തിരുവനന്തപുരം :കേരളത്തിൽ ഞായറാഴ്ച ശവ്വാൽ മാസപ്പിറവി തെളിഞ്ഞു. ഇതോടെ കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിനു ശേഷമാണ് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
തിരുവനന്തപുരം നന്തൻകോട്, മലപ്പുറം പൊന്നാനി, കോഴിക്കോട് കപ്പക്കൽ എന്നിവിടങ്ങളിലുമാണ് മാസപ്പിറവി കണ്ടത്. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുന്നത്.
സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവി തുടങ്ങിയവർ മാസപ്പിറവി ദൃശ്യമായതായി അറിയിച്ചു.