Author: Suneesh

ടെഹ്രാൻ: രണ്ടാമതും അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനം എഫ്-35 തകർത്തതായി അവകാശവാദം ഉന്നയിച്ച് ഇറാൻ. തങ്ങളുടെ അധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് അമേരിക്കൻ വിമാനം തകർത്തതെന്ന് ഐ ആർ ജി സിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലിയ സ്ഫോടനത്തിലൂടെയാണ് വിമാനം തകർത്തതെന്നും, പൈലറ്റ് രക്ഷപ്പെട്ടിരിക്കാൻ സാധ്യത കുറവാണെന്നും ഇറാൻ സൈനിക വൃത്തങ്ങൾ വിശദീകരിച്ചു. നേരത്തെ, മാർച്ച് 19നും അമേരിക്കയുടെ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധവിമാനം തകർത്തതായി ഇറാൻ അവകാശപ്പെട്ടിരുന്നു. അമേരിക്കൻ അഞ്ചാം തലമുറ യുദ്ധസന്നാഹങ്ങളുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോർവിമാനമാണ് എഫ്-35. അമേരിക്കക്ക് പുറത്ത് പത്തൊൻപതോളം രാജ്യങ്ങളിൽ വലിയ പ്രചാരമുള്ള വിമാനമാണ് ഇത്. തങ്ങളാണ് അത് തകർത്ത ആദ്യ രാജ്യം എന്നതായിരുന്നു ഇറാന്റെ അവകാശവാദം. വിമാനം പുലർച്ചെ 2.50നാണ് തകർത്തത് എന്നും ഇറാൻ വ്യക്തമാക്കുന്നു. അതേസമയം, ഇറാന്റെ സർഫസ് ടു എയർ മിസൈൽ ആക്രമണത്തെ തുടർന്ന് ഒരു എഫ്-35 വിമാനം അടിയന്തിരമായി ലാൻഡ് ചെയ്യേണ്ടി വന്നെന്നും, പൈലറ്റ് സുരക്ഷിതനാണെന്നും…

Read More

ഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിൽ എസ് ബി ഐ, യൂകോ ബാങ്ക് എന്നിവയുടെ യു പി ഐ ഇടപാടുകൾ ഭാഗികമായി തടസ്സപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ഉപഭോക്താക്കൾ പരാതിയുമായി രംഗത്ത് വന്നു. ഇടപാടുകൾ നടത്താൻ കഴിയുന്നില്ലെന്ന് കാട്ടി പലരും സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി. തടസം നേരിടാൻ കാരണം യുപിഐ ഡൗൺ ആയതാണോ അതോ ബാങ്ക് സെർവർ തകരാറിലായതാണോ എന്നറിയാതെ പലരും കുഴങ്ങി. മുൻകൂട്ടി നിശ്ചയിച്ച മെയിന്റനൻസ് പ്രവർത്തനങ്ങൾ 12.30 വരെ നീണ്ടു പോയതാണെന്ന് എസ് ബി ഐ അധികൃതർ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. യൂകോ ബാങ്കുമായി ബന്ധപ്പെട്ട തടസ്സം താരതമ്യേന ചെറുതായിരുന്നുവെന്നും നിലവിൽ ഇടപാടുകൾ സുഗമമായി നടക്കുന്നതായും ഉപഭോക്താക്കൾ അറിയിക്കുന്നു. എസ് ബി ഐയുടെ യോനോ, യിപിഐ, ഐ എം പി എസ്, ഇന്റർനെറ്റ് ബാങ്കിംഗ്, നെഫ്റ്റ്, ആർ ടി ജി എസ് സേവനങ്ങളെല്ലാം താത്കാലികമായി തടസ്സപ്പെട്ടിരുന്നു. എന്നാൽ യുപിഐ ലൈറ്റ്, ഇ റുപ്പീ, എടിഎം സേവനങ്ങൾക്ക് കാര്യമായ…

Read More

ന്യൂഡൽഹി: രാജ്യത്തെ മൊത്തം ജി എസ് ടി വരുമാനം മാർച്ച് മാസത്തിൽ 2 ലക്ഷം കോടി രൂപ എന്ന ചരിത്ര നേട്ടത്തിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.8 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണ് ഇത്. മാർച്ചിലെ ആകെ വരുമാനത്തിൽ 1.46 ലക്ഷം കോടി രൂപ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ളതാണ്. ഇറക്കുമതി വഴിയുള്ള നികുതി വരുമാനം 17.8 ശതമാനം വർദ്ധിച്ച് 53,861 കോടി രൂപയിലുമെത്തി. ഫെബ്രുവരിയിൽ 1.84 ലക്ഷം കോടി രൂപയായിരുന്നു ജി എസ് ടി വരുമാനം. നടപ്പ് സാമ്പത്തിക വർഷത്തിലെ രാജ്യത്തെ ആകെ ജി എസ് ടി വരുമാനം 22.27 ലക്ഷം കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ 20.55 ലക്ഷം കോടി രൂപയായിരുന്നു. മാർച്ചിലെ  നികുതി തിരിച്ചടവുകൾ കഴിഞ്ഞ് സർക്കാർ കൈപ്പറ്റിയ അറ്റ ജി എസ് ടി വരുമാനം 78 ലക്ഷം കോടി രൂപയാണ്. ജി എസ് ടി…

Read More

കാൻബറ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. വരാനിരിക്കുന്ന നാളുകൾ അത്ര നല്ലതായിരിക്കില്ല. ഈ സാഹചര്യത്തിൽ രാജ്യം ദേശീയ ഊർജ്ജ സുരക്ഷാ പദ്ധതി നടപ്പിലാക്കാൻ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദീർഘകാലത്തേക്ക് ഊർജ്ജ പ്രതിസന്ധി നിലനിൽക്കുകയാണെങ്കിൽ അതിനെ നേരിടാൻ രാജ്യം സന്നദ്ധമായിരിക്കണം. ഈ യുദ്ധം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ പൂർണ്ണമായി ഒഴിവാക്കാൻ ഒരു സർക്കാരുകൾക്കും സാധ്യമല്ല. ആഗോള തലത്തിൽ വലിയ അസ്ഥിരതയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധന തീരുവ കുറയ്ക്കുക എന്ന താത്കാലികമായ ഫലപ്രദമാർഗം മറ്റ് പ്രധാന രാജ്യങ്ങളെ പോലെ ഓസ്ട്രേലിയയും സ്വീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഓസ്ട്രേലിയക്ക് യാതൊരു റോളുമില്ല. എങ്കിലും മറ്റ് രാജ്യങ്ങളിലെ ജനങ്ങളെ പോലെ ഓസ്ട്രേലിയക്കാർക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ധന വിലവർദ്ധനവിനാണ് ഇപ്പോൾ ലോകം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി ഉണ്ടാകാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി ദൂരവ്യാകപമായിരിക്കും. ഈ സാഹചര്യത്തിൽ പൂഴ്ത്തിവെപ്പ് പോലെയുള്ള പ്രവൃത്തികൾ ചെയ്യുന്നവർ മനുഷ്യകുലത്തിന്റെ ശത്രുക്കളായിരിക്കും.…

Read More

മുംബൈ: മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഉഭയകക്ഷി ട്വന്റി 20 പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ജൂലൈയിൽ സിംബാബ്വെയിലേക്ക് പോകും. ഹരാരെ സ്പോർട്സ് ക്ലബ്ബിലായിരിക്കും പരമ്പരയിലെ എല്ലാ മത്സരങ്ങളും നടക്കുക. ജൂലൈ 23നായിരിക്കും ആദ്യ മത്സരം. 2024ൽ സിംബാബ്വെയിൽ പര്യടനം നടത്തിയ ഇന്ത്യ, 5 മത്സരങ്ങളുടെ ട്വന്റി 20 പരമ്പര കളിച്ചിരുന്നു. നിലവിൽ ഇന്ത്യയിൽ ഐപിഎൽ പത്തൊൻപതാം സീസൺ പുരോഗമിക്കുകയാണ്. അതിന് ശേഷം ജൂൺ മാസത്തിൽ നാട്ടിൽ അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് മത്സരവും ഏകദിന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ജൂൺ അവസാന വാരം ഇന്ത്യൻ ടീമിന്റെ അയർലൻഡ്- ഇംഗ്ലണ്ട് പര്യടനം ആരംഭിക്കും. അയർലൻഡിൽ രണ്ട് ട്വന്റി 20 മത്സരങ്ങൾ കളിക്കുന്ന ഇന്ത്യ, ജൂലൈ 1ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ 5 ട്വന്റി 20 മത്സരങ്ങളും 3 ഏകദിനങ്ങളും കളിക്കും.

Read More

ഗുവാഹത്തി: രാജസ്ഥാൻ വിട്ട് ചെന്നൈയിൽ എത്തിയ സഞ്ജു സാംസണിന്റെ അരങ്ങേറ്റം പാളി. ബാറ്റിംഗിൽ സഞ്ജുവും മത്സരത്തിൽ ചെന്നൈയും രാജസ്ഥാനോട് ദയനീയമായി പരാജയപ്പെട്ടു. ഏഴിലധികം ഓവറുകൾ ബാക്കി നിൽക്കെ, 8 വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്ടൻ റിയാൻ പരാഗിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിൽ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ ചെന്നൈയെ 19.4 ഓവറിൽ 127 റൺസിന് പുറത്താക്കി. മറുപടി ബാറ്റിംഗിൽ 12.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ രാജകീയമായി വിജയം ആഘോഷിച്ചു. ചെന്നൈക്ക് വെണ്ടി ആദ്യമായി പാഡണിഞ്ഞ സഞ്ജുവിന് വെറും 6 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ചെന്നൈയുടെ മുൻ നിര ബാറ്റ്സ്മാന്മാർ എല്ലാവരും പരാജയപ്പെട്ട മത്സരത്തിൽ, 43 റൺസെടുത്ത ജേമി ഓവർട്ടണാണ് ടോപ് സ്കോറർ. ചെന്നൈ വിട്ട് രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജ 3 ഓവറിൽ 18 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കി. ജോഫ്ര ആർച്ചർക്കും നാന്ദ്രെ ബർഗർക്കും 2…

Read More

മുംബൈ: ഐപിഎൽ പത്തൊൻപതാം സീസണിൽ മുംബൈ ഇന്ത്യൻസിന് വിജയത്തുടക്കം. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനാണ് മുംബൈയുടെ ജയം. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഹാർദിക് പാണ്ഡ്യയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു കൊൽക്കത്തയുടെ തുടക്കം. പവർപ്ലേയിൽ തകർത്തടിച്ച കൊൽക്കത്ത 6 ഓവറുകൾ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 78 റൺസാണ് നേടിയത്. ഓപ്പണർമാരായ അജിങ്ക്യ രഹാനെയും ഫിൻ അലനും ആക്രമിച്ച് കളിച്ചു. ക്യാപ്ടന്റെ കളി പുറത്തെടുത്ത രഹാനെ 40 പന്തിൽ 67 റൺസ് നേടി. യുവതാരം ആംഗ്ക്രിഷ് രഘുവംശി 29 പന്തിൽ 51 റൺസുമായി മധ്യനിരയുടെ കരുത്തായി. അലൻ 37 റൺസും റിങ്കു സിംഗ് 33 റൺസും നേടിയതോടെ, കൊൽക്കത്ത 4ന് 220 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ശാർദുൽ ഠാക്കൂറിന് 3 വിക്കറ്റ് ലഭിച്ചു. കൊൽക്കത്ത നിർത്തിയിടത്ത് നിന്നാണ് മുംബൈ തുടങ്ങിയത്. റയാൻ റിക്കെൽട്ടണും രോഹിത് ശർമ്മയും ചേർന്ന് 11.5 ഓവറിൽ 148 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ…

Read More

ബംഗലൂരു: ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിന് വിജയത്തുടക്കം. 6 വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാർ ഹൈദരാബാദിനെ തകർത്തത്. ചിന്നസ്വാമിയിലെ റണ്ണൊഴുകുന്ന പിച്ചിൽ, ടോസ് നേടിയ ആർസിബി നായകൻ രജത് പാട്ടീദാർ തിരഞ്ഞെടുത്തത് ബൗളിംഗ്. ക്യാപ്ടന്റെ തീരുമാനം ശരിവക്കുന്ന തരത്തിൽ പന്തെറിഞ്ഞ ജേക്കബ് ഡഫിയും ഭുവനേശ്വർ കുമാറും തുടക്കത്തിൽ വെടിക്കെട്ട് നടത്താൻ ഹൈദരാബാദിന്റെ തീപ്പൊരി മുൻ നിരയെ അനുവദിച്ചില്ല. പവർപ്ലേ പൂർത്തിയാകുന്നതിന് മുന്നേ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും നിതീഷ് കുമാർ റെഡ്ഡിയും കൂടാരം കയറി. എന്നാൽ മറുവശത്ത് സ്ഫോടനാത്മകമായ ബാറ്റിംഗ് പുറത്തെടുത്ത ക്യാപ്ടൻ ഇഷാൻ കിഷൻ അതിവേഗം സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. നകൂരമിട്ട് കളിച്ച ക്ലാസനും അവസാന നിമിഷം വെടിക്കെട്ട് നടത്തിയ അനികേത് വർമയും ചേർന്ന് ഹൈദരാബാദ് സ്കോർ 9 വിക്കറ്റിന് 201 എന്ന മികച്ച നിലയിൽ എത്തിച്ചു. ഇഷാൻ കിഷൻ 38 പന്തിൽ 80 റൺസ് നേടി. ക്ലാസൻ 31 റൺസും അനികേത് വർമ 18 പന്തിൽ…

Read More

ന്യൂ ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആഗോള തലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുമ്പോൾ, ഇന്ത്യയിലെ ഉപഭോക്താക്കളും ആശങ്കയിലാണ്. പ്രതിസന്ധിയില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോൾ, മിക്ക സംസ്ഥാനങ്ങളിലെയും വിലയിലെ വ്യതിയാനം ചർച്ചയാകുകയാണ്. രാജ്യത്ത് ഇന്ധനവില ഏറ്റവും കുറഞ്ഞ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ഇവിടെ ഒരു ലിറ്റർ പെട്രോളിന് 82.46 രൂപയും, ഡീസലിന് 78.05 രൂപയുമാണ് വില. ദാമൻ ദിയു, ദാദ്ര നഗർ ഹവേലി, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും പെട്രോൾ വില താരതമ്യേന കുറവാണ്. ഹരിയാന, പഞ്ചാബ്, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഡീസൽ വില കുറവാണ്. ഉത്തരാഖണ്ഡിലും പുതുച്ചേരിയിലും ഇന്ധനവില കുറവാണ്. കുറഞ്ഞ സംസ്ഥാന നികുതികളും മികച്ച വിതരണ ശൃംഖലയുമാണ് ഇവിടങ്ങളിലെ കുറഞ്ഞ വിലയ്ക്ക് കാരണം. കേരളത്തിൽ പെട്രോൾ ലിറ്ററിന് 107.33 രൂപയാണ് വില. അസം, ബിഹാർ, ചണ്ഡീഗഢ്, ചത്തീസ്ഗഢ്, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലൻഡ്, ഒഡിഷ,…

Read More

ന്യൂഡൽഹി: ഈസ്റ്റർ ദിവസം ജെഇഇ മെയിൻ രണ്ടാംഘട്ട പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം പരീക്ഷാ സൗകര്യം ഒരുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഏപ്രിൽ 2 മുതൽ 10 വരെയാണ് പരീക്ഷാ തീയതികൾ. ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചാം തീയതിയിലെ പരീക്ഷ മാറ്റാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിനായി അപേക്ഷ നൽകാം. Jeemain.query@nta.ac.in എന്ന ഈമെയിൽ വിലാസത്തിലേക്ക് വിദ്യാർത്ഥികളുടെ വിവരങ്ങൾ അയക്കാവുന്നതാണ്. മാർച്ച് 28 വരെയാണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി. ഈ വിഷയത്തിൽ കർദിനാൾ ബസേലിയോസ് ക്ലിമീസ് ബാവ സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് അടിയന്തരമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമായി സുരേഷ് ഗോപി ബന്ധപ്പെട്ടത്.

Read More