കാവൻ: കൗണ്ടി കാവനിലെ സ്പോർട്സ് ക്യാമ്പസിനായി അധിക ധനസഹായം. പദ്ധതിയ്ക്കായി 15 മില്യൺ യൂറോയാണ് അധികമായി അനുവദിച്ചത്. കാവൻ റീജിയണൽ സ്പോർടസ് ക്യാമ്പസ് എന്നാണ് പദ്ധതിയുടെ പേര്.
കായിക പരിശീലനത്തിനുള്ള മുഴുവൻ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ക്യാമ്പസിന്റെ നിർമ്മണം. ഇൻഡോർ ഔട്ട്ഡോർ പരിശീലനത്തിനായുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ടാകും. ഔട്ട്ഡോർ പിച്ചുകൾ, അത്ലറ്റുകൾക്ക് പരിശീലിക്കാനുള്ള സ്ഥലം, കഫേ, വസ്ത്രം മാറുന്നതിനുള്ള ഏരിയ, എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
പദ്ധതിയ്ക്കായി നേരത്തെ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നും 19 മില്യൺ യൂറോ ഗ്രാൻഡായി അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് 15 മില്യൺ യൂറോയുടെ സഹായം. കാവൻ കൗണ്ടി കൗൺസിൽ, കാവൻ ജിഎഎ, കാവനിലെ റോയൽ സ്കൂൾ എന്നിവർ ചേർന്നാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

