തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസ് ജീവനക്കാരനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി ബിജുവിനെയാണ് തിരുവനന്തപുരത്തെ നന്തൻകോട്ടുള്ള ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . മരണകാരണം വ്യക്തമല്ല.
കഴിഞ്ഞ ദിവസമാണ് ബിജുവിന്റെ ഭാര്യ വീട്ടിലേക്ക് മടങ്ങിയത് . ഇന്ന് ബിജു ഓഫീസിൽ എത്താത്തപ്പോൾ, സഹപ്രവർത്തകർ അദ്ദേഹത്തെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ക്വാർട്ടേഴ്സിലെ മുറി പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ മ്യൂസിയം പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി മുറി തുറന്നപ്പോഴാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Discussion about this post

