വിക്ലോ: കൗണ്ടി വിക്ലോയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. എന്നിസ്കെറിയിലെ ആർ117 ൽ ആയിരുന്നു സംഭവം. 30 വയസ്സുള്ള ഇരുചക്രവാഹന യാത്രികനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ 7.40 ഓടെയായിരുന്നു സംഭവം. ഇരുചക്രവാഹനവും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 30 കാരന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്ഥലത്ത് പോലീസ് എത്തി ശാസ്ത്രീയ പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം തങ്ങളെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
Discussion about this post

