തിരുവനന്തപുരം : സിപിഎമ്മിന് തലസ്ഥാനത്ത് 9 നിലകളുള്ള പുതിയ എ കെ ജി സെന്റർ. പുതിയ സിപിഎം ആസ്ഥാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കൂടാതെ ശിലാഫലകത്തിന്റെ അനാഛാദനവും നിർവ്വഹിച്ചു
32 സെന്റ് ഭൂമിയിലാണ് ഒമ്പത് നിലകളുള്ള പുതിയ ആസ്ഥാനമന്ദിരം നിർമ്മിച്ചിരിക്കുന്നത്.
അതോടൊപ്പം മന്ദിരത്തിന് താഴെ രണ്ട് ഭൂഗർഭ നിലകളിലായി വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാൽപ്പതോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന സൗകര്യങ്ങളോടുകൂടിയാണ് പാർക്കിംഗ് ഒരുക്കിയിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ നടപ്പാക്കാൻ തീരുമാനിച്ച ആശയമായിരുന്നു പുതിയ എ കെ ജി സെന്റർ നിർമ്മിക്കുക എന്നത്.
പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി എം എ ബേബിയും പോളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവനും സംസാരിച്ചു.