കോട്ടയം: കോട്ടയത്ത് മീനച്ചിലാറ്റിൽ അമ്മയും രണ്ട് പെൺ മക്കളും മരിച്ച നിലയിൽ. ഹൈക്കോടതിയിലും പാലായിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയും മുൻ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജിസ്മോൾ തോമസും മക്കളായ നോഹ (5), നോറ(2) എന്നിവരുമാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ ഏറ്റുമാനൂർ പേരൂർ കണ്ണമ്പുര കടവിലാണ് ഒഴുകിയെത്തിയ നിലയിൽ കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതേ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ
പുഴക്കരയുടെ ആറുമാനൂർ ഭാഗത്തുനിന്ന് അമ്മയുടെ മൃതദേഹവും കണ്ടെത്തി. മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നീട് കണ്ണൻപുര ഭാഗത്തുനിന്ന് അഭിഭാഷകരുടെ ചിഹ്നം പതിച്ച സ്കൂട്ടർ കണ്ടെത്തി.
മൂവരും സ്കൂട്ടറിൽ കടവിലേക്ക് എത്തി കുറച്ചു സമയം ചിലവഴിച്ചിരുന്നു. അതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത് എന്നാണ് പ്രാഥമിക നിഗമനം.
മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.