ഗുരുഗ്രാം: ടെന്നീസ് താരമായ മകളെ പിതാവ് വെടിവച്ചു കൊന്നു. രാധിക യാദവ് (25) ആണ് കൊല്ലപ്പെട്ടത് . ഗുരുഗ്രാമിലെ സെക്ടർ 57 ലെ സുശാന്ത് ലോക് ഫേസ് 2 ലെ വസതിയിൽ വ്യാഴാഴ്ചയാണ് സംഭവം. പിതാവ് ദീപക് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു.
ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഇൻസ്റ്റാഗ്രാം റീലുകൾ നിർമ്മിക്കാൻ കൂടുതൽ സമയം ചെലവഴിച്ചതിന്റെ പേരിൽ പിതാവും, മകളും തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംസ്ഥാന തലത്തിൽ ടെന്നീസ് മത്സരങ്ങളിൽ ഒന്നിലധികം മെഡലുകൾ നേടിയ താരമാണ് രാധിക. റിപ്പോർട്ടുകൾ പ്രകാരം, രാധിക ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്നു, പലപ്പോഴും റീലുകൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത് പിതാവ് അംഗീകരിച്ചിരുന്നില്ല.ദീപക് തന്റെ മകൾക്ക് നേരെ അഞ്ച് റൗണ്ട് വെടിയുതിർത്തതായി പറയപ്പെടുന്നു. കേസിൽ ഹരിയാന പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.

