കോർക്ക്: കൗണ്ടി കോർക്കിൽ വൻ തുകയുടെ ലഹരിശേഖരം പിടിച്ചെടുത്ത് പോലീസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 20 ഉം 30 ഉം വയസ്സ് പ്രായമുള്ള രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്.
കോർക്കിൽ വാഹന പരിശോധനയ്ക്കിടെ ആയിരുന്നു സംഭവം. സംശയം തോന്നിയതോടെ പോലീസ് വാഹനം നിർത്തിച്ച് പരിശോധന നടത്തുകയായിരുന്നു. 50,000 യൂറോ വിലവരുന്ന കഞ്ചാവ് ഇതിൽ നിന്നും പിടിച്ചെടുത്തു. ഇതിന് പിന്നാലെ നഗരത്തെ നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ഇവിടങ്ങളിൽ നിന്നായി 6,10,000 യൂറോ വിലവരുന്ന കഞ്ചാവും പിടിച്ചെടുത്തു.
Discussion about this post

