ഡബ്ലിൻ: അയർലൻഡിന് വീണ്ടും യൂറോ മില്യൺ ജാക്ക്പോട്ട് നേട്ടം. 17 മില്യൺ യൂറോയുടെ സമ്മാനമാണ് ഐറിഷ് പൗരന് ലഭിച്ചത്. ഇക്കാര്യം നാഷണൽ ലോട്ടറി സ്ഥിരീകരിച്ചു.
വെള്ളിയാഴ്ചത്തെ നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചത്. 7 , 25 , 30 , 37 , 41 എന്നതായിരുന്നു സമ്മാനാർഹം ആയ ടിക്കറ്റ്. 5 ഉം 11 ഉം ആയിരുന്നു ലക്കി സ്റ്റാറുകൾ. അതേസമയം ആർക്കാണ് സമ്മാനം ലഭിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനാൽ ടിക്കറ്റ് എടുത്തവരോട് നമ്പറുകൾ പരിശോധിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.
Discussion about this post

