ഡബ്ലിൻ: ലോകത്തിലെ ആദ്യ കേബിൾ കാർ ഡൈവ് കോർക്ക് തീരത്ത് നടന്നു. ഡർസി ഐലന്റിൽ ആയിരുന്നു കേബിൽ കാർ ഡൈവ് നടന്നത്. റെഡ് ബുൾ ക്ലിഫ് ഡൈവർ ഓർലാൻഡ് ഡ്യൂക്ക് ആണ് 24 മീറ്റർ ഉയരത്തിൽ നിന്നുള്ള ഡൈവ് വിജയകരമായി പൂർത്തിയാക്കിയത്.
ബുധനാഴ്ച ആയിരുന്നു ഡൈവ് നടന്നത്. യൂറോപ്പിൽ കടലിന് കുറുകെയായി കേബിൾ കാർ ഉള്ളത് കോർക്കിലെ ഡർസി ഐലന്റിലാണ്. അതുകൊണ്ടാണ് ഇവിടം തിരഞ്ഞെടുത്തത് എന്ന് ഒർലാൻഡോ ഡ്യൂക്ക് പറഞ്ഞു. നിരവധി തവണ വ്യത്യസ്ത രീതിയിൽ ഡൈവ് ചെയ്തിട്ടുണ്ട്. എന്നാൽ കേബിൾ കാറിൽ നിന്നുള്ള ഡൈവിംഗ് തികച്ചും ആദ്യത്തേത് ആയിരുന്നു. ഇത്തരത്തിൽ ഒരു അവസരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരികളുടെ പ്രധാനപ്പെട്ട കേന്ദ്രമാണ് ഡർസി ഐലന്റ്.
Discussion about this post

