ഡബ്ലിൻ: അയർലൻഡിലെ ജനങ്ങളിൽ നിന്നും തട്ടിപ്പ് പരസ്യങ്ങൾ വഴി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നേടിയെടുത്തത് 32 മില്യൺ യൂറോ. കഴിഞ്ഞ വർഷത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം തുടർച്ചയായ മുന്നറിയിപ്പുകൾ ഉപഭോക്താക്കൾ അവഗണിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് ഇത് നൽകുന്നത്.
ജൂനിപെർ റിസർച്ചാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അയർലൻഡിന്റെ വിപണിയ്ക്ക് ഏകദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പരസ്യം ഏകദേശം 1,500 യൂറോയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. യൂറോപ്യൻ ഉപഭോക്താക്കളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇത്തരത്തിൽ 4.4 ബില്യൺ യൂറോയാണ് പ്രതിവർഷം സ്വന്തമാക്കുന്നത്.
Discussion about this post

