ഡബ്ലിൻ: മാനനഷ്ടത്തിന് കേസ് നൽകിയ നടപടി നിരാശാജനകമാണെന്ന് ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്. സംഭവത്തിൽ മാധ്യമങ്ങളോട് ആയിരുന്നു ഹംഫ്രീസിന്റെ പ്രതികരണം. കാതറിൻ കനോലിയുടെ പ്രചാരണ മാനേജർ ആണ് പോൾ മർഫിയെന്നും ഹംഫ്രീസ് പറഞ്ഞു.
കോടതിയുടെ തീരുമാനം താൻ അംഗീകരിക്കുന്നു. എന്നാൽ എതിർ സ്ഥാനാർത്ഥി കാതറിൻ കനോലിയുടെ പ്രചാരണ മാനേജർ പോൾ മർഫി തനിക്കെതിരെ കേസ് ഫയൽ ചെയ്തത് നിരാശജനകമാണെന്ന് ആയിരുന്നു ഹംഫ്രീസിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ആയിരുന്നു ഹംഫ്രീസിനെതിരെ പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. ആർടിഇയുടെ റേഡിയോ പരിപാടിയിൽ ഹംഫ്രീസ് നടത്തിയ പരാമർശങ്ങൾ ആയിരുന്നു കേസിലേക്ക് നയിച്ചത്.
Discussion about this post

