്തെ ബിനു തോമസിന്റെ (52) ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നത് . കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിൽ ഉന്നയിക്കുന്നത്. അനാശാസ്യ പ്രവർത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഉമേഷ് പീഡിപ്പിച്ചുവെന്നാണ് ആരോപണം. സ്ത്രീയും അവരുടെ രണ്ട് കുട്ടികളും താമസിക്കുന്ന വീട്ടിൽ പോയി പീഡിപ്പിച്ചുവെന്നാണ് കുറിപ്പിൽ പറയുന്നത്. യുവതിയെ പീഡിപ്പിക്കാൻ തന്നെയും നിർബന്ധിച്ചെന്നുമാണ് ആരോപണം.കേസ് മാധ്യമങ്ങളിൽ വരാതിരിക്കാനും പുറത്തറിയാതിരിക്കാനും തനിക്ക് വഴങ്ങണമെന്ന് ഉമേഷ് യുവതിയോട് പറയുകയായിരുന്നു. മറ്റ് വഴികളില്ലാതെ യുവതി സമ്മതിക്കുകയായിരുന്നെന്നും ബിനു കത്തിൽ ആരോപിക്കുന്നു. നവംബർ 15 ന് എസ്എച്ച്ഒ ബിനുവിനെ തന്റെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത് . ഡ്യൂട്ടിയിലിരിക്കെ വിശ്രമിക്കാൻ ബിനു തന്റെ ക്വാർട്ടേഴ്‌സിലേക്ക് പോയിരുന്നു. തിരിച്ചെത്താത്തപ്പോൾ, സഹപ്രവർത്തകർ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം മുപ്പത്തിരണ്ട് പേജുള്ള ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്നങ്ങളാണെന്ന് പോലീസ് ആദ്യം പറഞ്ഞിരുന്നു. എന്നാൽ, ജോലി സമ്മർദ്ദമാണെന്ന്…
തൃശ്ശൂർ ; വരന്തരപ്പിള്ളിയിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോൺ റിമാൻഡിൽ. വരന്തരപ്പിള്ളി സ്വദേശി അർച്ചനയാണ് ഇന്നലെ മരിച്ചത്. അർച്ചനയുടെ അച്ഛൻറെ പരാതിയിലാണ് അറസ്റ്റ്. ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ വിവാഹം നടന്നത്. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല. കോളജിനു മുന്നിൽവെച്ച് ഒരിക്കൽ അർച്ചനയെ മർദിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ടാണ് രക്ഷിച്ചത്. വീട്ടിൽ എന്നും വഴക്ക് പതിവായിരുന്നുവെന്നും അർച്ചനയുടെ ബന്ധുക്കൾ പറഞ്ഞു . ഇന്നലെയാണ് വീടിന് സമീപത്തെ കനാലിൽ പൊള്ളലേറ്റ നിലയിൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബു ഹൈക്കോടതിയിലേക്ക്. കൊല്ലം വിജിലൻസ് കോടതി രണ്ട് കേസുകളിലും ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണത്തിലും സഹകരിച്ചിട്ടുണ്ടെന്നും ആദ്യ ഘട്ടത്തിൽ തന്നെ അറസ്റ്റ് ചെയ്തതാണ് ഇനി മുൻ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇതിൽ കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധമാണെന്നുമാണ് മുരാരി ബാബു ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ പറയുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയേയും, മുരാരി ബാബുവിനെയും രണ്ടാഴ്ചത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതിയിൽ വീണ്ടും റിമാൻ്റ് ചെയ്തത്. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളി കേസിലും, കട്ടിളപ്പാളി കേസിലും മുരാരി ബാബു ജാമ്യം തേടിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പടെ ചൂടിക്കാട്ടിയാണ് ജാമ്യം തേടിയത്.എന്നാൽ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ കേസ് അന്വേഷണത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന SIT വാദം പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്.
ഹോങ്കോങ്ങിലെ തായ് പോ പ്രദേശത്തുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി . 279 പേരെ കാണാതായി . സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിതെന്ന് അധികൃതർ പറയുന്നു. കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള മുളകൊണ്ടുള്ള സ്കാഫോൾഡുകളിലൂടെ തീജ്വാലകൾ വേഗത്തിൽ പടർന്നു. ഇത് താമസക്കാർക്ക് രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടുണ്ടാക്കി. തീപിടുത്തത്തിൽ ഏകദേശം 100 പേർക്ക് പരിക്കേറ്റതായും വിവിധ ജില്ലാ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ഫയർ സർവീസസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അവരിൽ 45 പേരുടെ അവസ്ഥ ഗുരുതരമാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:51 ഓടെയാണ് തീപിടുത്തമുണ്ടായത് . നിമിഷങ്ങൾക്കുള്ളിൽ, ഫ്ലാറ്റിൽ നിന്ന് നിരവധി ബ്ലോക്കുകളിലേക്ക് തീ പടർന്നതോടെ എസ്റ്റേറ്റിന് മുകളിൽ പുക ഉയർന്നു. എട്ട് റെസിഡൻഷ്യൽ ടവറുകളിൽ ഏഴെണ്ണത്തിനും തീപിടിച്ചു. പല ഫ്ലാറ്റുകൾക്കും തീപിടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഹോങ്കോങ്ങിലെ നിർമ്മാണത്തിനും നവീകരണത്തിനും ഈ സ്കാഫോൾഡുകൾ സാധാരണയായി ഉപയോഗിക്കുന്നുണ്ട്. അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പല വസ്തുക്കളും കെട്ടിടത്തിന് ചുറ്റുമുണ്ടായിരുന്നുവെന്ന് പോലീസും ഫയർ ഉദ്യോഗസ്ഥരും പറഞ്ഞു. കെട്ടിടത്തിലെ…
പത്തനംതിട്ട : ശബരിമലയിൽ വഴിപാടുകൾക്കായി തേൻ എത്തിച്ചതിൽ ഗുരുതര വീഴ്ച . കരാർ നൽകിയ കമ്പനി ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന പാത്രങ്ങളിലാണ് തേൻ എത്തിച്ചതെന്ന് കണ്ടെത്തി. ഇത് ദേവസ്വം വിജിലൻസാണ് കണ്ടെത്തിയത് . വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് തേൻ ഉപയോഗിച്ചിട്ടില്ല. പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബ് പരിശോധന നടത്തുന്നതിൽ പരാജയപ്പെട്ടതായും കണ്ടെത്തി. പൊതുമേഖലാ സ്ഥാപനമായ റെയ്ഡ്കോയാണ് ശബരിമലയിൽ തേൻ വിതരണം ചെയ്യുന്നത് . പഴയ സ്റ്റോക്കിൽ നിന്നുള്ള തേനാണ് അഭിഷേകം ഉൾപ്പെടെയുള്ള പൂജകൾക്ക് ഉപയോഗിക്കുന്നത് . പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിലെ ഗവേഷണ ഓഫീസറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് വിജിലൻസ് കണ്ടെത്തിയത്. പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഭക്ഷണസാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ടുവരുന്നത്. വിജിലൻസിന്റെ കണ്ടെത്തലുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് റെയ്ഡ്കോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബൈജു പറഞ്ഞു. മറുപടി ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ടെയ്നറുകളിൽ കൂടുതൽ പരിശോധനകൾ നടത്തും.…
പാലക്കാട് : വിമത സ്ഥാനാർത്ഥിക്കെതിരെ വധഭീഷണി മുഴക്കിയതിന് സിപിഎം നേതാവിനെതിരെ കേസ് . അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അഗളി പഞ്ചായത്തിലെ 18-ാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്ന വി.ആർ. രാമകൃഷ്ണനെതിരെയാണ് ഇയാൾ വധഭീഷണി മുഴക്കിയത്. നവംബർ 22-ന് രാത്രിയാണ് ജംഷീർ രാമകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് . മത്സരത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ രാമകൃഷ്ണനെ കൊല്ലുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. അസഭ്യം പറയുകയും ചെയ്തു. അതിന്റെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്. പിറ്റേന്ന് രാമകൃഷ്ണൻ അഗളി പോലീസിൽ പരാതി നൽകാൻ എത്തിയെങ്കിലും കോടതിയെ സമീപിക്കാൻ പോലീസ് നിർദ്ദേശിച്ചു. തുടർന്ന് രാമകൃഷ്ണൻ ജില്ലാ പോലീസ് മേധാവി അജിത് കുമാറിന് പരാതി നൽകി. രാമകൃഷ്ണന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ജംഷീറിനെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കിയത്
തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പരാമർശിച്ച് മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ മൊഴി നൽകിയതായി റിപ്പോർട്ട് . കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കടകംപള്ളിയുമായി നേരത്തെ പരിചയമുണ്ടെന്നും ഇക്കാര്യം അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായും ചോദ്യം ചെയ്യലിൽ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. താൻ കാണുന്നതിന് മുമ്പ് തന്നെ പോറ്റി ശബരിമലയിൽ അറിയപ്പെടുന്ന ആളായിരുന്നുവെന്നും പത്മകുമാർ അവരോട് പറഞ്ഞു. തന്ത്രി കുടുംബത്തിലെ അറിയപ്പെടുന്ന അംഗമായി പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നു, തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ശബരിമലയിൽ ശക്തനായി എന്നുമാണ് പത്മകുമാർ പറഞ്ഞത്. പുതിയ മൊഴി ലഭിച്ചാലുടൻ കടകംപള്ളിയെ ചോദ്യം ചെയ്തേക്കും. ശബരിമലയിൽ സ്പോൺസറാകാൻ ഉണ്ണികൃഷ്ണൻ പോറ്റി സമീപിച്ച ആളുകളെക്കുറിച്ച് പത്മകുമാർ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. ശ്രീകോവിലിൽ വെച്ച് സ്വർണ്ണം പൂശുന്ന ജോലികൾ ചെയ്യാൻ കഴിയാത്തതിനാലാണ് നിയമ വിരുദ്ധമായി ക്ഷേത്രത്തിൽ നിന്ന് ഇവ പുറത്തെടുക്കാൻ അനുമതി നൽകിയതെന്നും ശരിയായ തൂക്കവും…
ബെംഗളൂരു ; കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ കോൺഗ്രസിന് ഉപദേശമെന്ന നിലയിൽ പുതിയ പ്രസ്താവനയുമായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ . “വാക്കുകളുടെ ശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി, വാഗ്ദാനങ്ങൾ പാലിക്കുന്നതാണ് ഏറ്റവും വലിയ ശക്തി” എന്നാണ് ഡികെയുടെ പോസ്റ്റ്. രാഷ്ട്രീയ സമ്മർദ്ദത്തിന്റെയും അധികാരമാറ്റത്തിനുള്ള ആവശ്യങ്ങളുടെയും സൂചനയായാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെ മാധ്യമങ്ങൾ കാണുന്നത്. . “വാക്കുകളുടെ ശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്നൊരു ചൊല്ലുണ്ട് . നമ്മളെ സംബന്ധിച്ചിടത്തോളം, നമ്മുടെ വാഗ്ദാനങ്ങൾ പാലിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്. അത് ഒരു ജഡ്ജിയായാലും, ഇന്ത്യൻ രാഷ്ട്രപതിയായാലും, ഞാനായാലും, നിങ്ങളായാലും, നിങ്ങളുടെ കുടുംബത്തിലെ ആരായാലും, ഇതാണ് ഏറ്റവും വലിയ ശക്തി, നമ്മൾ അതിനെ ബഹുമാനിക്കണം.” ശിവകുമാർ പറഞ്ഞു. “എന്റെ പിന്നിൽ നിൽക്കുന്നവർക്ക് ഒരു കസേരയുടെ മൂല്യം അറിയില്ല. അവർക്ക് ലഭിക്കുന്ന ഏത് കസേരയിലും ഇരിക്കുന്നതിനുപകരം, അവർ അനാവശ്യമായി അവിടെ നിൽക്കുന്നു.” തന്റെ ചുറ്റും നിൽക്കുന്ന…
തിരുവനന്തപുരം : ആര്യങ്കോടിൽ പോക്സോ കേസ് പ്രതിയ്ക്ക് നേരെ വെടിയുതിർത്ത് പോലീസ് . നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൈലി കിരണിനാണ് വെടിയേറ്റത് . പ്രതി പോലീസിനെ വാളുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ എസ്എച്ച്ഒ തസ്നിം അബ്ദുസമദ് വെടിയുതിർക്കുകയായിരുന്നു . എന്നാൽ കിരൺ വെടിയേൽക്കാതെ രക്ഷപെട്ടു. കെഎഎപിഎ കേസിൽ ഉൾപ്പെടുത്തി കോടതി ഉത്തരവ് പ്രകാരം നാടുകടത്തിയ കിരൺ കഴിഞ്ഞ ദിവസം ആര്യങ്കോട്ടുള്ള വീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞ എസ്എച്ച്ഒ തസ്നിം അബ്ദുസമദും സംഘവും കിരണിനെ പിടികൂടാൻ എത്തിയിരുന്നു. സംഘർഷത്തിനിടെ കിരൺ വാളുകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചപ്പോൾ എസ്എച്ച്ഒ വെടിയുതിർക്കുകയായിരുന്നു . രക്ഷപെട്ട കിരണിനെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
