കണ്ണൂർ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ അഗസ്ത്യ യോഗകളരി കേന്ദ്രയുടെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ചലച്ചിത്ര സഹസംവിധായകനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അമൽ കാനത്തൂർ, കെ എൻ രാധാകൃഷ്ണനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ന്യൂസ് ഇൻഡിപെൻഡൻസ് ക്യാമറാമാൻ കം വിഷ്വൽ എഡിറ്ററാണ് അമൽ.
ദേശീയ, സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നേട്ടം കൈവരിച്ച കുട്ടികൾക്കും കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ നേട്ടം കൈവരിച്ച അഗസ്ത്യയിലെ കുട്ടികൾക്കും ആശ രമേശ് പുരസ്കാരങ്ങൾ സമ്മാനിച്ചു. അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി അഗസ്ത്യ യോഗകളരി കേന്ദ്രത്തിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്ന് വന്നിരുന്ന യോഗ സപ്താഹീകങ്ങളുടെ സമാപനവും നടന്നു.
Discussion about this post

