കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ 13 കാരനെ കണ്ടെത്തി. അന്വേഷണസംഘം പൂനയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് കണ്ടെത്തിയത്.
കഴിഞ്ഞ 24 ന് വേദവ്യാസ സ്കൂളിലെ ഹോസ്റ്റലിൽ നിന്നും സൻസ്കാർ കുമാർ സാഹസികമായി ചാടി പോയിരുന്നു . ഇതേ തുടർന്ന് ഹോസ്റ്റൽ അധികൃതർ പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂനെയിൽ ഉള്ളതായി പോലീസിന് വിവരം ലഭിക്കുന്നത് . 24ാം തീയതി പാലക്കാട് നിന്ന് കന്യാകുമാരി – പൂനൈ എക്സ്പ്രസിൽ കുട്ടി കയറിയ വിവരം പോലീസിന് ലഭിക്കുകയും തുടർന്ന്
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായതോടെ കുട്ടിയെ കണ്ടെത്താൻ സാധിച്ചു.
അതേസമയം, ഹോസ്റ്റലിൽ നിന്നും സൻസ്കാർ കുമാർ ചാടി പോകുന്നതിനു മുൻപ് താൻ പൂനെയിലേക്ക് പോകുമെന്ന് സഹപാഠികളോട് നേരത്തെ പറഞ്ഞതായും വിവരം ലഭിച്ചിരുന്നു.