ഡബ്ലിൻ: വംശീയ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കാൻ അയർലൻഡിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇതിനായുള്ള കർമ്മ പദ്ധതികൾ നടപ്പിലാക്കും. അതേസമയം ഇക്കുറി അയർലൻഡിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറവാണ്.
കഴിഞ്ഞ വർഷം പഠനത്തിനായി അയർലൻഡിൽ എത്തിയത് 10,000 ലധികം വിദ്യാർത്ഥികൾ ആയിരുന്നു. എന്നാൽ ഇക്കുറി 10,000 ൽ താഴെയാണ് വിദ്യാർത്ഥികളുടെ എണ്ണം. കഴിഞ്ഞ ആഴ്ച ഇന്ത്യൻ നഗരങ്ങളിൽ സംഘടിപ്പിച്ച റോഡ്ഷോകളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വംശീയ ആക്രമണം സംബന്ധിച്ച ആശങ്ക പങ്കുവച്ചിരുന്നു. ഇത് കണക്കിലെടുത്താണ് കർമ്മപദ്ധതി നടപ്പാക്കാനുള്ള തീരുമാനം.
Discussion about this post

