Author: Anu Nair

ന്യൂഡൽഹി: ജാഫർ എക്സ്പ്രസ് ആക്രമണത്തിൽ പങ്കുണ്ടെന്ന പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് ഇന്ത്യ . ‘ പാകിസ്ഥാൻ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞങ്ങൾ ശക്തമായി നിരസിക്കുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങൾക്കും പരാജയങ്ങൾക്കും മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടുന്നതിനുപകരം പാകിസ്ഥാൻ ഉള്ളിലേക്ക് നോക്കണം.‘ – ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജാഫർ എക്സ്പ്രസ് ആക്രമണത്തിൽ ഉൾപ്പെട്ട വിമതർ അഫ്ഗാനിസ്ഥാനിലെ ഭീകരരുമായി ബന്ധപ്പെട്ടിരുന്നുവെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഷഫ്ഖത്ത് അലി ഖാൻ ആരോപിച്ചു. ‘ ഇന്ത്യ പാകിസ്ഥാനിൽ നടന്ന തീവ്രവാദത്തിൽ പങ്കാളിയായിരുന്നു. ജാഫർ എക്സ്പ്രസിനെതിരായ പ്രത്യേക ആക്രമണത്തിൽ, തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ അവരുടെ സംഘത്തലവന്മാരുമായും ബന്ധപ്പെട്ടിരുന്നു,” ഷഫ്ഖത്ത് അലി ഖാൻ ആരോപിച്ചു. ബലൂചിസ്ഥാനിലെ ഏറ്റവും വലിയ സായുധ വംശീയ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ചൊവ്വാഴ്ച ജാഫർ എക്സ്പ്രസിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.33 അക്രമികളെ കൊന്നതായും ബന്ദികളെ മോചിപ്പിച്ചതായും പാകിസ്ഥാൻ സൈന്യം…

Read More

കൊച്ചി: കളമശ്ശേരിയിലെ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ വൻ മയക്കുമരുന്ന് വേട്ട . കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാത്രി ക്യാമ്പസിലെ പെരിയാർ മെൻസ് ഹോസ്റ്റലിലാണ് പോലീസ് റെയ്ഡ് നടത്തിയത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആര്‍. അഭിരാജ് , കുളത്തൂപ്പുഴ വില്ലുമല സ്വദേശി ആകാശ് എം (21), ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശി ആദിത്യൻ (20), എന്നിവരാണ് അറസ്റ്റിലായത്. ആകാശിന്റെ മുറിയിൽ നിന്ന് 1.909 കിലോഗ്രാം കഞ്ചാവും മറ്റുള്ളവരിൽ നിന്ന് 9.7 ഗ്രാമും പോലീസ് പിടിച്ചെടുത്തു. മൂന്ന് പ്രതികൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. രണ്ട് വിദ്യാർത്ഥികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.മൂന്നുപേര്‍ക്കെതിരെയും കേസെടുത്തെങ്കിലും അഭിരാജിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് ദുരൂഹമായി. രണ്ടാഴ്ച മുമ്പ് കോളേജിലെ രണ്ട് പൂർവ്വ വിദ്യാർത്ഥികളെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തതിന് ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡുകൾ നടത്തിയതെന്ന് കൊച്ചി…

Read More

തിരുവനന്തപുരം : മകൻ കൊലപ്പെടുത്തിയ ഫർസാനയെ തനിക്ക് അറിയാമെന്നും മകൻ ചെയ്ത തെറ്റിന് ആ കുടുംബത്തോട് മാപ്പ് പറയാൻ ആഗ്രഹമുണ്ടെന്നും അഫാന്റെ പിതാവ് റഹീം. സഹോദരിയുടെ മകളാണ് അഫാന് ഫർസാനയെ ഇഷ്ടമാണെന്ന വിവരം തൻണോട് പറഞ്ഞത് . ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇട്ടത് കണ്ടാണ് അവൾ തന്നോട് ഇക്കാര്യം പറഞ്ഞത് . ഭാര്യ ഷെമിയോട് ചോദിച്ചപ്പോൾ ഒപ്പം പഠിക്കുന്ന കുട്ടിയാണെന്നാണ് പറഞ്ഞത് . പിന്നാലെ അഫാനോടും കാര്യം ചോദിച്ചു. ‘ ഉമ്മ ചുമ്മാ പറയുന്നതാണ് വാപ്പ ‘ എന്നായിരുന്നു അഫാന്റെ മറുപടി . ചുമ്മാതൊന്നുമല്ല , താനറിഞ്ഞു നിനക്ക് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ വിവാഹപ്രായം ആകുമ്പോൾ ജോലി കിട്ടിയിട്ട് നടത്താമെന്നും താൻ പറഞ്ഞിരുന്നതായി റഹീം പറയുന്നു. ഫർസാനയുടെ ഫോട്ടോ അയച്ചു തരാൻ മകനോട് പറഞ്ഞെങ്കിലും അയച്ചു തന്നില്ല . താൻ ചോദിക്കുന്നത് കേട്ട ഇളയമകനാണ് ഫോട്ടോ വാട്സാപ്പിൽ അയച്ചു തന്നത് . ഫർസാനയുടെ മാല വാങ്ങി അഫാൻ പണയം വച്ചിരുന്നു. വിഷയം വീട്ടില്‍…

Read More

കൊച്ചി : കിടപ്പുരോഗിയായ അച്ഛനെ മകന്‍ ചവിട്ടിക്കൊന്നു . പെരുമ്പാവൂര്‍ ചേലാമറ്റം സ്വദേശി ജോണി(67)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോ പോലീസ് പിടിയിലായി. ടിബി രോഗിയായ അച്ഛന്‍ മരിച്ചതായി ബുധനാഴ്ചയാണ് സഹോദരിയെ മെല്‍ജോ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കളെല്ലാം സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് വാരിയെല്ലിലെ ഒടിവുകള്‍ കണ്ടെത്തിയത്. മദ്യപിച്ച് വീട്ടിലെത്തിയ ശേഷം അച്ഛനെ ചവിട്ടിയതായി മെല്‍ജോ പോലീസിനോട് സമ്മതിച്ചു. മദ്യലഹരിയിലാണ് സംഭവമെന്നും മെല്‍ജോ കുറ്റം സമ്മതിച്ചതായും പെരുമ്പാവൂര്‍ പോലീസ് പറഞ്ഞു.

Read More

ചെന്നൈ : ഇന്ത്യയുടെ യുവ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ് ചെസ്സ് ലോകത്തിലെ ഒരു വളർന്നുവരുന്ന താരമാണ്. ഇപ്പോഴിതാ അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പം തിരുപ്പതിയിലേക്ക് പോയി പ്രാർത്ഥനകൾ നടത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് . ഈ വർഷത്തെ പ്രധാന ചെസ്സ് ടൂർണമെന്റുകൾക്ക് മുന്നോടിയായാണ് ഗുകേഷ് തിരുപ്പതി വെങ്കിടേശ്വര സന്നിധിയിലെത്തിയത് . നേർച്ചയായി തല മുണ്ഡനവും ചെയ്തു.തിരുപ്പതി ക്ഷേത്രം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും ചെസ് ചാംപ്യൻഷിപ്പ് വിജയിച്ച സമയത്ത് ക്ഷേത്രത്തില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഗുകേഷ് പറഞ്ഞു. ‘ 2025 ൽ നിരവധി പ്രധാനപ്പെട്ട ചെസ്സ് ടൂർണമെന്റുകൾ ഉണ്ട്. ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ രീതിയിലും മെച്ചപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു, ദൈവകൃപയാൽ എല്ലാം ശരിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഗുകേഷ് പറഞ്ഞു

Read More

ചെന്നൈ : കേന്ദ്രസർക്കാരിനോടുള്ള എതിർപ്പിന്റെ പേരിൽ രൂപയുടെ ഔദ്യോ​ഗിക ചിഹ്നമായ ₹ എന്നത് മാറ്റി തമിഴ്നാട് സർക്കാർ . പകരം തമിഴിൽ രു (ரு) എന്നാണ് ചേർത്തിരിക്കുന്നത് .തമിഴ്നാട് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിൻ എക്സിൽ പങ്കുവച്ച സംസ്ഥാന ബജറ്റിന്റെ ടീസറിൽ പുതിയ ചിഹ്നം ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 14നാണ് സംസ്ഥാന ബജറ്റ് അവതരണം. ദ്രാവിഡ മാതൃക എന്ന് പ്രത്യേകം ഹാഷ്ടാ​ഗ് നൽകിയാണ് 2025-26ലെ ബജറ്റിന്റെ ലോ​ഗോ പുറത്ത് വിട്ടിരിക്കുന്നത് . അതേസമയം ഇന്ത്യ അം​ഗീകരിച്ച ചിഹന്മാണ് സ്റ്റാലിൻ സർക്കാർ ഇന്ന് ഒഴിവാക്കിയതെന്നും , സ്റ്റാലിൻ തമിഴ്നാട്ടിലെ ജനങ്ങളെ അപമാനിക്കുകയാണെന്നും ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. ഒരു തമിഴൻ രൂപകൽപ്പന ചെയ്ത ദേശീയ ചിഹ്നത്തെ ഡിഎംകെ അപമാനിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. ‘ “2025-26 ലെ ഡിഎംകെ സർക്കാരിന്റെ സംസ്ഥാന ബജറ്റ് ഒരു തമിഴൻ രൂപകൽപ്പന ചെയ്ത രൂപ ചിഹ്നത്തെ മാറ്റി . അത് ഭാരതം…

Read More

ഇസ്ലാമാബാദ് : മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷഹീദ് അഫ്രീദി തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍താരം ഡാനിഷ് കനേരിയ. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തിനിടെ പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കവെയാണ് കനേരിയയുടെ വെളിപ്പെടുത്തല്‍. 2000 മുതല്‍ 2010 വരെ പാകിസ്താനുവേണ്ടി 61 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഡാനിഷ് കനേരിയ, അനില്‍ ദല്‍പത്തിനു ശേഷം പാക് ദേശീയ ടീമില്‍ കളിച്ച രണ്ടാമത്തെ ഹിന്ദു മതക്കാരനായിരുന്നു. 61 ടെസ്റ്റില്‍ നിന്ന് 261 വിക്കറ്റും 18 ഏകദിനങ്ങളില്‍ നിന്ന് 15 വിക്കറ്റുകളും നേടിയിട്ടുണ്ട് പാകിസ്ഥാനിൽ ബഹുമാനം ലഭിക്കാത്തതിനെ തുടർന്നാണ് താൻ അമേരിക്കയിലേക്ക് പോയതെന്ന് കനേരിയ പറഞ്ഞു. ‘ ഞങ്ങൾ എല്ലാവരും ഇവിടെ ഒത്തുകൂടി പാകിസ്ഥാനിൽ ഞങ്ങളോട് എങ്ങനെ പെരുമാറി എന്നതിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ഞങ്ങൾ വിവേചനം നേരിട്ടിട്ടുണ്ട്, ഇന്ന് ഞങ്ങൾ അതിനെതിരെ ശബ്ദമുയർത്തി, കനേരിയ പറഞ്ഞു. “ഞാനും ധാരാളം വിവേചനം നേരിട്ടിട്ടുണ്ട്, എന്റെ കരിയർ നശിപ്പിക്കപ്പെട്ടു. പാകിസ്ഥാനിൽ എനിക്ക് അർഹമായ ബഹുമാനവും തുല്യ…

Read More

മലപ്പുറം ; മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തനിലയിൽ .പൂന്തോട്ടത്തിലെ റോഡരികിൽ കാഞ്ഞിരമരത്തിൽ തമ്പടിച്ചിരുന്ന 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത് . കാരണം കണ്ടെത്താൽ ചത്ത വവ്വാലുകളുടെ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചു. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരും, വെറ്റിനറി വിഭാഗം ഉദ്യോഗസ്ഥരും , ആരോഗ്യ വകുപ്പ് അധികൃതരും എത്തിയാണ് സ്ഥലത്ത് പരിശോധന നടത്തിയത് . അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത് . കനത്ത ചൂടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം . വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.

Read More

ലക്നൗ : ഹോളി ആഘോഷത്തിന് മുന്നോടിയായി ,സംഭാൽ ഷാഹി ജുമാ മസ്ജിദ് ഉൾപ്പെടെയുള്ള 10 മസ്ജിദുകൾ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മൂടി. ഹോളി ഘോഷയാത്രയുടെ പാതയിൽ വരുന്നതിനാൽ മാർച്ച് 14 ന് നടക്കുന്ന ‘ലാത്ത് സാഹിബ്’ ഹോളി ആഘോഷത്തിന് മുന്നോടിയായി ഷാജഹാൻപൂരിലെ പള്ളികളും ടാർപോളിൻ കൊണ്ട് മൂടും. ഹിന്ദു, മുസ്ലീം സമുദായ അംഗങ്ങൾ പങ്കെടുത്ത സമാധാന സമിതി യോഗം ഇന്ന് അവസാനിച്ചതിന് ശേഷമാണ് തീരുമാനം. ഇക്കാര്യത്തിൽ ഇരു സമുദായങ്ങളും സമവായത്തിലെത്തി.”ഹോളി ഘോഷയാത്ര നടത്തുന്ന പരമ്പരാഗത പാതയിൽ വരുന്ന 10 മത സ്ഥലങ്ങളും വിശ്വാസങ്ങൾ വ്രണപ്പെടാതിരിക്കാൻ മൂടും. ഇരു വിഭാഗങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകളും ധാരണയും ഉണ്ടായിട്ടുണ്ട്” എന്ന് സാംഭാൽ എഎസ്പി ശ്രീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ ഷാജഹാൻപൂരിലെ ജില്ലാ ഭരണകൂടവും ഈ വർഷം കൂടുതൽ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ഈ ആഴ്ച ഹോളി ആഘോഷങ്ങൾ കണക്കിലെടുത്ത് അയോധ്യയിലുടനീളമുള്ള എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രാർത്ഥന ഉച്ചയ്ക്ക് 2 മണിക്ക് ശേഷം നടത്തുമെന്ന്…

Read More

ബെംഗളൂരു : നടി രണ്യ റാവു ഉൾപ്പെട്ടത് വൻ സ്വർണ്ണക്കടത്ത് റാക്കറ്റിലാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് . റാക്കറ്റിൽ ഉൾപ്പെട്ടിരുന്ന സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസിന്റെ സഹായത്തോടെയാണ് അവർ വിമാനത്താവളങ്ങളിലൂടെ കടന്നുപോയതെന്നും കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കോടതിയെ അറിയിച്ചു. മാർച്ച് 3 ന് ബെംഗളൂരുവിലെ കെമ്പെഗൗഡ വിമാനത്താവളത്തിൽ നിന്നാണ് 14 കിലോ സ്വർണ്ണവുമായി നടി രണ്യ റാവു അറസ്റ്റിലായത് . താരത്തിന്റെ ജാമ്യത്തെ എതിർത്ത ഡിആർഐ, വിമാനത്താവളത്തിൽ നിന്ന് അവരെ പുറത്തേക്ക് കൊണ്ടുപോയത് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസാണെന്നും വ്യക്തമാക്കി . പുറത്തുകടക്കുന്നതിന് ഒന്നോ രണ്ടോ നിമിഷങ്ങൾക്ക് മാത്രം മുൻപാണ് അവർ പിടിക്കപ്പെട്ടത്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസിന്റെ സഹായത്തോടെ രണ്യ റാവു ഇമിഗ്രേഷനും ഗ്രീൻ ചാനലും കടന്നുപോയെന്നും വകുപ്പിന് ഇതിൽ പങ്കുണ്ടെന്നും ഡിആർഐ പറഞ്ഞു. “ഗ്രീൻ ചാനൽ കടന്നപ്പോൾ ഞങ്ങൾ (ഡിആർഐ) അവിടെ തടഞ്ഞു. രണ്യ എന്താണ് കൊണ്ടുപോകുന്നതെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല . ഞങ്ങൾ സംസ്ഥാന പ്രോട്ടോക്കോൾ…

Read More