ധാക്ക : ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റുന്ന പ്രസ്താവനയുമായി ബംഗ്ലാദേശിലെ മതമൗലികവാദികൾ . ഇന്ത്യയിൽ പ്രവേശിച്ച് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുമെന്ന് ഭീഷണി മുഴക്കുന്ന ബംഗ്ലാദേശി യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .
@pakistan_untold എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് യുവാവ് ഭീഷണി മുഴക്കുന്നത് . “ഇന്ത്യയിൽ ഏതെങ്കിലും മുസ്ലീം വ്യക്തിയെ ഉപദ്രവിക്കുകയോ പള്ളികൾ തകർക്കുകയോ ചെയ്താൽ, ഞാൻ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ച് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യും” എന്നാണ് യുവാവ് പറയുന്നത്.
ഇതിനെതിരെ ഇന്ത്യക്കാർ ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട്. ഞങ്ങളുടെ രാജ്യത്ത് പലതും നടക്കുമെന്നും പുറത്ത് നിന്ന് ഒരു ഇടപെടൽ ആവശ്യമില്ലെന്നാണ് ചിലർ പറയുന്നത് . നിങ്ങളെ അടിച്ചാൽ നിങ്ങൾ തകർന്നുപോകും, നിങ്ങൾ നിങ്ങളുടെ കഴിവിനപ്പുറം സംസാരിക്കുകയാണ്, മറ്റൊരാളുടെ കാര്യങ്ങളിൽ ഇടപെടരുത്, സ്വന്തം സാഹചര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത് അങ്ങനെ പല കമന്റുകളും വരുന്നുണ്ട്.
നിലവിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ആക്രമണങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. ചിലയിടങ്ങളിൽ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. മതമൗലികവാദികളെ ഭയന്ന് ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നവരുമുണ്ട്.

