ലിമെറിക്ക്: ലിമെറിക്കിൽ വീടിന് നേരെ പൈപ്പ് ബോംബ് ആക്രമണം. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ബല്ലിനക്യൂറ വെസ്റ്റണിലെ ഹൈഡ് റോഡിലുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവ സമയം വീടിനുള്ളിൽ നിരവധി പേർ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഐഇഡിയാണ് വീടിനുള്ളിലേക്ക് എറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത് പൊട്ടിത്തെറിക്കാത്തത് രക്ഷയായി. എക്സ്പ്ലോസീവ് ഓർഡൻസ് ഡിസ്പോസൽ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്.

