Author: Suneesh

ബംഗലൂരു: നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ബിക്കാറാം എന്നയാൾ നേരത്തേ കർണാടകയിൽ അറസ്റ്റിലായിരുന്നു. കുപ്രസിദ്ധ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ എന്ന് അവകാശവാദം ഉന്നയിക്കുന്ന ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിന് കൈമാറി. രാജസ്ഥാനിലെ ജലോർ സ്വദേശിയായ ബിക്കാറാം ജോലി അന്വേഷിച്ചാണ് കർണാടകയിലെ ഹവേരിയിൽ എത്തിയത്. ഇയാളെ വാടക മുറിയിൽ നിന്നാണ് പിടികൂടിയതെന്ന് കർണാടക പോലീസ് അറിയിച്ചു. നിർമ്മാണ തൊഴിലാളിയായ ഇയാൾക്കെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മാസങ്ങൾക്ക് മുൻപാണ് ബിക്കാറാം കർണാടകയിൽ എത്തിയത്. ഒന്നര മാസം മുൻപാണ് ഇയാൾ ഹവേരിയിൽ എത്തിച്ചേർന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഗായകൻ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ലോറൻസ് ബിഷ്ണോയ്. തങ്ങളുടെ സമുദായം വിശുദ്ധമായി കരുതുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സൽമാൻ ഖാനെ ഏത് വിധേനെയും വകവരുത്തുമെന്ന് ഇയാൾ പല തവണ ഭീഷണി മുഴക്കിയിരുന്നു.

Read More

ഷാർജ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം. ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 92 റൺസിനാണ് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തറപറ്റിച്ചത്. 6.3 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി 6 ബംഗ്ലാദേശ് വിക്കറ്റുകൾ പിഴുത യുവ സ്പിന്നർ അള്ളാ മുഹമ്മദ് ഗസൻഫാർ ആണ് അഫ്ഗാനിസ്ഥാന്റെ വിജയശിൽപ്പി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 49.4 ഓവറിൽ 235 റൺസിന് പുറത്തായി. ഇരുപതാമത്തെ ഓവറിൽ 5 വിക്കറ്റിന് 71 റൺസ് എന്ന നിലയിൽ പരുങ്ങിയ അഫ്ഗാനിസ്ഥാനെ ആറാം വിക്കറ്റിൽ ഒരുമിച്ച ക്യാപ്ടൻ ഹസ്മത്തുള്ള ഷഹീദിയും മുഹമ്മദ് നബിയും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 104 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. നിലയുറപ്പിച്ച ശേഷം ആഞ്ഞടിച്ച നബി 79 പന്തിൽ 84 റൺസ് നേടി. ഷഹീദി 52 റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി പേസർമാരായ ടസ്കിൻ അഹമ്മദും മുസ്താഫിസുർ റഹ്മാനും 4 വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ആത്മവിശ്വാസത്തോടെ…

Read More

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയ‍ര്‍ന്ന കള്ളപ്പണ ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കളക്ടറോട് റിപ്പോർട്ട് തേടി. കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് പാലക്കാട് ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതലയുളള കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുല‍ര്‍ച്ചെയാണ് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന കെപിഎം ഹോട്ടലിൽ പൊലീസ് സംഘമെത്തി പരിശോധന നടത്തിയത്. രാത്രി 12 മണിയ്ക്കാണ് റെയ്ഡ് തുടങ്ങിയത്. കോൺഗ്രസ് വനിതാ നേതാക്കളടക്കം താമസിച്ച 12 മുറികളിൽ പൊലീസ് സംഘം പരിശോധന നടത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ പരിശോധന നടത്തിയതെന്ന് പോലീസ് പിന്നീട് അറിയിച്ചു. എന്നാൽ മുറികൾ പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകി പിന്നീട് പോലീസ് മടങ്ങുകയായിരുന്നു. ഇതോടെ സംഭവം മൂന്ന് മുന്നണികളും രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. സംഭവത്തിൽ കളക്ടറുടെ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് വിവരം. കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ തുടർനടപടികൾ…

Read More

ന്യൂയോർക്ക്: മരണത്തിന് ശേഷം ജീവിതമുണ്ടോ? നമ്മളിൽ പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടുള്ളവരോ കേട്ടിട്ടുള്ളവരോ ആയിരിക്കും. മരണാനന്തര ജീവിതം യാഥാർത്ഥ്യമാണെന്നാണ് ഒട്ടുമിക്ക മതങ്ങളും പഠിപ്പിക്കുന്നത്. എന്നാൽ, മരണാനന്തര ജീവിതത്തിന് തെളിവില്ലെന്നും, അതുകൊണ്ട് തന്നെ അത്തരം ഒരു ആശയം അശാസ്ത്രീയവും അയാഥാർത്ഥവുമാണ് എന്നുമാണ് യുക്തിവാദികളുടെയും ഭൗതികവാദികളുടെയും അഭിപ്രായം. എന്നാൽ മരണാനന്തര ജീവിതം ഉണ്ടെന്ന വാദത്തിന് ബലം പകരുന്ന ചില പഠനഫലങ്ങൾ നിരത്തുകയാണ് അമേരിക്കയിലെ ഒരു ജീവശാസ്ത്രജ്ഞൻ. മരണത്തിന്റെ പടിവാതിൽക്കലെത്തി ജീവിതത്തിലേക്കി മടങ്ങി വന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ അനുഭവങ്ങൾ ക്രോഡീകരിച്ചാണ് അദ്ദേഹം തന്റെ വാദമുഖം അവതരിപ്പിക്കുന്നത്. ന്യൂയോർക്ക് സർവ്വകലാശാലയിലെ ലാംഗോൺ മെഡിക്കൽ സെന്ററിലെ അസോസിയേറ്റ് പ്രൊഫസറാണ് ഡോക്ടർ സാം പാർണിയ. പല കാരണങ്ങളാൽ ഹൃദയസ്തംഭനമുണ്ടായി അബോധാവസ്ഥയിലായ പതിനായിരക്കണക്കിന് രോഗികളെ അതിതീവ്ര പരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുള്ള അദ്ദേഹം, അത്തരം രോഗികളുടെ അനുഭവങ്ങളും തന്റെ ഗവേഷണത്തിന് മുതൽക്കൂട്ടാക്കിയിട്ടുണ്ട്. താൻ പഠനവിധേയരാക്കിയ രോഗികൾ മരണം മുന്നിൽക്കണ്ട് കിടക്കുമ്പോൾ തങ്ങളുടെ മാത്രമല്ല, മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ നിന്ന്…

Read More

കൊച്ചി: ‘സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ നവംബർ അവസാനം പ്രദർശനത്തിനെത്തുന്നു. മില്ലേന്നിയൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, ജിയോ ബേബി, സംഗീത മാധവൻ, സ്വപ്ന പിള്ള, രവി ഖേമു, സച്ചിൻ ലാൽ ഡി, കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം “വാഴ”ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഛായാഗ്രഹണം -സാലു കെ തോമസ്, സംഗീതം-അനൂപ് നിരിച്ചൻ, ഗാനരചന-സുഹൈൽ എം കോയ, രഞ്ജിത്ത് ആർ നായർ, എഡിറ്റിംഗ്-കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്, മേക്കപ്പ്-മുഹമ്മദ് അനീസ്, കോസ്റ്റ്യൂംസ്-ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ, ആക്ഷൻ – ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ,…

Read More

പാരീസ്: 2024 പാരീസ് ഒളിമ്പിക്സിലെ വനിതാ ബോക്സിംഗ് സ്വർണ്ണ മെഡൽ ജേതാവായ അൾജീരിയൻ താരം ഇമാൻ ഖലീഫിന്റെ ലിംഗ പരിശോധനാ ഫലം ചോർന്നു. റിപ്പോർട്ട് പ്രകാരം ഖലീഫിന് ആന്തരിക വൃഷണങ്ങളും XY ക്രോമസോമുകളുമാണ് ഉള്ളത്. ഇയാൾക്ക് ഗർഭപാത്രമില്ല. കൂടാതെ, ഇയാൾക്ക് മൈക്രോ പെനിസ് ഉള്ളതായും എം ആർ ഐ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പുറത്ത് വന്നതോടെ ഖലീഫിന്റെ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ നേട്ടം ചോദ്യം ചെയ്യപ്പെടുകയാണ്. 2023 ജൂണിൽ തയ്യാറാക്കപ്പെട്ട റിപ്പോർട്ട് ആണ് ഫ്രഞ്ച് മാദ്ധ്യമ പ്രവർത്തകർ ചോർത്തിയിരിക്കുന്നത്. വനിതാ കായിക മത്സരങ്ങളിലെ ഇമാൻ ഖലീഫിന്റെ പ്രാതിനിധ്യം ഇതിന് മുൻപും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 2023ൽ ന്യൂഡൽഹിയിൽ നടന്ന ബോക്സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും ഖലീഫിനെ അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷൻ വിലക്കിയിരുന്നു. ഖലീഫിനെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുപ്പിച്ചതിനെതിരെ ഡൊണാൾഡ് ട്രമ്പ് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് വന്നിരുന്നു. റിപ്പോർട്ട് പ്രകാരം പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഖലീഫിന്റെ ശരീരത്തിൽ, പുരുഷന്മാർക്ക് തുല്യമായ…

Read More

ന്യൂഡൽഹി: പക്ഷപാതപരവും വികലവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമായ വിക്കിപീഡിയക്ക് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. നിരവധി ഉപഭോക്താക്കൾ തെളിവ് സഹിതം പരാതി നൽകിയതിനെ തുടർന്ന്, വിക്കിപീഡിയ അഡ്മിൻ വിഭാഗത്തെ വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താൻ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്കു. ബോധപൂർവ്വം ജനങ്ങളിലേക്ക് തെറ്റായ അറിവുകൾ വ്യാപിക്കാൻ ഒരു പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു. എഡിറ്റോറിയൽ നിയന്ത്രിക്കുന്നവരുടെ ഐഡന്റിറ്റികൾ ദുരൂഹമാണ്. സെൻസിറ്റീവ് ആയ വിഷയങ്ങളിൽ തെറ്റായ പൊതുജനാഭിപ്രായ രൂപീകരണം ഉണ്ടാകാൻ ഇത് കാരണമാകുന്നുവെന്നും കേന്ദ്ര സർക്കാർ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒരു ഓൺലൈൻ ഇടനിലക്കാരൻ എന്ന നിലയിലാണ് ഇന്ത്യയിൽ വിക്കിപീഡിയ പ്രവർത്തിക്കുന്നത്. നിശ്ചിത ഉപഭോക്താക്കൾ നിയന്ത്രിക്കുന്ന ഉള്ളടക്കങ്ങളാണ് ഇത്തരം പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്നത് എന്നതിനാൽ ഇവയ്ക്ക് ഐടി നിയമത്തിന്റെ പിൻബലമുണ്ട്. എന്നാൽ, ഒരു ഓൺലൈൻ വിജ്ഞാനകോശം എന്ന നിലയിലാണ് വിക്കിപീഡിയ മാർക്കറ്റ് ചെയ്യപ്പെടുന്നത്. അങ്ങനെ വരുമ്പോൾ ഇവയുടെ ഉള്ളടക്കങ്ങളിലെ അപാകതകൾക്ക് വിശദീകരണം നൽകാൻ സ്ഥാപനം ബാദ്ധ്യസ്ഥമാണെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.…

Read More

കൊച്ചി: ‘മാളികപ്പുറം‘ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം അഭിലാഷ് പിള്ള തിരക്കഥയെഴുതുന്ന ‘ആനന്ദ് ശ്രീബാല‘ നവംബർ 15ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആനന്ദ് ശ്രീബാല, സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ്‌യുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ്. ‘മാളികപ്പുറം’,’ 2018′ എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആനന്ദ് ശ്രീബാലയില്‍ അര്‍ജുന്‍ അശോകനും അപര്‍ണ്ണ ദാസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മെറിന്‍ ജോയ് എന്ന പെണ്‍കുട്ടിയുടെ തിരോധാനവും തുടര്‍ന്ന് അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ആ കേസ് തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്ന സൂചന നൽകുന്ന ടീസർ അണിയറ പ്രവർത്തകർ നേരത്തേ പുറത്ത് വിട്ടിരുന്നു. ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംഗീത ഏറെ നാളുകള്‍ക്ക് ശേഷം ഒരു മലയാളം സിനിമയില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും…

Read More

വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അന്തിമ വിധിയെഴുതാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ അമേരിക്കൻ ജനതയ്ക്കൊപ്പം അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരും ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യമിതാണ്, അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിൽ കമലാ ഹാരിസിലൂടെ രംഗപ്രവേശം ചെയ്യുമോ, അതോ ഡൊണാൾഡ് ട്രമ്പ് രണ്ടാമൂഴത്തിൽ തിരിച്ചെത്തുമോ? നവംബർ 5ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 160 മില്ല്യൺ വോട്ടർമാരാണ് തങ്ങളുടെ രാഷ്ട്രീയ തീരുമാനം രേഖപ്പെടുത്തുക. ലോകത്തിലെ ഏറ്റവും സങ്കീർണമായ ജനാധിപത്യ പ്രക്രിയകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇതിനോടകം 75 മില്ല്യൺ വോട്ടർമാർ വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞു. നിലവിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് 78 വയസ്സുകാരനായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പും 60 വയസ്സുകാരിയായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസും. 270 ഇലക്ടറൽ വോട്ടുകൾ എന്ന മാന്ത്രിക സംഖ്യ മറികടക്കാനുള്ള ലീഡ് നിലവിൽ ഇരു സ്ഥാനാർത്ഥികൾക്കും ഇല്ല എന്നാണ് റിപ്പോർട്ട്. അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയ: 1845 മുതൽ, നാല്…

Read More