ഇസ്ലാമാബാദ് : പാകിസ്ഥാൻ സാമ്പത്തിക തകർച്ചയുടെ വക്കിലായിരിക്കുമ്പോഴും ആഢംബരങ്ങളിൽ വിട്ടുവീഴ്ച്ചയില്ലാതെ പാകിസ്ഥാന്റെ ഫീൽഡ് മാർഷലും ആർമി ചീഫുമായ അസിം മുനീർ . ജൂലൈ 20 മുതൽ 23 വരെ അസിം മുനീറിന്റെ ശ്രീലങ്കയിലേക്കുള്ള വരാനിരിക്കുന്ന നയതന്ത്ര സന്ദർശനവും ആഢംബരത്തിൽ തന്നെയാകും .
അവിടെ, അസിം മുനീർ പ്രത്യേക വിമാനത്തിലാകും യാത്ര ചെയ്യുക. ഇതിനുപുറമെ, ആചാരപരമായ ബൈക്ക് അകമ്പടിയോടെ അദ്ദേഹത്തെ സ്വാഗതം ചെയ്യും. ആഡംബര നഗര പര്യടനവും അസിം മുനീർ നടത്തും. കൂടാതെ ശ്രീലങ്കയിലെ പ്രശസ്തമായ സിഗിരിയ റോക്ക് ഫോർട്ട്രെസ്സിനും ആഡംസ് പീക്കിനും ഹെലികോപ്റ്റർ യാത്രകൾ നടത്തുകയും ചെയ്യും.
ഇതിനുപുറമെ, കൊളംബോയിലെ മികച്ച പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അവർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ പാകിസ്ഥാൻ മന്ത്രിമാർക്ക് അത്തരം സൗകര്യങ്ങൾ നിഷേധിച്ചിട്ടുണ്ട്. ചെലവുചുരുക്കൽ ഉത്തരവുകൾ പ്രകാരം പാക്കിസ്ഥാൻ സർക്കാർ മന്ത്രിമാരുടെ വിദേശ യാത്രകൾ നിരോധിച്ചിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അവർക്ക് താമസിക്കാൻ വിലക്കുണ്ട്, കൂടാതെ മറ്റ് എല്ലാ അത്യാവശ്യമല്ലാത്ത ചെലവുകളും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു, എന്നാൽ ഈ നിയമങ്ങൾ ഒരുപക്ഷേ രാജ്യത്തിന്റെ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ബാധകമാക്കിയിട്ടില്ല.
നാളുകൾക്ക് മുൻപ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണാൻ എത്തിയ മുനീർ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് അമേരിക്കയിലെ ഹൈ-എൻഡ് മാളിൽ ഷോപ്പിംഗ് നടത്തുന്നത് കണ്ടതായി നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു.

